എത്ര കാശ് തരുമെന്നാണ് അലംകൃത ചോദിച്ചത്! ഞാന്‍ പൃഥ്വിയുടെ ശത്രുവാണെന്ന് മകള്‍ക്ക് പറഞ്ഞ് കൊടുത്തു; ദീപ്ക ദേവ്

എത്ര കാശ് തരുമെന്നാണ് അലംകൃത ചോദിച്ചത്! ഞാന്‍ പൃഥ്വിയുടെ ശത്രുവാണെന്ന് മകള്‍ക്ക് പറഞ്ഞ് കൊടുത്തു; ദീപ്ക ദേവ്
Mar 29, 2025 04:44 PM | By Athira V

( moviemax.in ) പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ദൃശ്യ വിസ്മയമായിരുന്നു നടന്‍ പൃഥ്വിരാജ് എമ്പുരാനിലൂടെ നല്‍കിയത്. റിലീസ് ദിവസം സകല റെക്കോര്‍ഡുകളും മറികടന്ന് ജൈത്രയാത്ര തുടരുകയാണ് സിനിമ. ഇതിനിടയില്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഓരോ ദിവസം കഴിയുംതോറും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണ്. ചിലര്‍ സിനിമയെ തകര്‍ക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും സംവിധായകനായ പൃഥ്വിരാജ് വളരെ കൂളാണ്.

സിനിമയുടെ ചിത്രീകരണത്തിലും പ്രൊമോഷനിലും എന്ന് തുടങ്ങി എല്ലായിടത്തും ശ്രദ്ധ കൊണ്ട് വരാനും പക്ക പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യാനും പൃഥ്വിയ്ക്ക് സാധിച്ചു. ഒപ്പം എമ്പുരാനില്‍ മകള്‍ അലംകൃതയെ കൊണ്ട് പാടിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപക് ദേവാണ് എമ്പുരാന് വേണ്ടി സംഗീതമൊരുക്കിയത്. ഇപ്പോഴിതാ അലംകൃത പാടാന്‍ വന്നതിനെ കുറിച്ചും പൃഥ്വി താനൊരു ശത്രുവാണെന്ന് പരിചയപ്പെടുത്തിയതിനെ കുറിച്ചും പരയുകയാണ് ദീപക് ദേവ്. ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

പൃഥ്വിയുടെ മകള്‍ പാടി കഴിഞ്ഞപ്പോള്‍ എനിക്കിതിന് എത്ര രൂപ തരുമെന്നാണ് അവള്‍ ചോദിച്ചത്. നിന്റെ അച്ഛന് ഞാന്‍ പൈസ കൊടുത്തിട്ടില്ല, പിന്നെയാണോ നിനക്കെന്ന് ചോദിച്ചപ്പോള്‍ അത് പറ്റില്ല, എനിക്കെന്തായാലും പൈസ വേണമെന്നായി. ഇതോടെ ഞാന്‍ എല്ലാം കഴിഞ്ഞതിന് ശേഷം തിരിഞ്ഞ് നോക്ക്, അപ്പോള്‍ തരാമെന്നും ഇപ്പോള്‍ തിരിഞ്ഞ് നോക്കരുതെന്നും പറഞ്ഞു. അങ്ങനെ പാടി കഴിഞ്ഞിട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ നേരത്തെ ഇഷ്ടമുണ്ടെന്ന് പറഞ്ഞതൊക്കെ അവിടെ സംഘടിപ്പിച്ച് വെച്ചിരുന്നു. ഭയങ്കര സന്തോഷമായി. കണ്ണില്‍ നക്ഷത്രം വരികയാണെന്ന് പറയുന്നതൊക്കെ അവിടെ കണ്ടുവെന്ന് ദീപക് ദേവ് പറയുന്നു.

അലംകൃതയ്ക്ക് പുസ്തകമൊക്കെ വലിയ ഇഷ്ടമാണ്. ഹാരി പോര്‍ട്ടറിനെയാണ് അവള്‍ക്കേറ്റവും ഇഷ്ടമെന്ന് പൃഥ്വി പറഞ്ഞിരുന്നു. അങ്ങനെ അതൊക്കെ സംഘടിപ്പിച്ചു. വീട്ടില്‍ രണ്ട് പെണ്‍മക്കള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടികളെ എങ്ങനെ വീഴ്ത്താമെന്ന് എനിക്ക് അറിയാമായിരുന്നു. പൂക്കളൊക്കെ കൊടുത്ത് സര്‍പ്രൈസ് ചെയ്തു.

