സിനിമ താരങ്ങൾക്കിടയിൽ പ്രണയം, വിവാഹം, ലിവിങ് റിലേഷൻഷിപ്പ്, വിവാഹമോചനം എന്നിവയെല്ലാം സർവ സാധാരണമാണ്. ഒട്ടുമിക്ക താരങ്ങളും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരെ തന്നെയാണ് പങ്കാളിയായി ജീവിതത്തിലേക്ക് തെരഞ്ഞെടുക്കുന്നതും.
ഒരേ മേഖലയിൽ പ്രവർത്തിക്കുമ്പോൾ പരസ്പരം മനസിലാക്കാൻ കൂടുതൽ സൗകര്യപ്രദമാകും എന്നത് തന്നെയാണ് പ്രധാന കാരണം. മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന ഇന്ന് കുടുംബജീവിതം നയിക്കുന്ന നായികമാരിൽ പലരും സിനിമയിൽ നിന്നും ജീവിത പങ്കാളിയെ കണ്ടെത്തിയവരാണ്.
അതിനാൽ തന്നെയാണ് അവിവാഹിതരായ താരങ്ങൾ ഒരുമിച്ച് സിനിമകൾ ചെയ്യുമ്പോൾ വളരെ വേഗത്തിൽ ഗോസിപ്പുകൾ പ്രചരിക്കുന്നതും. സിനിമയിൽ വന്ന കാലം മുതൽ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു നടി കീർത്തി സുരേഷ്.
മലയാളവും കടന്ന് തമിഴിലും തെലുങ്കിലും സജീവമായപ്പോൾ ഗോസിപ്പുകൾ ഇരട്ടിയായി. എന്തിന് ഏറെ തമിഴിലെ നമ്പർ വൺ സംഗീത സംവിധായകരിൽ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന അനിരുദ്ധ് രവിചന്ദറുമായി നടി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും വരെയും പ്രചരിച്ചിരുന്നു.
എല്ലാ ഗോസിപ്പുകൾക്കും അവസാനമായത് ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലുമായുള്ള തന്റെ പ്രണയം കീർത്തി പരസ്യപ്പെടുത്തിയതോടെയാണ്. വളരെ പെട്ടന്നായിരുന്നു യുവ നടിയിൽ നിന്നും താരമൂല്യമുള്ള തെന്നിന്ത്യൻ നടിയിലേക്കുള്ള കീർത്തിയുടെ വളർച്ച. ഇപ്പോഴിതാ കീർത്തി സുരേഷിനെ നടൻ വിശാലിന് വേണ്ടി അദ്ദേഹത്തിന്റെ പിതാവ് പെണ്ണ് ആലോചിച്ച കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലിംഗുസാമി.
ആനന്ദം, റൺ, സണ്ടക്കോഴി, പയ്യ, വേട്ടൈ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാളികൾക്ക് പോലും സുപരിചിതനായ സംവിധായകനാണ് ലിംഗസാമി. സണ്ടക്കോഴി 2 സിനിമയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചപ്പോഴാണ് വിശാലിന് വേണ്ടി താൻ പെണ്ണ് ആലോചിച്ച് കീർത്തി സുരേഷിനെ സമീപിച്ച കഥ ലിംഗുസാമി വെളിപ്പെടുത്തിയത്.
2018ൽ തിയേറ്ററുകളിലെത്തിയ സണ്ടക്കോഴി 2വിൽ കീർത്തി സുരേഷും വിശാലുമായിരുന്നു നായകനും നായികയും. കീർത്തി സുരേഷിനെ വിശാൽ വിവാഹം ചെയ്ത് കാണാൻ നടന്റെ പിതാവും നിർമ്മാതാവുമായ ജി കെ റെഡ്ഡി ആഗ്രഹിച്ചിരുന്നുവത്രെ. ഇതിനായി കീർത്തിയോട് കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹം തന്നെയാണ് സമീപിച്ചതെന്നാണ് ലിംഗുസ്വാമി അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
വിശാലിന് വേണ്ടി സംസാരിക്കാൻ കീർത്തിയുടെ അടുത്ത് പോയപ്പോഴാണ് ആന്റണി തട്ടിലിനെ കുറിച്ച് താൻ ആദ്യം കേട്ടതെന്നും ലിംഗുസാമി പറയുന്നു. കീർത്തി സുരേഷിനെ മകൻ വിശാലിന് വിവാഹം കഴിപ്പിച്ച് കൊടുക്കണമെന്ന് വിശാലിന്റെ അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അതിന് അദ്ദേഹം സഹായം ചോദിച്ചത് എന്നോടാണ്. അങ്ങനെ ഞാൻ ഇക്കാര്യം സംസാരിക്കാനായി കീർത്തി സുരേഷിനെ സമീപിച്ചു.
അപ്പോഴാണ് കീർത്തി താൻ സുഹൃത്ത് ആന്റണിയുമായി പ്രണയത്തിലാണെന്ന് എന്നോട് പറഞ്ഞത്. അവരുടെ ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹത്തിൽ ഞാനും പങ്കെടുത്തിരുന്നു. അത് അതിശയകരമായിരുന്നു. കീർത്തിയുടെ വിജയത്തിന് കാരണം ആന്റണി തട്ടിലാണ് എന്നാണ് ലിംഗുസാമി പറഞ്ഞത്. കീർത്തിയുടേത് പതിനഞ്ച് വർഷത്തോളം ആഴമുള്ള പ്രണയമാണ്.
നടി പ്രണയകഥ വെളിപ്പെടുത്തിയപ്പോൾ ആരാധകർ അടക്കം എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു. ഇത്ര പ്രശസ്തിയുള്ള താരമായിട്ടും കീർത്തി എങ്ങനെ പ്രണയം ഇത്രയും കാലം മീഡിയയിൽ നിന്നും മറച്ച് പിടിച്ചുവെന്നതിലാണ് എല്ലാവർക്കും അത്ഭുതം.
#director #nlingusamy #says #vishals #once #wanted #marry #keerthysuresh