(moviemax.in) ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി.
ടെക്‌നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാനാണ് നടൻ 1.30 കോടി രൂപ സംഭാവന നൽകിയത്.
സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുക.ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.
ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്‌തെന്ന വിവരം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.
സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21-ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ കൈമാറിയിരുന്നു.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്.
#VijaySethupathi #donates #Rs1.30 #crore #build #houses #daily #wage #workers