അമ്മയും മകളും കൂടെ മുംബൈയിലെ സ്റ്റുഡിയോയില്‍ പോയിട്ടാണ് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്. ഞാനും പൃഥ്വിയുമൊക്കെ സൂം കോളിലാണ് അവരുമായി കണക്ട് ചെയ്യുന്നത്. മാത്രമല്ല ഇമോഷന്‍സൊക്കെ പറഞ്ഞ് കൊടുത്താല്‍ അതുപോലെ മനസിലാക്കുന്ന കുട്ടിയാണ്. അത് പിന്നെ അച്ഛന്റെ മകളാണല്ലോ. പാടുന്നതിന് മുന്‍പ് വരെ അലംകൃതയുടെ ശബ്ദം ഇത്ര സ്വീറ്റ് ആണെന്ന് അറിഞ്ഞിരുന്നില്ല. കേട്ടപ്പോഴാണ് അത് മനസിലാവുന്നത്. കുട്ടി ആദ്യമായി പാടുമ്പോള്‍ നമ്മള്‍ അവരെ കംഫര്‍ട്ട് ആക്കണമല്ലോ.

അത് വിചാരിച്ചിട്ട് ഞാന്‍ മോള് ഏത് സ്‌കൂളിലാണ് പഠിക്കുന്നത്, എന്നൊക്കെ സൗഹൃദത്തോടെ ചോദിക്കുകയാണ്. ഇതിനിടയില്‍ കയറിയ പൃഥ്വിരാജ് 'ആലി, ദിസ് ഈസ് ദീപക് ദേവ്. അദ്ദേഹമാണ് ഇതിന്റെ മ്യൂസിക് ഡയറക്ടര്‍. ഇദ്ദേഹം എന്റെ ശത്രുവാണ്. സൂക്ഷിക്കണം, അധികം അടുപ്പിക്കരുത്. അദ്ദേഹം വളരെ അപകടകാരിയാണ്,' എന്നൊക്കെ പൃഥ്വി പറഞ്ഞ് കൊടുത്തു. തുടക്കത്തില്‍ തന്നെ അങ്ങനെയാണ് എന്നെ പരിചയപ്പെടുത്തി കൊടുത്തത്. ഇനി എങ്ങനെ പാട്ട് പഠിപ്പിച്ച് കൊടുക്കുമെന്ന് വിചാരിച്ച് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഇതൊന്നുമല്ല, ഇതിലും വലുത് താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന ഭാവമായിരുന്നു.

പക്ഷേ അവള്‍ വളരെ സ്വീറ്റ് ആയിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും ദീപക് ദേവ് പറയുന്നു. തനിക്കെതിരെ വന്ന നെഗറ്റീവ് കമന്റുകളെ പറ്റിയും ദീപക് സംസാരിച്ചു. 'ഇയാള്‍ ഈ സിനിമ മൊത്തം നശിപ്പിച്ചു, ഇവനാണോ സംഗീതം ചെയ്തത്, തനിക്ക് വേറെ വല്ല പണിയും ചെയ്തൂടേ, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍. എന്നാല്‍ സിനിമ കണ്ടതിന് ശേഷം സംഗീതം മനോഹരമായെന്നും തിയേറ്ററിലെ ആളുകളുടെ പ്രതികരണവുമൊക്കെ നല്ല രീതിയിലാണ്. പിന്നെ ഇങ്ങനെ കമന്റ് വരാന്‍ മാത്രമുള്ള പാപമാണോ ഞാന്‍ ചെയ്തതെന്ന് ചിന്തിച്ചു.

എന്താ സംഭവിച്ചതെന്ന് മനസിലാവാത്തത് കൊണ്ട് ഞാനിതിനെ കുറിച്ച് പൃഥ്വിയുടെ അടുത്തും ചോദിച്ചു. കുറേ ആളുകള്‍ക്ക് ഇത് വര്‍ക്കൗട്ടായിട്ടില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞപ്പോള്‍ അതൊന്നും നോക്കണ്ട. ഞാന്‍ ആഗ്രഹിച്ച പടം, നമ്മുടെ പടത്തിന് ഇതാണ് വേണ്ടത്. ആദ്യം നിങ്ങളെന്നെ പറ്റിക്കാനൊക്കെ നോക്കി. പക്ഷേ എനിക്ക് വേണ്ടത് തന്നുവെന്നാണ് പൃഥ്വി പറഞ്ഞത്.

