ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന് ചരിത്ര നേട്ടം; 100 ദിനങ്ങളും 100 കോടിയും പിന്നിട്ട് 'മാർക്കോ'

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന് ചരിത്ര നേട്ടം; 100 ദിനങ്ങളും 100 കോടിയും പിന്നിട്ട് 'മാർക്കോ'
Mar 29, 2025 10:44 PM | By VIPIN P V

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'മാര്‍ക്കോ' തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലേക്ക്.

ഇതോടെ ആദ്യമായി നിര്‍മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. തൃശൂര്‍ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

സിനിമയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 100 ഡെയ്‌സ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയിരുന്നത്.

സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ലോകമാകെ ട്രെന്‍ഡിംഗായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

100 കോടി ആഗോള കളക്ഷന്‍ നേടിക്കഴിഞ്ഞ ചിത്രം കേരളത്തില്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഒടിടിയിലും എത്തിയിരുന്നത്. ചിത്രം ഡിസംബര്‍ 20-നാണ് കേരളത്തില്‍ റിലീസിനെത്തിയത്.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാര്‍ക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഏപ്രിലില്‍ ചിത്രം കൊറിയന്‍ റിലീസിനായി ഒരുങ്ങുകയാണ്. പരുക്കന്‍ ഗെറ്റപ്പില്‍ ഒരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്.

ജഗദീഷ്, സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രത്തിന്റെ ഭാഗമാണ്.

ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും & ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.



#Cubes #Entertainments #achieves #historic #achievement #Marco #crosses #days #crores

Next TV

Related Stories
17 അല്ല എമ്പുരാനില്‍  24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

Apr 1, 2025 01:10 PM

17 അല്ല എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ...

Read More >>
ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം!  മഞ്ജു പിള്ള

Apr 1, 2025 12:59 PM

ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം! മഞ്ജു പിള്ള

പ്രണയ കാലത്തെക്കുറിച്ച് സുജിത്തും മഞ്ജു പിള്ളയും സംസാരിച്ചിരുന്നു. മൂന്ന് മാസം കൊണ്ടാണ്...

Read More >>
'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

Apr 1, 2025 12:50 PM

'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍...

Read More >>
ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം  'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

Apr 1, 2025 12:32 PM

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം...

Read More >>
'പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാൽ സാറിന് അറിയാം, റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല' - ആന്‍റണി പെരുമ്പാവൂർ

Apr 1, 2025 12:05 PM

'പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാൽ സാറിന് അറിയാം, റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല' - ആന്‍റണി പെരുമ്പാവൂർ

മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം...

Read More >>
Top Stories