'മോഹന്‍ലാലിനെ സൂക്ഷിക്കണം, എനിക്ക് ഭീഷണിയാകും'; അന്നേ തിരിച്ചറിഞ്ഞ മമ്മൂട്ടി ചില്ലറക്കാരനല്ല: ശ്രീനിവാസന്‍

'മോഹന്‍ലാലിനെ സൂക്ഷിക്കണം, എനിക്ക് ഭീഷണിയാകും'; അന്നേ തിരിച്ചറിഞ്ഞ മമ്മൂട്ടി ചില്ലറക്കാരനല്ല: ശ്രീനിവാസന്‍
Mar 27, 2025 08:03 PM | By Athira V

( moviemax.in ) മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ രണ്ട് പേരുകള്‍. ഇത്രത്തോളം കേരള സമൂഹം നെഞ്ചേറ്റിയ താരങ്ങള്‍ വേറെയില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമാ യാത്ര മലയാള സിനിമയുടെ ചരിത്രം തന്നെയാണ്. ഈ രണ്ട് സൂപ്പര്‍ താരങ്ങളുടേയും കരിയറിലും ജീവിതത്തിലും നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് ശ്രീനിവാസന്‍.

തിരക്കഥാകൃത്തായും സുഹൃത്തായുമെല്ലാം മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കരിയറില്‍ ശ്രീനിവാസന്റെ സ്പര്‍ശം കാണാം. ഒരിക്കല്‍ താന്‍ ആദ്യമായി മോഹന്‍ലാലിനെ പരിയപ്പെട്ടതിന്റെ ഓര്‍മ്മ ശ്രീനിവാസന്‍ പങ്കുവച്ചിരുന്നു. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ മുറിയില്‍ വച്ചാണ് മോഹന്‍ലാലിനെ ശ്രീനിവാസന്‍ പരിചയപ്പെടുന്നത്.

'അന്ന് ഞാന്‍ സ്വാമീസ് ലോഡ്ജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ ശ്രീനി എന്നൊരു വിളി കേട്ടു. നോക്കുമ്പോള്‍ സുരേഷ് കുമാര്‍ ആണ്. പിന്‍കാലത്ത് നിരവധി സിനിമകള്‍ എടുത്തിട്ടുള്ള നിര്‍മ്മാതാവാണ്. ഞങ്ങള്‍ നേരത്തെ പരിചയമുണ്ടായിരുന്നു. സുരേഷും ഞാനും സംസാരിച്ചു കൊണ്ടിരിക്കെ ഒരു തടിയന്‍ ഞൊണ്ടിക്കാലന്‍ ആ മുറിയിലേക്ക് കടന്നു വന്നു. അയാളും സുരേഷിന്റെ കൂടെ താമസിക്കുകയാണ്. സുരേഷ് അയാളെ എനിക്ക് പരിചയപ്പെടുത്തി. എന്റെ സുഹൃത്താണ്. ഈ ഞൊണ്ടിക്കാല് ബൈക്ക് അപകടത്തില്‍ പറ്റിയതാണ്. സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്'' ശ്രീനിവാസന്‍ പറയുന്നു.


''ഇയാള്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല എന്ന് അയാള്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിച്ചിട്ടുണ്ടോ? അതും ഇല്ല. എനിക്ക് ഉള്ളില്‍ ചിരിയാണ് വന്നത്. മണ്ടശിരോമണി. ഇവിടെ ഒരുത്തന്‍ ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം ശാസ്ത്രീയമായി പഠിച്ചിട്ടും ചൊറിയും കുത്തി നടക്കുന്നു. അപ്പോഴാണ് ഒരു പിണ്ണാക്കും അറിയാതെ ചുമ്മാ സിനിമയില്‍ അഭിനയിക്കണം എന്നും പറഞ്ഞ് കേറി വന്നേക്കുന്നത്''.

''മോനെ ഇവിടെ കിടന്ന് പട്ടിണി കിടക്കാണ്ട് വേഗം സ്ഥലം വിട്ടോ, അവന്റെ മുഖം കണ്ടാല്‍ ബലൂണ്‍ വീര്‍പ്പിച്ചത് പോലുണ്ടേ എന്നൊക്കെ എന്റെ മനസില്‍ തോന്നി. നിങ്ങളുടെ മേള എന്ന സിനിമ ഞാന്‍ കണ്ടു. നിങ്ങളുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായി എന്ന് അയാള്‍ പറഞ്ഞു. എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മറ്റുള്ളവര്‍ എന്നെ പ്രശംസിക്കുന്നത്. എനിക്ക് സന്തോഷം തോന്നി. അയാളോട് ഒരു സോഫ്റ്റ് കോര്‍ണറും തോന്നി. സുഹൃത്തേ എന്താണ് നിങ്ങളുടെ പേര് എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ പേര് പറഞ്ഞു, മോഹന്‍ലാല്‍.'' ശ്രീനിവാസന്‍ പറയുന്നു.

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ ഇറങ്ങിയതോടെ തടിയനും ഒരു വശം ചെരിഞ്ഞവനും ബലൂണ്‍ വീര്‍പ്പിച്ചത് പോലുള്ള മുഖമുള്ളവനുമായ ആ വിദ്വാന്‍ കേരളത്തിലെ പ്രേക്ഷകരെ അതിശയിപ്പിച്ചു. മോഹന്‍ലാലിന് വലിയ നാടക അഭിനയ പാരമ്പര്യമില്ല. എന്നെപ്പോലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിട്ടുമില്ല. എന്നിട്ടും എന്തൊരു അഭിനയം. അതും ആദ്യ ചിത്രത്തില്‍ തന്നെ. ആ സംഭവത്തോടു കൂടി ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രീയമായി അഭിനയം പഠിച്ച കാര്യം പുറത്ത് ആരോടും പറയാതായെന്നും ശ്രീനിവാസന്‍ പറയുന്നു.

കരിയറിന്റെ തുടക്കകാലത്തെ മോഹന്‍ലാലിനെ ശ്രദ്ധിച്ച മമ്മൂട്ടിയെക്കുറിച്ചും ശ്രീനിവാസന്‍ സംസാരിക്കുന്നുണ്ട്. 'മമ്മൂട്ടി അപ്പോള്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ്. അങ്ങനെ ഒരു ദിവസം മദിരാശിയിലെ ഹോട്ടലില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി എന്നോട് പറഞ്ഞു. ആ വിദ്വാനെ, മോഹന്‍ലാലിനെ സൂക്ഷിക്കണം. അവന്‍ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്. മോഹന്‍ലാല്‍ വില്ലനായി നില്‍ക്കുമ്പോള്‍ ആണ് മമ്മൂട്ടിയുടെ ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള കമന്റ്. അതിനര്‍ത്ഥം മമ്മൂട്ടി ചില്ലറക്കാരനല്ല എന്നാണ്'' എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

#mammootty #predicted #mohanlal #will #be #star #threat #him #even #before #playing #hero

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup