(moviemax.in) മലയാള സിനിമയുടെ അമ്മ മുഖമാണ് സുകുമാരിയമ്മ. അമ്മയായും അമ്മായിയായും ചേച്ചിയായും അയല്‍പക്കത്തെ വീട്ടമ്മയായുമെല്ലാം ആ മുഖം മനസിലുണ്ട്. നായികയായും വില്ലത്തിയായുമെല്ലാം കയ്യടി നേടാന്‍ സുകുമാരിയ്ക്ക് സാധിച്ചു.
തീര്‍ത്തും അപ്രതീക്ഷിതമായാണ് സുകുമാരിയമ്മയെ തേടി മരണമെത്തുന്നത്. പൂജാ മുറിയിലുണ്ടായ തീപിടിത്തമാണ് അവരുടെ മരണത്തിലേക്ക് നയിക്കുന്നത്.
ഇപ്പോഴിതാ സുകുമാരിയമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. മരിക്കുന്നതിന് മുമ്പ് സുകുമാരിയുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മരണാനന്തരം ആശുപത്രി അധികൃതർ സുകുമാരിയുടെ മൃതദേഹത്തോട് കാണിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
സുകുമാരിയമ്മയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പെട്ടെന്ന് മനസിലേക്ക് വരുന്നത് ആ മരണമാണ്. ഞാന്‍ ബഡ്ഡി എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഷിംലയിലായിരുന്നു. പത്ത് മണിയായപ്പോള്‍ മനോരമയിലെ ഹരിയേട്ടന്‍ വിളിച്ച് എങ്ങനെയുണ്ട് എന്ന് ചോദിച്ചു.
തണുപ്പ് ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. അതല്ല സുകുമാരിയമ്മയ്ക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ചു. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. അറിഞ്ഞില്ലേ എന്ന് ചോദിച്ച് കാര്യം പറഞ്ഞു. എന്നെ ഏഴോ എട്ടോ മണിയായപ്പോള്‍ വിളിച്ചിട്ടുണ്ട് സുകുമാരിയമ്മ. ഞാന്‍ ഷൂട്ടിന്റെ തിരക്ക് ആയതിനാല്‍ എടുത്തിരുന്നില്ല.
തലേദിവസം സംസാരിച്ചതാണ്. 60 ശതമാനം പൊള്ളലാണെന്ന് കേട്ടു. എനിക്കത് വ്യാജ വാര്‍ത്തയായിട്ടാണ് തോന്നിയത്. കുറച്ച് കഴിയുമ്പോള്‍ എനിക്കൊരു കോള്‍ വന്നു. അമ്മയാണ്. അങ്ങനെയാണ് ഞാന്‍ നമ്പര്‍ സേവ് ചെയ്ത് വച്ചിരിക്കുന്നത്.
ഒന്നൂല്ലമ്മാ, ചെറുതായിട്ട് പൊള്ളി. ഡബ്ബിംഗ് ഉണ്ട് എന്ന് പറഞ്ഞു. 60 ശതമാനം പൊള്ളലുള്ള ആളാണ് വിളിക്കുന്നത്. ആ ശബ്ദത്തില്‍ ഭീകരമായ വേദനയുണ്ട്. വിധിയെ അംഗീകരിച്ചൊരു ശബ്ദവുമായിരുന്നു അത്. അപ്പോഴേക്കും ആരോ ഫോണ്‍ പടിച്ച് വാങ്ങി. സംസാരിക്കാന്‍ വയ്യാത്തതിനാലാകാം. അതാണ് ഞാന്‍ അവസനമായി കേള്‍ക്കുന്നത്. അമ്മ പോയി.
അമ്മയില്‍ നിന്നും എല്ലാവരും ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് പോകുന്നത്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ റോയാപേട്ട ആശുപത്രിയിലേക്ക് കൊണ്ടു വന്നതായി പറഞ്ഞു. ഞങ്ങളവിടെ എത്തുമ്പോള്‍ സുകുമാരിയമ്മയെ കൊണ്ടു വന്നിരുന്നില്ല.
കുറച്ച് കഴിയുമ്പോള്‍ ആംബുലന്‍സ് വന്നു. ആംബുലന്‍സിന്റെ അകത്തു നിന്നുമല്ല ബോഡിയെടുക്കുന്നത്. ആംബുലന്‍സിന്റെ അടിയിലുള്ള ഡക്കിലുള്ള സ്ട്രച്ചറില്‍ നിന്നുമാണ്. പൊള്ളലുള്ളതിനാല്‍ അവര്‍ മുകളില്‍ വെക്കാത്തതാകും.
എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ല. താഴെ നിന്നുമാണ് അവര്‍ എടുക്കുന്നത്. അവര്‍ ബോഡിയെടുത്ത് ആശുപത്രിയുടെ കോറിഡോറിലേക്ക് ഇട്ടു. ഞങ്ങളെല്ലാം ചുറ്റും നില്‍ക്കുകയാണ്. ഇപ്പോള്‍ വിട്ടു കിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അസ്വാഭാവിക മരണമാണ് അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണം എന്ന് അവര്‍ പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സുകുമാരി. പത്താം വയസില്‍ അഭിനയ ജീവിതം ആരംഭിച്ച സുകുമാരിയെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്.
നാല് തവണ മിക്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2013 ലായിരുന്നു താരം മരണപ്പെടുന്നത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് സുകുമാരിയമ്മയെ കണക്കാക്കുന്നത്. മലയാള സിനിമയുടെ അമ്മമുഖമാണ് ഇന്നും പ്രേക്ഷർക്ക് സുകുമാരി.
#They #took #body #hospital #corridor #they #shocked #AnoopMenon