---
title: "നടി കെപിഎസി ലളിതയെ  അനുസ്മരിച്ച്  രഞ്ജി പണിക്കർ"
english_title: "Ranji Panicker commemorates the demise of actress KPAC Lalitha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27879/ranji-panicker-commemorates-the-demise-of-actress-kpac-lalitha"
published_at: "2022-02-22T23:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621529a8d9707_KPAC.jpg"
keywords: []
---

# നടി കെപിഎസി ലളിതയെ  അനുസ്മരിച്ച്  രഞ്ജി പണിക്കർ

> **Lead Summary:** നടി കെപിഎസി ലളിതയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. ലളിതയുമായും ഭ‍ർത്താവും സംവിധായകനുമായ ഭരതനുമായും വ്യക്തിപരമായി അടുത്ത ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് ര‍ഞ്ജി പണിക്ക‍ർ പറഞ്ഞു.

## Article Content

നടി കെപിഎസി ലളിതയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. ലളിതയുമായും ഭ‍ർത്താവും സംവിധായകനുമായ ഭരതനുമായും വ്യക്തിപരമായി അടുത്ത ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് ര‍ഞ്ജി പണിക്ക‍ർ പറഞ്ഞു.

താൻ എഴുതിയ ആദ്യ സിനിമയിലടക്കം ലളിത അഭിനയിച്ചതും അദ്ദേഹം ഓ‍ർമ്മിച്ചു. കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്.

കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിതമാത്രം. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്.

ഹൃദയംകൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിത. അവ‍ർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ല. അത്ര സംവിശേഷമായ പ്രതിഭയുള്ളയാളാണ് കെപിഎസി ലളിതയെന്നും രഞ്ജി പണിക്ക‍ർ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27879/ranji-panicker-commemorates-the-demise-of-actress-kpac-lalitha)