നമ്മളെ കുറിച്ച് നെഗറ്റീവ് എഴുതുന്നത് ആരാണെന്ന് അറിയാന്‍ നോക്കിയാല്‍ പത്ത് മുപ്പത് പ്രൊഫൈലുകള്‍ നോക്കിയെങ്കിലും എല്ലാവരും സീറോ ഫോളേഴ്‌സും സീറോ പോസ്റ്റും ലോക് ചെയ്ത പ്രൊഫൈലുമാണ്. എല്ലാം ഒരേ പോലെയാണ്. ഇത് കണ്ടപ്പോള്‍ എല്ലാം ഒരുപോലെയുണ്ട്. എന്റെ പേജ് മാനേജ് ചെയ്യുന്നവര്‍ പറഞ്ഞത് നൂറ്റിയമ്പതോളം പേരെ കണ്ടു. എല്ലാം സമാനമായതാണെന്നാണ്. ശരിക്കും ഇതൊരു ക്യാംപെയിനാണ്. മാത്രമല്ല ഓട്ടോ ജനറേറ്റഡുമാണ്. ഒരു കമന്റ് ഡിലീറ്റ് ചെയ്താല്‍ സമാനമായ രണ്ട് കമന്റ് അവിടെ വരും.

ആ കമന്റ് അവിടെ വെച്ചാല്‍ ഒരു മിനുറ്റില്‍ നൂറ് കണക്കിന് ലൈക്ക് വരും. ഡിലീറ്റ് ചെയ്താല്‍ കമന്റ് ഇരട്ടിയാവും. കംപ്ലീറ്റ് ഹൈടെക് കളികളാണ്. സിനിമയെ കുറിച്ച് പുതിയ വിവാദങ്ങളൊക്കെ വരുന്നുണ്ടല്ലോ എന്ന് ഞാന്‍ പൃഥ്വിയോട് ചോദിച്ചു. പുള്ളി വളരെ കൂളാണ്. നിങ്ങളോട് ആരെങ്കിലും ഫോണ്‍ നോക്കാന്‍ പറഞ്ഞോ, പടം കഴിഞ്ഞില്ലേ, ഇനി കുറച്ച് നാളത്തേക്ക് ഫോണ്‍ മാറ്റി വെച്ച് കുട്ടികളുടെ കൂടെ എവിടേക്കെങ്കിലും പോ, ഇല്ലെങ്കില്‍ വീട്ടില്‍ പട്ടികളില്ലേ, അവരുടെ കൂടെ കളിക്ക് എന്നൊക്കെയാണ് പുള്ളി പറഞ്ഞത്. ഒരു സൈഡിലൂടെ ആളുകള്‍ ഇങ്ങനെ പറയും. നമ്മള്‍ ചെയ്തതില്‍ വിശ്വസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങള്‍ ചെയ്ത വര്‍ക്ക് ഈ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ കുറച്ചൂടി മനോഹരമാവുമായിരുന്നു എന്ന് പറഞ്ഞാല്‍ കുഴപ്പമില്ല. പക്ഷേ നേരിട്ട് വള്‍ഗറായിട്ടുള്ള കമന്റുകളാണ് വരുന്നത്. ഇതെന്താണെന്ന് കേട്ടും പറഞ്ഞും നമുക്ക് ശീലമില്ല. അതെന്തിനാവോ എന്നാണ് ചിന്തിക്കുന്നത്. പൃഥ്വിയുമായിട്ടുള്ള ബന്ധം 2009 ല്‍ പുതിയമുഖം ചെയ്തതോടെയാണ്.

അന്ന് പുള്ളി പാട്ട് പാടി, പാട്ടുകാരനായി. അന്നേ പൃഥ്വിയ്ക്ക് കാല്‍കുലേഷനുണ്ട്. ഈ പ്രൊജക്ട് വിജയിക്കണമെങ്കില്‍ അതിന്റെ ക്യാമറ, സംഘട്ടനം, മ്യൂസിക്, എഡിറ്റര്‍ എന്നിവര്‍ ഇതായിരിക്കണമെന്നും അവര്‍ ഒരുമിച്ചാല്‍ വിജയിക്കുമെന്നാണ് പൃഥ്വി വിശ്വസിച്ചത്. പുതിയമുഖത്തിലൂടെയാണ് പുള്ളി സൂപ്പര്‍സ്റ്റാറായത്. എന്താണ് തിയേറ്ററില്‍ ഉണ്ടാവുക എന്ന് പുള്ളിയ്ക്ക് അറിയാം.

