( moviemax.in ) ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന അംബര ചുംബിയായ കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമാകുന്ന ദൃശ്യങ്ങൾ വൈറലാണ്. നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ബാങ്കോക്കിൽ ഭൂചലനം അനുഭവപ്പെടുമ്പോൾ പാർവതിയും ബാങ്കോക്കിലുണ്ടായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ചാണ് പാർവതിയുടെ സോഷ്യൽമീഡിയ പോസ്റ്റ്. ഭൂചലനം സംഭവിക്കുമ്പോൾ പാർവതി ബാങ്കോക്കിൽ ഉണ്ടായിരുന്നുവെങ്കിലും സുരക്ഷിതയാണ്.
ഇപ്പോഴും തന്റെ വിറയൽ മാറിയിട്ടില്ലെന്ന് പാർവതി കുറിപ്പിൽ പറഞ്ഞു. ഇതെഴുതുമ്പോഴും എനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ട്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് ഏറ്റവും ഭയാനകമായ ഭൂകമ്പം എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ അനുഭവിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും എല്ലാം ഞാൻ കണ്ടു.
ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല... വെറും പരിഭ്രാന്തി മാത്രം. ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. ഞാൻ പെട്ടെന്ന് എന്റെ കുടുംബത്തെ വിളിച്ച് അവരോട് സംസാരിച്ചു. ഇതായിരിക്കും എന്റെ അവസാന നിമിഷമെന്നും അവരോട് ഞാൻ അവസാനമായി സംസാരിക്കുന്നതുപോലെയും തോന്നി. അവരോട് സംസാരിച്ച നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും മനസിലാക്കാൻ ശ്രമിക്കുകയാണ്.
എനിക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം ലഭിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. പുതിയ ജീവിതത്തോടും യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരത്തിനും ഞാൻ നന്ദിയുള്ളവളാണ്. ഭൂകമ്പം ബാധിച്ച എല്ലാവർക്കും... എന്റെ ഹൃദയം നിങ്ങളെ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും പ്രതിരോധശേഷിയും കണ്ടെത്താം.
അവസാന നിമിഷത്തെ ഫ്ലൈറ്റ് ബുക്കിംഗിനും എല്ലാത്തിനും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളില്ലാതെ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് നന്ദിയുള്ളവളായിരിക്കും എന്നാണ് പാർവതി കുറിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് പാർവതി തായ്ലന്റിൽ എത്തിയതെന്ന് വേണം നടി പങ്കുവെച്ച വീഡിയോയിൽ നിന്നും മനസിലാക്കാൻ.
നിരവധി പേരാണ് പാർവതി പ്രാർത്ഥനകൾ ആശംസിച്ച് എത്തിയത്. ജീവ ഭയംകൊണ്ട് ആളുകൾ നിലവിളിക്കുന്ന ശബ്ദങ്ങൾ പാർവതി പങ്കിട്ട വീഡിയോയിൽ കേൾക്കാം. ശക്തമായ ഭൂചലനം അനുഭവപ്പെട്ട ബാങ്കോക്ക് നഗരം ദുരന്ത മേഖലയായി പ്രഖ്യാപിച്ച് കഴിഞ്ഞു. നാശനഷ്ടങ്ങളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരണ സംഘ്യ ഇനിയും ഉയരുമെന്നും നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി.
സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. തായ്‌ലന്റിൽ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. വൈവിധ്യകരമായ പ്രകൃതിസൗന്ദര്യവും ചരിത്രസ്മാരകങ്ങളും സംസ്കാരവുമെല്ലാം സമന്വയിക്കുന്ന നാടാണ് തായ്‌ലന്റ്. തലസ്ഥാനമായ ബാങ്കോക്ക് വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടവുമാണ്. മലയാളികൾ അടുത്തിടെയായി നിരന്തരം അവധി ആഘോഷിക്കാൻ തെരഞ്ഞെടുക്കാറുള്ളതും തായ്ലന്റ് തന്നെയാണ്.
#parvathyrkrishna #witnessed #most #terrifying #thailand #earthquake #video #goes #viral