ആരാധകരുടെ പ്രിയ താര ദമ്പതികളായിരുന്നു ജിവി പ്രകാശും സൈന്ധവിയും. ഇരുവരുടെയും കോംബിനേഷനിലെത്തിയ പാട്ടുകളെല്ലാം ഹിറ്റാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് സൈന്ധവിയും ജിവി പ്രകാശും വേർപിരിയുന്നെന്ന് വ്യക്തമാക്കി സംയുക്ത പ്രസ്താവന പുറത്ത് വിട്ടത്.
ആരാധകർക്ക് ഞെട്ടലായിരുന്നു ഈ വാർത്ത. 11 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. കുടുംബത്തിന് പോലും ഇത് ഉൾക്കൊള്ളാനായില്ല. രണ്ടുപേരും വീണ്ടും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്ന് വേർപിരിയൽ സമയത്ത് ജിവി പ്രകാശിന്റെ അമ്മ എആർ റെയ്ഹാന പറഞ്ഞിരുന്നു.
വേർപിരിയലിൽ ജിവി പ്രകാശിനാണ് സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തൽ കൂടുതൽ കേട്ടത്. ജിവി പ്രകാശിനെ താനെത്ര മാത്രം സ്നേഹിക്കുന്നെന്ന് മുമ്പ് പല അഭിമുഖങ്ങളിലും സൈന്ധവി പറഞ്ഞിരുന്നു. സിനിമാ ലോകത്തെ പ്രശസ്തിയിൽ ജിവി പ്രകാശ് കുടുംബത്തെ മറന്നു എന്നാണ് സൈന്ധവിയുടെ ആരാധകർ വിമർശിക്കുന്നത്. ഇന്ന് മ്യൂസീഷ്യനെന്നതിനൊപ്പം നടനും നിർമാതാവുമാണ് ജിവി പ്രകാശ്.
അഭ്യൂഹങ്ങൾക്കപ്പുറും വേർപിരിയലിന് കാരണമെന്തെന്ന് ജിവി പ്രകാശോ സെെന്ധവിയോ തുറന്ന് പറഞ്ഞിട്ടില്ല. പക്ഷെ നടി ദിവ്യ ഭാരതും ജിവി പ്രകാശും തമ്മിലുള്ള ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഗോസിപ്പുകൾ വന്നു. ഇരുവരും രണ്ട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗോസിപ്പുകൾക്കും കുറ്റപ്പെടുത്തലുകൾക്കും മറുപടി നൽകുകയാണ് ദിവ്യ ഭാരതിയും ജിവി പ്രകാശും.
താനും ജിവി പ്രകാശും സുഹൃത്തുക്കൾ മാത്രമാണെന്ന് ദിവ്യ ഭാരതി വ്യക്തമാക്കി. ഇവർ രണ്ട് പേരും (സെെന്ധവിയും ജിവി പ്രകാശും) ഒരുമിച്ച് കൺസേർട്ട് ചെയ്തപ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു.
ഇനി എന്നെ ഉന്നം വെച്ച് കുറ്റപ്പെടുത്തലുകൾ വരില്ലെന്ന് കരുതി. എന്നാൽ കുറ്റപ്പെടുത്തൽ കൂടുകയാണുണ്ടായതെന്ന് ദിവ്യ ഭാരതി പറയുന്നു. അതും സ്ത്രീകളാണ് കൂടുതലും എനിക്ക് മെസേജ് ചെയ്യുന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നത്, അവർ എത്ര നല്ല ദമ്പതികളാണെന്ന് അറിയുമോ, എന്തിനാണ് ആ ബന്ധം നശിപ്പിച്ചത് എന്നെല്ലാം ചോദിച്ചു. മെസേജുകൾ വരുമ്പോൾ ഞാൻ ജിവി പ്രകാശിന് അയക്കും.
എന്തൊക്കെയാണ് പറയുന്നതെന്ന് നോക്കൂ എന്ന് പറയും. വിട്ടേക്ക്, ഇവരൊക്കെ ഇങ്ങനെയാണെന്ന് മറുപടി തരുമെന്നും ദിവ്യ ഭാരതി പറഞ്ഞു. ഇതേക്കുറിച്ച് ജിവി പ്രകാശും സംസാരിച്ചു. ഞങ്ങൾ രണ്ട് പേരും ഡേറ്റ് ചെയ്യുകയാണെന്ന് ആളുകൾ പറഞ്ഞു. പക്ഷെ ഞങ്ങൾ തമ്മിൽ ഒന്നുമില്ല. ഷൂട്ടിംഗിന് സെറ്റിൽ വെച്ചാണ് കാണുന്നത്. സാധാരണ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നുമില്ലെന്നും ജിവി പ്രകാശ് വ്യക്തമാക്കി.
വിവാഹമോചനത്തിന് ശേഷവും സൈന്ധവിക്കൊപ്പം കൺസേർട്ടിനെത്തിയതിനെക്കുറിച്ചും ജിവി പ്രകാശ് സംസാരിച്ചു. ഞങ്ങൾക്ക് പരസ്പരം ഒരുപാട് ബഹുമാനമുണ്ട്. പരിപൂർണ പ്രൊഫഷണലുകളാണ് ഞങ്ങൾ. കാണികളിൽ നിന്നുള്ള ആരവത്തിനപ്പുറം ആ സമയത്ത് പാട്ടിലേക്ക് മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നും ജിവി പ്രകാശ് പറയുന്നു.
പ്രേക്ഷകർക്ക് വേണ്ടി പെർഫോം ചെയ്യാൻ ഞാൻ അവിടെ കമ്മിറ്റഡാണ്. അത്രയും ദൂരം പോയി പാടുമ്പോൾ ഓരോ പാട്ടും കൃത്യമായി പാടണം, പ്രേക്ഷകരിലേക്ക് ആ ഇമോഷനെത്തണം. തന്റെ ഏക ചിന്ത എനിക്ക് വേണ്ടി വന്ന പ്രേക്ഷകരെക്കുറിച്ചായിരുന്നെന്ന് ജിവി പ്രകാശ് വ്യക്തമാക്കി.
#divyabharathi #reacts #allegation #reason #behind #saindhavi #gvprakash #divorce