---
title: "പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; വീഡിയോ"
english_title: "Mallika Sukumaran bursts into tears; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27983/mallika-sukumaran-bursts-into-tears-video"
published_at: "2022-02-23T15:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621602fff37c8_mallika.jpg"
keywords: []
---

# പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; വീഡിയോ

> **Lead Summary:** അന്തരിച്ച അഭിനയ പ്രതിഭ കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ എത്തിയത് വലിയ ജനാവലിയാണ്. സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ക്കൊപ്പം തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയെ അവസാനമായി കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയിരുന്നു.

## Article Content

അന്തരിച്ച അഭിനയ പ്രതിഭ കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ എത്തിയത് വലിയ ജനാവലിയാണ്. സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ക്കൊപ്പം തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയെ അവസാനമായി കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയിരുന്നു.

കണ്ടുനിന്നവരുടെ കണ്ണ് നനയിച്ച ഒരാള്‍ മല്ലിക സുകുമാരന്‍ ആയിരുന്നു. പൃഥ്വിരാജിനൊപ്പം കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മല്ലിക ഭൗതിക ശരീരത്തിനടുത്തു നില്‍ക്കെ വിതുമ്പി. കൈകൂപ്പി തിരികെ പോകാന്‍ നേരം മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി എത്തി.

> "പറയാന്‍ പറ്റുന്നില്ല എനിക്ക്, ഞാന്‍ പിന്നെ പറയാം" എന്നു മാത്രമായിരുന്നു അവരുടെ പ്രതികരണം. മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം.

ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരി എങ്കക്കാട്ടെ ഓര്‍മ്മ എന്നു പേരുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍. അതിനു മുന്‍പ് സാഹിത്യ അക്കാദമി ഹാളിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/27983/mallika-sukumaran-bursts-into-tears-video)