Feb 27, 2025 08:01 AM

(moviemax.in ) വിവാഹിതരായതിന്റെ പേരില്‍ ഏറെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നവരാണ് രവീന്ദ്രര്‍ ചന്ദ്രശേഖറും ഭാര്യയും നടിയുമായ മഹാലക്ഷ്മിയും. തമിഴിലെ സീരിയലുകളിലൂടെ ശ്രദ്ധേയായ മഹാലക്ഷ്മി നിര്‍മാതാവായ രവീന്ദ്രറിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതോടെ പണം കണ്ട് മാത്രം നടി പിന്നാലെ കൂടിയതാണെന്ന് പലരും അധിഷേപിച്ചു.

എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രവീന്ദ്രറും മഹാലക്ഷ്മിയും.

മഹാലക്ഷ്മിയുടെ ആദ്യ ബന്ധത്തിലുള്ള കുഞ്ഞ് മാത്രമല്ല, ഞങ്ങള്‍ക്കും ഒരു കുഞ്ഞിനെ വേണമെന്ന് തന്നെയാണ് ആഗ്രഹമെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി താരങ്ങള്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഉടനെ കുഞ്ഞിന്റെ കാര്യത്തിന് ശ്രമിച്ചാലോ എന്നായിരുന്നു എനിക്ക്.

പിന്നീട് ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ് ഒരു തീരുമാനത്തിലേക്ക് എത്തിയത്. മറ്റുള്ളവരെ പോലെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നാടകീയത പോലെ ഒന്നും ചെയ്യില്ല. ഒഴുക്കിന് അനുസരിച്ച് പോകാം. ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്നാണ് കരുതുന്നത്.

ചികിത്സയ്ക്ക് വേണ്ടി പോയിട്ടൊന്നുമില്ല. ആദ്യത്തെ മൂന്ന് വര്‍ഷം കൊണ്ട് പരസ്പരം ഞങ്ങള്‍ തമ്മിലുള്ള ബോണ്ടിങ് രൂപപ്പെടുത്താന്‍ സാധിച്ചുവെന്ന് രവീന്ദ്രര്‍ പറയുന്നു. കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നില്ലേന്ന് വീട്ടുകാര്‍ പോലും ചോദിച്ചില്ല. അതൊക്കെ തീര്‍ത്തും ഞങ്ങളുടെ മാത്രം തീരുമാനമാണ്. ആരും അതില്‍ ഇടപെടാന്‍ വരാറില്ല. ഞങ്ങളുടേതായൊരു കുഞ്ഞ് എന്നത് തീര്‍ച്ചയായും പ്ലാനിലുള്ളതാണെന്ന് മഹാലക്ഷ്മിയും കൂട്ടിച്ചേര്‍ത്തു.

നിങ്ങളില്‍ ആരാണ് ഏറ്റവും പൊസസ്സീവ് എന്ന ചോദ്യത്തിന് അത് താനാണെന്നാണ് മഹാലക്ഷ്മി പറയുന്നത്. എന്ത് കാര്യമുണ്ടെങ്കിലും ഭര്‍ത്താവ് ആദ്യമത് എന്നോട് പറയണം. മറ്റുള്ളവര്‍ പറഞ്ഞ് അത് അറിയുന്നത് തനിക്ക് വേദനയുണ്ടാക്കുമെന്നാണ് നടി പറഞ്ഞത്. ശരിക്കും അത് പൊസസ്സീവ് അല്ല ഭ്രാന്താണെന്നാണ് രവീന്ദ്രര്‍ പറയുന്നത്.

ഭാര്യയുടെ സ്വഭാവം എന്താണെന്ന് മനസിലാക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ചായ കുടിക്കാന്‍ പോയാല്‍ പോലും ഭാര്യയോട് പറയും. കാരണം മുന്‍പൊരിക്കല്‍ ചായക്കടയിലാണെന്ന് പറഞ്ഞപ്പോള്‍ നിനക്ക് അവിടെ എന്താ പരിപാടി എന്നാണ് ഇവള്‍ ചോദിച്ചത്. ഇതോടെ എന്ത് ചെയ്താലും അതൊക്കെ പറയാന്‍ തുടങ്ങി. ഇതിനെക്കാളും മഹാ പൊസസ്സീവായ വേറെയും കാര്യങ്ങളുണ്ട്.

സിനിമയിലും സീരിലലിലും അഭിനയിക്കുന്ന മഹയും ഒരു നടിയാണ്. ഞാന്‍ തുടക്കം മുതലേ നിര്‍മാതാവാണ്. എന്നോട് ഏതെങ്കിലും പെണ്ണുങ്ങള്‍ വര്‍ത്തമാനം പറഞ്ഞാലും ആരോട് എന്തൊക്കെ പറഞ്ഞു എന്നുള്ളത് ഇവളോട് പറയണം. ഒരു സൂപ്പര്‍ഫിഗറിനെ വിവാഹം കഴിച്ചിട്ട് വേറെ ഫിഗറുമായി നീ സംസാരിക്കണ്ട.

മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടോ. എന്നോട് സംസാരിക്കാന്‍ പാടില്ലെന്നാണ് ഇവള്‍ പറയുന്നത്. എന്റെ വിവാഹം കഴിഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ച് മിനുറ്റില്‍ കൂടുതല്‍ ആരോടും ഞാന്‍ സംസാരിക്കാനും പോകുന്നില്ല. പക്ഷേ അതിനൊക്കെ മഹാലക്ഷ്മി വഴക്ക് കൂടുമെന്നാണ് രവീന്ദ്രര്‍ പറയുന്നത്.

#mahalakshmi #hubby #ravindar #chandrasekaran #opensup #about #their #baby #planing

Next TV

Top Stories