( moviemax.in ) മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരികെ വരുന്നത്. വലിയൊരു ഇടവേള എടുക്കേണ്ടി വന്നിട്ടും മലയാളികളുടെ മനസില്‍ മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനത്തിന് യാതൊരു ഇളക്കവും തട്ടിയിരുന്നില്ല. പോയതിനേക്കാള്‍ ശക്തമായാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത്. ഇന്ന് മലയാളത്തില്‍ മാത്രമല്ല, തമിഴിലും കയ്യടി നേടിയ നടിയാണ് മഞ്ജു വാര്യര്‍.
ഇതിനിടെ ഇപ്പോഴിതാ മഞ്ജു വാര്യര്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. എമ്പുരാന്‍ പ്രൊമോഷന്‍ തിരക്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ നായിക വേഷത്തില്‍ മഞ്ജു വാര്യരാണ് എത്തുന്നത്.
കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് പ്രൈവറ്റ് ജെറ്റില്‍ നിന്നും പുറത്തു വരുന്നതടക്കമുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. 'പ്രായം തോന്നിപ്പികാതെ എന്നും 16 ല്‍ കാണുന്ന കുറച്ചു മുതലുകള്‍ ഉണ്ട് മലയാള സിനിമയില്‍. അതില്‍ ഒന്നാണ് ഞങ്ങളുടെ മഞ്ജു ചേച്ചി' എന്നായിരുന്നു ഒരു കമന്റ്. നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
'സാധാരണ കേള്‍ക്കുന്ന ഒരു ഡയലോഗ് ഉണ്ട്, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് അസ്സുയ ആണെന്ന്. പക്ഷെ, ഓരോ തവണ നിങ്ങള്‍ സന്തോഷിക്കുന്നത് കാണുന്നതും എനിക്കും സന്തോഷം തോന്നുകയാണ്. നിങ്ങള്‍ ചിരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിക്കും. ആ ചിരി അങ്ങനെ തന്നെ എന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു'' എന്നായിരുന്നു മറ്റൊര കമന്റ്.
'അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ജനഹൃദയങ്ങളില്‍, മഞ്ജു ചേച്ചി നിങ്ങളുടെ പ്രകടനം അതിഗംഭീരമായിരുന്നു. ലൂസിഫറില്‍ നിങ്ങളുടെ കഥാപാത്രത്തിന് അര്‍ഹമായ സ്‌പേസ് കിട്ടിയില്ലെന്നും നിഴലായി മാറിയെന്നും തോന്നിയിരുന്നു. പക്ഷെ എമ്പുരാനില്‍ നിങ്ങള്‍ തിളങ്ങുകയാണ്. നിങ്ങളുടെ കഥാപാത്രത്തിന് ആഴവും വ്യക്തിത്വവുമുണ്ട്. നിങ്ങളത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായിരുന്നു പ്രകടനം' എന്നായിരുന്നു മറ്റ് ചില കമന്റുകള്‍.
'പ്രിയദര്‍ശിനി രാംദാസ്, എന്തൊരു പെര്‍ഫെക്ട് കഥാപാത്രമാണ്. നിങ്ങളെപ്പോലെ ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ സാധിക്കുന്ന മറ്റൊരാളില്ല. നിങ്ങള്‍ അസാധ്യമാം വിധം കരുത്തയായിരുന്നു. മലയാളത്തിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് സിനിമകളെല്ലാം നല്ലതായിരുന്നു. പക്ഷെ ഇത് പഴയ മഞ്ജു വാര്യര്‍ കഥാപാത്രങ്ങളുടെ സത്ത തിരികെ കൊണ്ടു വന്നു. കണ്ണെഴുതി പൊട്ടും തൊട്ട് പോലെയായിരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു' എന്നും മറ്റ് ചിലര്‍ പറയുന്നു.
ദേ ചേച്ചി 18 വയസിലേക്ക് പോകുന്നു, പ്രായം റിവേഴ്‌സ് ഗിയറില്‍, ബാക്കില്‍ ആരാ ടിനോവ ആണോ എന്നൊക്കെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അതേസമയം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ സിനിമ അധികം വൈകാതെ പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മോഹന്‍ലാല്‍ നായകനായി, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ബൈജു, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളം താരങ്ങള്‍ക്കൊപ്പം നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.
#manjuwarrier #looks #like #young #actress #photos #empuraan #promotions #goes #viral