മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. ബാലതാരമായി കടന്നു വന്ന് പിന്നീട് നായികയായ താരം. തന്റെ ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ. നിലവില്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന എമ്പുരാനിലും സാനിയ സാന്നിധ്യം അറിയിക്കുകയാണ്. ആദ്യ ഭാഗത്തിലും സാനിയ അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. തന്റെ യാത്രകളില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും സാനിയ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ യാത്രകളെക്കുറിച്ചും സിംഗിള്‍ ആയതിന് ശേഷം യാത്രകളില്‍ വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സാനിയ.
'സിംഗിള്‍ ആയിട്ട് ഒരു വര്‍ഷം. സമാധാനവും സന്തോഷവും എല്ലാമുണ്ട്. ഈ ഒരു വര്‍ഷത്തില്‍ സോളോ ട്രാവല്‍ ചെയ്തപ്പോഴാണ് ആളുകളെ കണ്ടുമുട്ടാനൊക്കെ തുടങ്ങിയത്. തുര്‍ക്കിയില്‍ വച്ചൊരു യുവാവിനെ കണ്ടുമുട്ടി. നല്ല വ്യക്തിയായിരുന്നു.
മിനി പിക്‌നിക്ക് പോലെ എന്നെ പുറത്ത് കൊണ്ടു പോയി. സിംഗിള്‍ ആയതിന് ശേഷം ക്രൗഡുമായി ഇടപെടുന്നത് കൂടി. ആളുകള്‍ അടുത്തേക്ക് വരുമ്പോള്‍ അകറ്റി നിര്‍ത്തുന്ന സ്വഭാവം മാറ്റി. നേരത്തെയൊക്കെ ആരെങ്കിലും വന്ന് കഴിഞ്ഞാല്‍ അത്രയൊന്നും സംസാരിക്കില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ കുറേക്കുടി ചില്‍ ആണ്.'' എന്നാണ് സാനിയ പറയുന്നത്.
''തുര്‍ക്കിക്കാര്‍ വളരെ റൊമാന്റിക് ആണ്. ഞങ്ങള്‍ കണ്ടിട്ട് ഒരു ദിവസമോ മറ്റോ ആയിട്ടുള്ളൂ. അവന്‍ എന്റെ കൈ പിടിച്ച് നടന്നു. രണ്ട് മൂന്ന് വര്‍ഷമുണ്ടായിരുന്ന റിലേഷന്‍ഷിപ്പില്‍ പോലും എന്റെ കൈ പിടിച്ച് റോഡിലൂടെ നടന്നിട്ടില്ല. തുര്‍ക്കിയില്‍ അങ്ങനൊരു അനുഭവമുണ്ടായി.
ഒറ്റയ്ക്ക് യാത്ര നടത്തുമ്പോള്‍ ആളുകളുമായി കൂടുതല്‍ ഇടപെടാന്‍ സാധിക്കുന്നുണ്ട്. തായ്‌ലന്റില്‍ വച്ച് പെണ്‍കുട്ടികളുടെ ഒരു സംഘത്തെയൊക്കെ കണ്ടുമുട്ടിയിരുന്നു. ആളുകളെ എന്റെ സ്‌പേസിലേക്ക് സ്വീകരിക്കാന്‍ സാധിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.'' എന്നും സാനിയ പറയുന്നു.
അതേസമയം ഒറ്റയ്ക്ക് യാത്ര നടത്തുന്ന പെണ്‍കുട്ടികള്‍ക്കായി ഒരു ഉപദേശവും സാനിയ പങ്കുവെക്കുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും താന്‍ ഒറ്റയ്‌ക്കേ ഉള്ളൂവെന്ന് പറയരുതെന്നാണ് സാനിയ പറയുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സാനിയ ഇങ്ങനൊരു ഉപദേശം നല്‍കുന്നത്.
''കെനിയയില്‍ പോയി വന്നപ്പോള്‍ മനസിലാക്കിയൊരു കാര്യമുണ്ട്. സോളോ ട്രാവല്‍ ചെയ്യുന്ന പെണ്‍കുട്ടികളോട് എടുത്ത് പറയേണ്ട കാര്യമാണ്. ഒരാളെ കണ്ടുമുട്ടുമ്പോള്‍ തന്നെ നമ്മള്‍ സോളോ ട്രാവല്‍ ചെയ്യുകയാണെന്നൊക്കെ പറയും. അങ്ങനെ ചെയ്യാനേ പാടില്ല.
ഞാന്‍ എപ്പോഴും പറയുക സുഹൃത്തുക്കള്‍ റൂമിലുണ്ട് എന്നാകും. ഞാന്‍ ഒരിക്കലും സോളോ ട്രാവല്‍ ചെയ്യുകയാണെന്ന് പറയില്ല. ചിലര്‍ എക്‌സൈറ്റ്‌മെന്റില്‍ പറഞ്ഞു പോകും.'' സാനിയ പറയുന്നു.
''തായ്‌ലന്റില്‍ വച്ച് ഒരു ആപ്പിന്റെ പ്രൊമോഷന് വേണ്ടി നടി ഷോണും ഞാനുമൊക്കെ പോയിരുന്നു. അവിടെ നിന്നും രണ്ട് ദിവസത്തേക്ക് വേറൊരു സ്ഥലത്തേക്ക് പോയി. അവിടെ ഒരു ക്ലബ്ബില്‍ പോയപ്പോള്‍ അവിടെ കണ്ടവരോട് ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്, ഇത് എന്റെ അവസാന ദിവസമാണ് എന്നൊക്കെ പറഞ്ഞു.
അതിന് ശേഷം അവരുടെ പെരുമാറ്റം മാറി. അവര്‍ എനിക്ക് മദ്യം വാങ്ങിത്തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. മോശമായൊന്നും ചെയ്തില്ല. പക്ഷെ നമ്മള്‍ നോക്കിക്കോളാം എന്ന രീതിയായി. അതിന് ശേഷം ഞാന്‍ ഒറ്റയ്ക്കാണെന്ന് പറയാറില്ല''എന്നാണ് സാനിയ പറയുന്നത്.
#they #found #out #alone #promotion #behavior #changed #bought #alcohol #Saniaiyyappan #thailand