'ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്നു'; വേദനയോടെ ഇന്നസെന്റ്

'ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്നു'; വേദനയോടെ ഇന്നസെന്റ്
2022-02-23T13:38:00 | By Susmitha Surendran

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡികളിലൊന്നാണ് കെപിഎസി ലളിതയും ഇന്നസെന്റും. മണിച്ചിത്രത്താഴും ഗോഡ്ഫാദറും പോലെ എത്രയെത്ര സിനിമകളില്‍ ഇരുവരും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്, കണ്ണ്‌ നനയിച്ചിട്ടുണ്ട്. ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ഇന്നിതാ തന്റെ ഓര്‍മ്മകളെ ബാക്കിവച്ച് കെപിഎസി ലളിത യാത്രയായിരിക്കുകയാണ്. 

കെപിഎസി ലളിതയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇന്നസെന്റ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്നസെന്റ് മനസ് തുറന്നത്. ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്ന ഒരാളാണ് അപ്രത്യക്ഷമായത് എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. 



താന്‍ നിര്‍മിച്ച ആദ്യ സിനിമ മുതല്‍ തുടങ്ങിയ സൗഹൃദ ബന്ധമാണ് യാത്രയായതെന്നാണ് കെപിഎസി ലളിതയുടെ വിയോഗത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. പലപ്പോഴും സിനിമയില്‍ അഭിനയിക്കാനുള്ള യാത്രയ്ക്കു മുന്‍പുപോലും ലളിത വിളിച്ച് യാത്ര ചോദിക്കാറുണ്ടായിരുന്നു.

എന്നാല്‍ അപ്പോഴൊന്നും തങ്ങള്‍ സിനിമയെ കുറിച്ചല്ല സംസാരിച്ചിരുന്നതെന്നും മിക്കപ്പോഴും കുട്ടികളെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നതെന്നും ഇന്നസെന്റ് പറയുന്നു. താന്‍ നിര്‍മിച്ച 'ഓര്‍മയ്ക്കായ്' എന്ന ചിത്രം സംവിധാനം ചെയ്തത് ഭരതനായിരുന്നു. അന്നു ചെന്നൈയില്‍ വച്ചാണ് ലളിതയെ ആദ്യം കാണുന്നതെന്നാണ് ഇന്നസെന്റ് പറയുന്നത്.



വലിയൊരു സൗഹൃദത്തിനു തുടക്കമാവുകയായിരുന്നു ആ കൂടിക്കാഴ്ച. ലളിതയും ഭരതനും തങ്ങളുടെ കുടുംബവുമായി ചേര്‍ന്നു നിന്നു. താന്‍ കാണുമ്പോഴേ ലളിത വലിയ നടിയാണ്. പക്ഷെ തന്നെ സ്വീകരിച്ചത് എത്രയോ കാലം പരിചയമുള്ള സുഹൃത്തിനെപ്പോലെയായിരുന്നുവെന്നും ഇന്നസെന്റ് ഓര്‍ക്കുന്നുണ്ട്. താന്‍ അന്ന് സിനിമയിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ.

ലളിതയെ പോലൊരു നടിയ്ക്ക് തന്നെ അത്രയ്ക്ക് പരിഗണിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് താനും നടനായി മാറി. എത്രയോ സിനിമകളില്‍ ലളിതയുമായി ചേര്‍ന്ന് അഭിനയിച്ചു. ഇത്രയും കാലത്തിനിടയ്ക്ക് ആരാണ് കൂടെ അഭിനയിക്കേണ്ടതെന്നു തിരക്കഥാകൃത്തോ സംവിധായകനോ ചോദിക്കുമ്പോള്‍ ലളിത ആയാല്‍ നന്നാകുമെന്നു ഞാന്‍ പറയുമായിരുന്നു. അതിനു മുന്‍പോ അതിനു ശേഷമോ ഞാന്‍ ഒരാളുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഇന്നസെന്റ് പറയുന്നു. അതിന് പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 


അതു സ്‌നേഹം കൊണ്ടോ അടുപ്പം കൊണ്ടോ മാത്രമായിരുന്നില്ല. ലളിത അപ്പുറത്തു നില്‍ക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടാനാകുമെന്ന എന്റെ സ്വാര്‍ഥതയായിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്. ലളിത വടക്കാഞ്ചേരിയിലെ വീട്ടിലും കൊച്ചിയിലെ ഫ്‌ലാറ്റിലും അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്നു കേട്ടപ്പോള്‍ തനിക്കുണ്ടായിരുന്ന അസ്വസ്ഥത ചെറുതായിരുന്നില്ലെന്നും ഇന്നസെന്റ് പറയുന്നു.

ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്ന ഒരാളാണ് അപ്രത്യക്ഷമായത്. ലളിത എന്റെ ജീവിതത്തിലെയും സിനിമയിലെയും ധൈര്യവും സൗഹൃദവുമായിരുന്നു എന്നാണ് ഇന്നസെന്റ് പറയുന്നത്. 

'ഞാന്‍ അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഭിനയിക്കാന്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു. ഞാന്‍ തിരിച്ചുവന്നു; പക്ഷേ ഇനി ലളിത വരില്ല' എന്ന് പറഞ്ഞാണ് ഇന്നസെന്റ് നിര്‍ത്തുന്നത്. കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. മോഹന്‍ലാലും മമമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ അവസാനമായി കെപിഎസി ലളിതയെ കാണാനെത്തിയിരുന്നു.


Content Highlight: Innocent shares his memories of KPAC lalitha

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup