(moviemax.in) തെന്നിന്ത്യന്‍ സിനിമാലോകത്ത് സൂപ്പര്‍നായികയായി തിളങ്ങി നിന്ന നടി ആരതി അഗര്‍വാളിനെ കുറിച്ചുള്ള കഥകള്‍ ചര്‍ച്ചയാവുകയാണ്.
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചതോടെ കൈനിറയെ സിനിമകള്‍ ലഭിച്ച നടിയായിരുന്നു ആരതി അഗര്‍വാള്‍.
ഇന്നത്തെ നായികമാരായ തൃഷ, കാജല്‍ അഗര്‍വാള്‍, നയന്‍താര എന്നിവര്‍ക്കൊപ്പം മത്സരിച്ചിരുന്ന ആരതിയ്ക്ക് വിചാരിച്ചത് പോലെ നീണ്ട കരിയര്‍ ലഭിച്ചില്ല. ഇടയ്ക്ക് ചില അബദ്ധങ്ങള്‍ കാണിച്ച നടി മരണപ്പെടുകയായിരുന്നു.
2001 ല്‍ ഹിന്ദി സിനിമയില്‍ നായികയായിട്ടാണ് ആരതി അഗര്‍വാള്‍ സിനിമയിലെത്തുന്നത്. എട്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാര്‍ക്കൊപ്പം സൂപ്പര്‍താരപദവിയിലേക്ക് എത്തി. പല ഭാഷകളിലും അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി മാറിയതോടെ ആരതിയുടെ താരമൂല്യവും വര്‍ദ്ധിച്ചു.
നടനുമായിട്ടുള്ള പ്രണയബന്ധം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായിട്ടാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2006 ല്‍ നടിയ്ക്ക് ഒരു അപകടവും സംഭവിച്ചു. അന്ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയില്‍ തലയ്ക്ക് ആന്തരിക പരിക്കുകളോടെയാണ് നടിയെ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ നടി വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും ശരീരഭാരം വര്‍ധിച്ചത് നടിയുടെ കരിയറിന് തടസ്സമായി.
സിനിമയിലേക്കുള്ള തിരിച്ച് വരവ് ലക്ഷ്യം കണ്ടിട്ടായിരിക്കാം, ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ നടി തീരുമാനിക്കുന്നത്. പക്ഷേ ആ തീരുമാനം വലിയൊരു തെറ്റായി പോയി.
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നടി ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. മരിക്കുന്നതിന് ആറ് ആഴ്ച മുന്‍പായിരുന്നു നടി ഈ ചികിത്സ നടത്തിയത്. ശരീരത്തിലെ അമിതമായി കൊഴുപ്പ് അടിഞ്ഞുള്ള ഭാഗങ്ങളില്‍ നിന്നും ഭാരം കുറക്കുന്ന ചികിത്സയായിരുന്നു.
ഇതിന് ശേഷം കടുത്ത ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആരതിയുടെ അവസ്ഥ മോശമായി. ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 2015 ജൂണ്‍ 6 ന്, 31-ാമത്തെ വയസിലാണ് നടി മരണപ്പെടുന്നത്.
അങ്ങനൊരു ചികിത്സയ്ക്ക് പോയില്ലായിരുന്നുവെങ്കില്‍ ആരതി അഗര്‍വാള്‍ ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു എന്നും അതും മുന്‍നിരയില്‍ തന്നെയായിരിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
#Attempted #suicide #trying #lose #weight #mistake #actress #AaratiAgarwal #cause #death