( moviemax.in ) മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. സിനിമയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ താരമായി മാറിയ താരമാണ് സ്വാസിക. ടെലിവിഷനിലൂടെ താരമായ ശേഷം സിനിമയിലേക്ക് തിരികെ വന്നും കയ്യടി നേടാന്‍ സ്വാസികയ്ക്ക് സാധിച്ചു. സ്വാസികയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി. ബോള്‍ഡ് രംഗങ്ങള്‍ അഭിനയിച്ചും സ്വാസിക കയ്യടി നേടിയിട്ടുണ്ട്.
സ്വാസികയുടെ കാഴ്ചപ്പാടുകളും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ദാമ്പത്യ ജീവിതത്തെക്കുറിച്ച് നേരത്തെ സ്വാസിക പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സ്വാസികയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. പിരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയ്ക്ക് പോയപ്പോഴുണ്ടായ അനുഭവമാണ് സ്വാസിക പങ്കിടുന്നത്. മുമ്പ് നല്‍കിയൊരു അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
''പീരിയഡ്‌സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോള്‍ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്‌സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി'' സ്വാസിക പറയുന്നു.
ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ അയ്യോ മോളേ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായി എന്നാണ് സ്വാസിക പറയുന്നത്. കാരണം താന്‍ അപ്പോള്‍ ക്യാമറകള്‍ക്ക് മുന്നിലാണ് നിന്നിരുന്നതെന്നും സ്വാസിക പറയുന്നുണ്ട്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും, പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക് നില്‍ക്കേണ്ടി വന്നപ്പോള്‍ ആശങ്ക തോന്നിയെന്നാണ് താരം പറയുന്നത്. എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ലെന്നും സ്വാസിക പറയുന്നുണ്ട്.
ആള്‍ക്കാരുടെ ഇടയില്‍ വച്ച് അത് സംഭവിച്ചപ്പോള്‍ എനിക്ക് ഒരു പ്രശ്‌നമായി തോന്നി. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഓക്കെ ഇത് സംഭവിച്ചു പോയി, നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിക്കുകയും അങ്ങനെ താന്‍ ഓക്കെ ആയെന്നുമാണ് സ്വാസിക പറയുന്നത്. അതേസമയം ആ വീഡിയോ ഇപ്പോഴും ആരെങ്കിലും അപ്പ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് താന്‍ നോക്കാറുണ്ടെന്നും സ്വാസിക പറയുന്നുണ്ട്. എന്നാല്‍ അവിടെയുണ്ടായിരുന്നവരെല്ലാം നല്ല മനുഷ്യര്‍ ആയതിനാല്‍ വിവേകത്തോടെയാണ് പെരുമാറിയതെന്നും സ്വാസിക പറയുന്നുണ്ട്.
തമിഴിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. വൈഗൈ ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് മലയാളത്തിലേക്ക് എ്ത്തുന്നത്. എന്നാല്‍ സ്വാസിക താരമാകുന്നത് ടെലിവിഷനിലൂടെയാണ്. ജനപ്രീയ പരമ്പരയായ സീതയില്‍ നായികയായതോടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി സ്വാസിക മാറി. പിന്നീട് വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വാഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതോടെ സിനിമാ ലോകത്തേക്ക് ശക്തമായി തിരികെ വന്നു. ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ ബോള്‍ഡ് കഥാപാത്രം പ്രശംസിക്കപ്പെട്ടിരുന്നു.
ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് സ്വാസികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ പോയ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തിലൂടെ സ്വാസിക തമിഴില്‍ വലിയൊരു തിരിച്ചുവരവ് നടത്തി. ചിത്രം ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടി. സ്വാസികയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സുര്യ നായകനായ പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് സ്വാസിക. പിന്നാലെ തമിഴ് ചിത്രം മാമനും അണിയറിലുണ്ട്.
#when #swasika #had #face #unexpected #episode #periods #during #public #function