(moviemax.in ) തെന്നിന്ത്യയിലെ മാദക സുന്ദരിയെന്നും ബിഗ്രേഡ് നായികയെന്നും മുദ്ര കുത്തപ്പെട്ട താരസുന്ദരിയായിരുന്നു സില്‍ക്ക് സ്മിത. നടി മരിച്ചിട്ട് ഇുരപത്തിയെട്ട് വര്‍ഷങ്ങള്‍ക്കും മുകളിലായി. ഇന്നും അതേ പ്രധാന്യത്തോട് കൂടിയാണ് നടിയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. സൂപ്പര്‍താര പദവി വരെ എത്തിയിട്ടും സില്‍ക്ക് സ്മിതയുടെ ജീവിതമൊരു ദുരന്തമായി മാറുകയായിരുന്നു.
അങ്ങനെ 36 വയസുള്ളപ്പോഴാണ് നടി ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നത്. അതിന് കാരണമായി പലരുടെയും പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. ഒരു പ്രണയവഞ്ചനയുടെ ഇരയായതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ജീവിതമങ്ങ് അവസാനിപ്പിച്ചേക്കമെന്ന തീരുമാനത്തിലേക്ക് സില്‍ക്കിനെ എത്തിച്ചതെന്നാണ് നടിമാരായ അനുരാധ അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. സില്‍ക്ക് ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
കണ്ണുകള്‍ കൊണ്ടുള്ള നോട്ടത്തിലൂടെയും മത്തുപിടിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു സില്‍ക്ക് സ്മിത. ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചാണ് ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് സില്‍ക്ക് വളര്‍ന്നതെങ്കിലും ആരും നടിയോട് എതിര്‍പ്പ് കാണിച്ചില്ല. ഇഷ്ടടത്തിന്റെ പുറത്ത് സില്‍ക്കിനെ ഒന്ന് കാണാനും തൊടാനുമൊക്കെ ആഗ്രഹിച്ച് ആളുകള്‍ കൂട്ടം കൂടുമായിരുന്നു. ഇത്രയധികം ആളുകള്‍ സ്‌നേഹിക്കാന്‍ ഉണ്ടെങ്കിലും സ്‌നേഹം നിഷേധിക്കപ്പെട്ട ആളാണ് സില്‍ക്ക്.
സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച സില്‍ക്ക് വണ്ടിചക്രം എന്ന സിനിമയിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് ചുവടുറപ്പിക്കുന്നത്. നായികയായും സഹനടിയായിട്ടുമൊക്കെ അഭിനയിച്ചെങ്കിലും ഐറ്റം ഡാന്‍സ് കളിച്ചും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തുമാണ് പ്രശസ്തയാവുന്നത്. പല സൂപ്പര്‍താരങ്ങള്‍ക്കും സില്‍ക്കിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്.
ചെറിയ പ്രായത്തിലുണ്ടായ വിവാഹം വേര്‍പ്പെടുത്തിയ ശേഷമാണ് നടി സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ഒരു പുരുഷനില്‍ പ്രണയം കണ്ടെത്താന്‍ ശ്രമിച്ചിട്ടും സില്‍ക്കിന് വഞ്ചനകളാണ് തിരികെ ലഭിച്ചത്. പ്രണയിച്ച ആളുകളൊക്കെ നിരന്തരം വഞ്ചിക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ നിരാശയുടെ പടുകുഴിയിലേക്ക് സില്‍ക്ക് വീണു. അങ്ങനെ വിശ്വസിച്ച് പ്രണയിച്ച പുരുഷന്റെ വഞ്ചന സഹിക്കാനാവാതെയാണ് നടി സാരിയില്‍ തൂങ്ങി മരിക്കാന്‍ തീരുമാനിച്ചത്.
കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങളും നടിയെ അലട്ടി. അഭിനയിച്ച സിനിമകള്‍ വിജയിച്ചെങ്കിലും അവര്‍ നിര്‍മ്മിച്ച സിനിമകള്‍ വലിയ പരാജയമായി. അങ്ങനെ പ്രതിസന്ധികളില്‍ നില്‍ക്കുമ്പോഴാണ് നടി വിഷാദത്തിലാവുന്നത്. അന്ന് ചികിത്സിക്കാനെത്തിയ ഡോക്ടറായിരുന്നു രാധാകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ മകനുമായി ഇടയ്ക്ക് സില്‍ക്ക് പ്രണയത്തിലായി. ഇരുവരും ഒരുമിച്ച് വിവാഹിതരായി ജീവിക്കാന്‍ ആഗ്രഹിച്ചു.
മകനൊപ്പം സില്‍ക്കിനെ പോലൊരാള്‍ ജീവിക്കുന്നത് അംഗീകരിക്കാന്‍ കഴിയാതെ രാധാകൃഷ്ണന്‍ അതിനെ ശക്തമായി എതിര്‍ത്തു. പിതാവിന്റെ തീരുമാനത്തിനൊപ്പം മകന്‍ നിന്നതോടെ സില്‍ക്ക് വീണ്ടും വഞ്ചിക്കപ്പെട്ടു. ഇത് സില്‍ക്കിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
#actress #silksmitha #life