ഓരോ സീനിലും പ്രേക്ഷകര്‍ ആരവം ഉണ്ടാക്കുന്നത് എവിടെയായിരിക്കുമെന്നും അവിടെ സംഗീതം കൂട്ടണമെന്നുമൊക്കെ അദ്ദേഹം പറഞ്ഞ് തരും. അതെങ്ങനെ മനസിലാവുമെന്ന് ചോദിച്ചാല്‍ അങ്ങനെയേ വരികയുള്ളുവെന്നാണ് പൃഥ്വിരാജ് പറയുക. തിയേറ്ററില്‍ അത് കറക്ടായിരിക്കുമെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. പൃഥ്വി അങ്ങനെ തിയേറ്ററില്‍ പോയി സിനിമ കാണുന്ന ആളല്ല, എന്നിട്ടും എങ്ങനെ ഇതൊക്കെ അറിയാന്‍ പറ്റുമെന്ന് ചോദിച്ചാല്‍ അത് മനസിലാവുമെന്നാണ് മറുപടി. ശരിക്കും അദ്ദേഹം ടാലന്റഡ് ആര്‍ട്ടിസ്റ്റാണ്.

വളരെ വിജയിച്ച സിനിമയാണെന്ന് കേട്ടാല്‍ ഒന്നും മിസ് ചെയ്യാതെ കാണും. ഇന്ത്യന്‍ ഭാഷ മാത്രമല്ല ലോകത്തുള്ള എല്ലാ ഭാഷകളിലെ സിനിമകളും അദ്ദേഹം കാണാറുണ്ട്. പൃഥ്വിയെ കൊണ്ട് പാടിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു. കാരണം പുള്ളി എന്ത് ചെയ്യാനും ഒരുക്കമായിരിക്കും. പിന്നെ അദ്ദേഹത്തിന് അങ്ങനൊരു കഴിവ് കൂടി ഉള്ളത് കൊണ്ട് അത് നടന്നു. ഈയടുത്ത് അദ്ദേഹം പാട്ടിന് വരികള്‍ എഴുതുകയും ചെയ്തിട്ടുണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ക്കുന്നു.

#deepakdev #opensup #about #his #working #experience #prithviraj #daughter #alamkrita #empuran

Next TV

Related Stories
 'മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ' - ഷീല

Apr 2, 2025 03:31 PM

'മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ' - ഷീല

ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല...

Read More >>
24 വെട്ടിന് ശേഷം എമ്പുരാൻ തിയറ്ററുകളിൽ; റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ഓര്‍ഗനൈസര്‍

Apr 2, 2025 02:36 PM

24 വെട്ടിന് ശേഷം എമ്പുരാൻ തിയറ്ററുകളിൽ; റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ഓര്‍ഗനൈസര്‍

വെട്ടിയ എമ്പുരാൻ പുറത്തിറങ്ങിയിട്ടും ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീണ്ടും...

Read More >>
വെട്ടി വീഴ്ത്തിയിട്ടും എമ്പുരാന്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി: ബുക്കിംഗിനെ ബാധിച്ചോ? തീയറ്ററുകാര്‍ പറയുന്നത്

Apr 2, 2025 02:31 PM

വെട്ടി വീഴ്ത്തിയിട്ടും എമ്പുരാന്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി: ബുക്കിംഗിനെ ബാധിച്ചോ? തീയറ്ററുകാര്‍ പറയുന്നത്

ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ...

Read More >>
പെണ്ണേ നീ തീയാകുന്നു... മാസ്സ് ആയി 'മരണമാസ്സ്‌' ട്രെയ്‌ലർ പുറത്ത്

Apr 2, 2025 01:10 PM

പെണ്ണേ നീ തീയാകുന്നു... മാസ്സ് ആയി 'മരണമാസ്സ്‌' ട്രെയ്‌ലർ പുറത്ത്

കൂടാതെ സസ്പെൻസും ആക്ഷനും അടങ്ങിയ ട്രെയ്‌ലർ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെ...

Read More >>
ഇതൊരു മസ്റ്റ് വാച്ച് ചിത്രമാണ്, 'എമ്പുരാന്‍' എന്തുകൊണ്ട് മിസ് ചെയ്യരുതെന്ന് പറഞ്ഞ് റഹ്‍മാന്‍

Apr 2, 2025 09:29 AM

ഇതൊരു മസ്റ്റ് വാച്ച് ചിത്രമാണ്, 'എമ്പുരാന്‍' എന്തുകൊണ്ട് മിസ് ചെയ്യരുതെന്ന് പറഞ്ഞ് റഹ്‍മാന്‍

ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ സിനിമ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങുന്നത് കാണുന്നത് ആവേശം...

Read More >>
Top Stories










News Roundup