പൃഥ്വിരാജ് എന്ന ബ്രില്യൻ്റ് ഡയരക്ടറുടെ സിനിമയാണ് എംപുരാൻ. മാധ്യമ പ്രവർത്തകനും സിനിമ നിരൂപകനുമായ കുഞ്ഞിക്കണ്ണൻ വാണിമേലിൻ്റെ റിവ്യൂ വായിക്കാം...
മലയാളത്തിൽ ഹോളിവുഡ് സ്റ്റൈൽ ഒരു സിനിമ ഒരുക്കാൻ പൃഥ്വിരാജിന് കഴിഞ്ഞു. അദ്ദേഹത്തിൽ ഇനിയും നമുക്ക് പ്രതീക്ഷ പുലർത്താൻ അവസരം നൽകി. ലൂസിഫറിന് കേരളത്തോളമെ വലുപ്പമുണ്ടായിരുന്നുള്ളൂ. ഇടയ്ക്കൊന്ന് മുംബൈ വരെയും ചില നിമിഷം രാജ്യാർത്തി കടന്നും പോകുന്ന സിനിമയാണ് ലൂസിഫർ. തിരക്കഥയിലും കേരള രാഷ്ട്രീയത്തിന് മുൻതൂക്കം. അതിന് അനുസരിച്ചുള്ള ബിൽഡ് അപ്. മോഹൻലാലിൻ്റെ മാനറിസത്തിനും ഊന്നൽ നൽകി.
എംപുരാൻ ഗുജറാത്ത് കലാപത്തിൻ്റെ ഓർമ്മയിൽ തൊട്ട് ഇന്ത്യൻ രാഷ്ട്രീയവും വിദേശ അധോലോകവും അന്തർവേൾഡ് വാണിജ്യവും നേതൃ വടംവലിയും വരെ പരന്നു കിടക്കുന്ന തിരക്കഥ. ഇത്രയും വലിയ ക്യാൻവാസിൽ സിനിമ ഒരുക്കുമ്പോൾ കൊമേഴ്സ്യൽ ഫീലിങ് തിയേറ്ററിൽ വർക്കാകാൻ എളുപ്പമല്ല. അവിടെയാണ് പൃഥ്വിരാജിൻ്റെ കഴിവും ആത്മവിശ്വാസവും പ്രകടമാകുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ അടരും സ്റ്റീഫൻ നെടുമ്പള്ളി ചേർന്നുനിൽക്കുന്ന കേരളീയ രാഷ്ട്രീയ അടരും ഖുറൈഷി അബ്രാം എന്ന നായകൻ്റെ ( സ്ക്രീൻ ടൈം നാൽപത് മിനിറ്റോളമാന്നെങ്കിലും) വിദേശ ബന്ധങ്ങളും ചേരുന്ന മറ്റൊരു അടര്. മൂന്ന് ലയർ എംപുരാനിൽ ബന്ധിപ്പിക്കുമ്പോൾ വരാവുന്ന ചെറിയ പോരായ്മകൾ ചിത്രത്തിൽ കാണാം. സംഘട്ടന രീതി, സ്കോറിലെ ഉയർച്ച, താഴ്ച്ച, മോഹൻലാലിൻ്റെ കോസ്റ്റ്യൂം എന്നിങ്ങനെ പല കാര്യങ്ങളും വേണ്ടത്ര നന്നായെന്നോ, ഇല്ലെന്നോ ഉള്ള അഭിപ്രായങ്ങൾ സ്വാഭാവികം.
ഓരോ കഥാപാത്രത്തെയും ഉള്ള ടൈമിൽ അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചു. അതുകൊണ്ടുതന്നെ എംപുരാൻ കൊമേഴ്സ്യൽ ചിത്രമായി മാത്രം കാണാൻ കഴിഞ്ഞാൽ പൃഥ്വിരാജും ചിത്രത്തിൻ്റെ നിർമാതാക്കളും മലയാള സിനിമയ്ക്ക് മുന്നിൽ വെച്ചത് വലിയൊരു തുറസ്സാണ്. സ്പിൽബർഗിനേയും തർക്കോ വിസ്കിയേയും ചേർത്തുപിടിച്ച് എംപുരാനെ കാണാതിരിക്കുക. എങ്കിൽ മൂന്നുമണിക്കൂർ വലിയ നഷ്ടം ഉണ്ടാക്കില്ല. മേക്കിംഗിൽ സംവിധായകൻ്റെ കല നിരാശപ്പെടുത്തില്ല.
#memory #of #Empuran #Gujarat #riots #Kunjikannan #VaniMel #review