പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് കുത്തിവെച്ചത് അനസ്‌തേഷ്യ! കണ്ണ് തുറക്കുമ്പോള്‍ സര്‍ജറി കഴിഞ്ഞിരുന്നു; നവ്യ നായര്‍

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് കുത്തിവെച്ചത് അനസ്‌തേഷ്യ! കണ്ണ് തുറക്കുമ്പോള്‍ സര്‍ജറി കഴിഞ്ഞിരുന്നു; നവ്യ നായര്‍
Mar 29, 2025 01:01 PM | By Athira V

( moviemax.in ) ഭിനേത്രി, നര്‍ത്തകി എന്ന നിലയിലും മലയാളക്കരയില്‍ വലിയ സ്വാധീനം ചെലുത്തിയ താര സുന്ദരന്മാരില്‍ ഒരാളാണ് നവ്യ നായര്‍. സിനിമയില്‍ സജീവമാവുന്നതിനൊപ്പം പൊതുപരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നവ്യ പങ്കെടുത്ത പരിപാടിയില്‍ നിന്നൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ആശുപത്രിയെ കുറിച്ചും ഡോക്ടര്‍മാരെ കുറിച്ചുമൊക്കെ സംസാരിച്ച നവ്യ നായര്‍ തന്നെ ഒരു ഡോക്ടര്‍ പറ്റിച്ച കഥയും പങ്കുവെച്ചു. അന്ന് പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്‌തേഷ്യയുടെ കുത്തിവെപ്പാണ് എടുത്തതെന്നും താനറയാതെ സര്‍ജറി നടത്തുകയായിരുന്നു എന്നുമാണ് നടി പൊതുവേദിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു ദിവസം തനിക്ക് പെട്ടെന്ന് വയറുവേദന വന്നിട്ട് ആശുപത്രിയില്‍ പോയതിനെ കുറിച്ചാണ് വേദിയില്‍ നവ്യ സംസാരിച്ചത്. ഏകദേശം പതിമൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് അസഹനീയമായ വേദന ഉണ്ടാവുന്നത്. അവരെന്നെ ഒരു ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ഓപ്പറേഷന്‍ വേണമെന്നാണ് അവിടുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ മറ്റൊരു ഹോസ്പിറ്റലിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഈ ഹോസ്പിറ്റലില്‍ കീഹോള്‍ സര്‍ജറി ചെയ്യുന്നതില്‍ മിടുക്കനായ ഒരു ഡോക്ടറുണ്ടെന്ന് പറഞ്ഞാണ് ഇങ്ങോട്ടേക്ക് വരുന്നത്.

എന്നാല്‍ പേടി കാരണം സര്‍ജറി ഒന്നും ആവശ്യമില്ലെന്ന് പറഞ്ഞ് നില്‍ക്കുകയാണ് ഞാന്‍. അങ്ങനെ ഡോക്ടറെ കണ്ട ശേഷം എനിക്ക് പെയിന്‍കില്ലര്‍ തന്നാല്‍ മതി. സര്‍ജറി ചെയ്യേണ്ടതില്ലല്ലോ എന്നൊക്കെ ഞാന്‍ ഡോക്ടറോട് പറഞ്ഞ് നോക്കി. പരിശോധന കഴിഞ്ഞയുടന്‍ ഡോക്ടര്‍ കുഴപ്പമില്ലെന്നും പെയിന്‍ കില്ലര്‍ കഴിച്ചാല്‍ പോകുമെന്നും പറഞ്ഞു. ഇതോടെ എനിക്ക് ആശ്വാസമായി. മറ്റേ ഹോസ്പിറ്റലുകാര്‍ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞ് പറ്റിച്ചത് കണ്ടോ എന്നൊക്കെ ഞാന്‍ പറഞ്ഞോണ്ടിരിക്കുകയാണ്.

അങ്ങനെ പെയിന്‍ കില്ലര്‍ എടുക്കാന്‍ വേണ്ടി ഒരു നേഴ്‌സ് വന്നു. മരുന്നുകളുടെ പേര് പഠിക്കാനും മറ്റുമൊക്കെ എനിക്ക് വലിയ താല്‍പര്യമുണ്ട്. അതുകൊണ്ട് തന്നെ ഇതെന്ത് മരുന്നാണ് ഈ എടുക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അവരതിന് മറുപടിയായി പറഞ്ഞത് ഇത് അനസ്‌തേഷ്യ എന്നായിരുന്നു. ആ വാക്ക് പൂര്‍ണമാകുന്നതിന് മുന്‍പേ എനിക്ക് ബോധം പോയി. പിന്നീട് ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ എന്റെ സര്‍ജറിയൊക്കെ കഴിഞ്ഞിരുന്നു. അങ്ങനെ ഈ ഡോക്ടര്‍ എന്നെ ചതിച്ചു എന്നാണ് നവ്യ തമാശരൂപേണ പറയുന്നത്.

