എമ്പുരാൻ; മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടും വിമർശനങ്ങൾ തുടരുന്നു, പിന്തുണയുമായി ഡിവൈഎഫ്ഐ

എമ്പുരാൻ; മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടും വിമർശനങ്ങൾ തുടരുന്നു, പിന്തുണയുമായി ഡിവൈഎഫ്ഐ
Mar 30, 2025 08:15 AM | By Anjali M T

തിരുവനന്തപുരം:(moviemax.in) മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ വെട്ടാൻ തീരുമാനിച്ചിട്ടും തീരാതെ എമ്പുരാൻ വിവാദം. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘ പരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യ ദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. അതേസമയം, വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു ചട്ടം. അതിനാൽ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്കരിച്ച പതിപ്പ് തിയറ്ററിൽ എത്താൻ വ്യാഴാഴ്ച എങ്കിലും ആകും. റീ എഡിറ്റിം​ഗിന് മുൻപ് ചിത്രം കാണാൻ വൻ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിൽ സീറ്റില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ പിന്തുണച്ച് എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

#Empuran#Criticism #continues #despite #decision#changes#DYFI#supports

Next TV

Related Stories
'നീ വീട്ടിലേക്ക് പോണ്ട', പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ കളഞ്ഞെന്ന് അവർ പറഞ്ഞു! ഗര്‍ഭകാലത്തെ പറ്റി സുജാത

Apr 1, 2025 03:02 PM

'നീ വീട്ടിലേക്ക് പോണ്ട', പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ കളഞ്ഞെന്ന് അവർ പറഞ്ഞു! ഗര്‍ഭകാലത്തെ പറ്റി സുജാത

മൂന്ന് മാസത്തിന് ശേഷം വീട്ടിലേക്ക് വന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒന്‍പത് മാസം വരെയും ഡോക്ടര്‍ ബെഡ് റെസ്റ്റ്...

Read More >>
‘മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, എമ്പുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു’; നടന്‍ വിവേക് ഗോപൻ

Apr 1, 2025 03:01 PM

‘മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, എമ്പുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു’; നടന്‍ വിവേക് ഗോപൻ

ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ രാജ്യസുരക്ഷയ്‌ക്ക് കാവലാളാകുന്നതായാണ് ചിത്രത്തിൽ...

Read More >>
17 അല്ല എമ്പുരാനില്‍  24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

Apr 1, 2025 01:10 PM

17 അല്ല എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ...

Read More >>
ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം!  മഞ്ജു പിള്ള

Apr 1, 2025 12:59 PM

ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം! മഞ്ജു പിള്ള

പ്രണയ കാലത്തെക്കുറിച്ച് സുജിത്തും മഞ്ജു പിള്ളയും സംസാരിച്ചിരുന്നു. മൂന്ന് മാസം കൊണ്ടാണ്...

Read More >>
'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

Apr 1, 2025 12:50 PM

'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍...

Read More >>
ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം  'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

Apr 1, 2025 12:32 PM

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം...

Read More >>
Top Stories