---
title: "വാണിമേലിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു "
english_title: "The young woman died of burns under mysterious circumstances in Vanimel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2798/the-young-woman-died-of-burns-under-mysterious-circumstances-in-vanimel"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ebc35523641_Untitled-1.jpg"
keywords: []
---

# വാണിമേലിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു 

> **Lead Summary:** **നാദാപുരം : **വാണിമേൽ കരുകുളത്ത് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു. കരുകുളത്തെ കല്ലുമ്മൽ രേഷ്മ യാണ് മരിച്ചത്.

## Article Content

**നാദാപുരം : **വാണിമേൽ കരുകുളത്ത് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു. കരുകുളത്തെ കല്ലുമ്മൽ രേഷ്മ യാണ് മരിച്ചത്.

ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പുതുക്കയം പതിനൊന്നാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് അകത്ത് വെച്ച് ഗുരുതരമായി പൊള്ളലേറ്റ രേഷ്മയെ ഭർത്താവ് സുരേഷും നാട്ടുകാരും ഉടൻ ആശുപത്രിയിൽ എത്തിച്ചു.

വീടിനകത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നതായും സംഭവസമയത്തിന് തൊട്ട് മുമ്പ് ജോലി കഴിഞ്ഞ് വന്ന ഭർത്താവ് സുരേഷ് ഈ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു .

പുതുക്കയം കോളിപ്പാറയിലെ ദാസൻ്റെ മകളാണ് അമ്മ: റീന. രേഷ്മ സുരേഷ് ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് .

മക്കൾ: ഭഗവ‌ത് കൃഷ്ണ, ഭഗത് ശ്രീ സഹോദരിമാരുണ്ട്. അസ്വാഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2798/the-young-woman-died-of-burns-under-mysterious-circumstances-in-vanimel)