അന്നങ്ങനെ പറ്റിച്ചിട്ടാണ് സര്‍ജറി നടത്തിയതെങ്കിലും അത് പിന്നീടുള്ള ജീവിതത്തിന് ഗുണമായി. ഇതുവരെയും തനിക്ക് ആ വേദനയോ പ്രശ്‌നങ്ങളോ പിന്നീട് വന്നിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. അതുപോലെ കോഴിക്കോടുള്ള മറ്റൊരു ഡോക്ടറെ കുറിച്ചും നടി സംസാരിച്ചിരുന്നു. ഡോക്ടര്‍മാര്‍ പലപ്പോഴും ദൈവത്തിന്റെ രൂപമായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പണ്ടെനിക്ക് നിരന്തരമായി ഒരു പ്രശ്‌നം വരുമായിരുന്നു. അതിന് ഡോക്ടറെ കാണിച്ച് ഞാന്‍ ഒത്തിരി ആന്റി ബയോട്ടികും കഴിച്ചിട്ടുണ്ട്. അങ്ങനെ കഴിച്ചിട്ടും ശരിയാവുന്നില്ല.

വീണ്ടും വീണ്ടും ഈ പ്രശ്‌നം വന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഡോക്ടര്‍മാരെ കാണിക്കുമ്പോഴും ഇതുപോലെ മരുന്ന് മാത്രം എഴുതി തരും. അങ്ങനെയിരിക്കുമ്പോഴാണ് കോഴിക്കോടൊരു ഹോസ്പിറ്റലില്‍ വന്ന് ഡോക്ടറെ കാണിക്കുന്നത്. എന്റെ റിപ്പോര്‍ട്ടുകളൊക്കെ പരിശോധിച്ച ശേഷം ഈ പറയുന്ന ലക്ഷണങ്ങളൊന്നും നവ്യ പറയുന്ന അസുഖത്തിന്റേതല്ല. നിങ്ങളുടെ മനസില്‍ എന്തോ ശല്യപ്പെടുത്തുന്നതായിട്ടുണ്ട്. അതിന്റെയാണെന്നാണ് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു മരുന്നും കഴിക്കേണ്ടെന്നും പറഞ്ഞു. പിന്നെ എട്ടൊന്‍പത് വര്‍ഷത്തേക്ക് എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നവ്യകൂട്ടിച്ചേര്‍ത്തു.


#navyanair #opensup #about #her #health #issues #surgery #experience

Next TV

Related Stories
'ബല്‍രാജ്' എന്ന് മാറ്റി ഡബ്ബ് ചെയ്തത് 18 ഇടങ്ങളില്‍; 'എമ്പുരാന്‍' റീ എഡിറ്റില്‍ ഒഴിവാക്കുന്നത് ഈ ദൃശ്യങ്ങള്‍

Mar 31, 2025 09:06 PM

'ബല്‍രാജ്' എന്ന് മാറ്റി ഡബ്ബ് ചെയ്തത് 18 ഇടങ്ങളില്‍; 'എമ്പുരാന്‍' റീ എഡിറ്റില്‍ ഒഴിവാക്കുന്നത് ഈ ദൃശ്യങ്ങള്‍

പുതുക്കിയ പതിപ്പ് തിയറ്റർ പ്രദർശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയം എടുക്കുന്നതിനാലാണ്...

Read More >>
‘വിവാദങ്ങള്‍ നിര്‍ഭാഗ്യകരം; വിമര്‍ശനം ഭീഷണിയും, ചാപ്പകുത്തലുമാവരുത്’ ; എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക

Mar 31, 2025 08:45 PM

‘വിവാദങ്ങള്‍ നിര്‍ഭാഗ്യകരം; വിമര്‍ശനം ഭീഷണിയും, ചാപ്പകുത്തലുമാവരുത്’ ; എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക

സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക...

Read More >>
'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി കോഴിക്കോട് സ്വദേശി

Mar 31, 2025 07:43 PM

'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി കോഴിക്കോട് സ്വദേശി

മോഹന്‍ലാലിന് നല്‍കിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് മിഥുന്‍ വിജയകുമാര്‍ പരാതിയില്‍ പറയുന്നു....

Read More >>
'ഭീരുക്കൾ വെട്ടിമാറ്റിയ ചരിത്രസത്യങ്ങൾ ഏച്ചുകൂട്ടാൻ കരുത്തുള്ള തലമുറ ഒപ്പമുണ്ട്'; പൃഥ്വിരാജിന് പിന്തുണയുമായി സാറാ ജോസഫ്

Mar 31, 2025 05:07 PM

'ഭീരുക്കൾ വെട്ടിമാറ്റിയ ചരിത്രസത്യങ്ങൾ ഏച്ചുകൂട്ടാൻ കരുത്തുള്ള തലമുറ ഒപ്പമുണ്ട്'; പൃഥ്വിരാജിന് പിന്തുണയുമായി സാറാ ജോസഫ്

എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും...

Read More >>
'ഓന്തിനെ നാണിപ്പിക്കുംവിധം നിറംമാറിയ ആൾ'; മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ്

Mar 31, 2025 03:47 PM

'ഓന്തിനെ നാണിപ്പിക്കുംവിധം നിറംമാറിയ ആൾ'; മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ്

ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന്...

Read More >>
എമ്പുരാൻ: 'സര്‍വകക്ഷി യോഗം വിളിക്കണം', മുഖ്യമന്ത്രിയോട് ഹരീഷ് പേരടി

Mar 31, 2025 03:36 PM

എമ്പുരാൻ: 'സര്‍വകക്ഷി യോഗം വിളിക്കണം', മുഖ്യമന്ത്രിയോട് ഹരീഷ് പേരടി

എമ്പുരാൻ വൻ വിവാദമായി മാറിയിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാനും...

Read More >>
Top Stories