(moviemax.in) സാരി ഫോട്ടോഷൂട്ടിലൂടെ സോഷ്യൽമീഡിയയിൽ തംരഗമായി മാറുകയും പിന്നീട് സിനിമയിലേക്ക് എത്തുകയും ചെയ്ത യുവനടിയാണ് മലയാളിയായ ആരാധ്യ ദേവി എന്ന് അറിയപ്പെടുന്ന ശ്രീലക്ഷ്മി സതീഷ്.
ആരാധ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് സിനിമയിലേക്ക് അവസരം നൽകി ആദ്യം നടിയെ സമീപിച്ചത് സംവിധായകൻ രാം ഗോപാൽ വർമയായിരുന്നു. ശ്രീലക്ഷ്മി നായികയാകാമെന്ന് സമ്മതം മൂളും മുമ്പ് തന്നെ രാം ഗോപാൽ വർമ അദ്ദേഹത്തിന്റെ ഓഫീസ് ചുമരിൽ ശ്രീലക്ഷ്മിയുടെ ചിത്രം പ്രതിഷ്‌ഠിച്ചത് വൈറലായിരുന്നു.
ആരാധ്യ ആദ്യമായി നായികയാകുന്ന സിനിമ സാരി റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു പെൺകുട്ടിയെ ഭ്രാന്തമായി പ്രണയിക്കുന്ന യുവാവിന്റെ കഥയാണ് സാരി. ഒരു ഘട്ടത്തിൽ എത്തുമ്പോൾ ആ പെൺകുട്ടിയുടെ മേലുള്ള പ്രണയം കൊണ്ട് അയാൾ സൈക്കിക്കായും സ്റ്റോക്കറായും മാറുകയാണ്.
പൊതുവെ ഏതെങ്കിലും പെൺകുട്ടിക്ക് ആൺകുട്ടികളിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നാൽ അത് ആ പെൺകുട്ടിയുടെ വസ്ത്രധാരണത്തിന്റെ കുഴപ്പമാണെന്ന തരത്തിൽ സമൂഹം ആ പെൺകുട്ടിയെ കുറ്റപ്പെടുത്താറുണ്ട്.
എന്നാൽ സാരിയുടുത്ത് പോകുന്ന പെൺകുട്ടിക്കും സമാനമായ അനുഭവം ഉണ്ടാകാറുണ്ട്. ആ പോയിന്റ് എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് സാരി എന്ന സിനിമ എടുത്തതും ആ പേര് നൽകിയതുമെന്നാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ പറഞ്ഞത്.
സ്റ്റോക്കിങ്, നെഗറ്റീവ് കമന്റ്സുകൾ എന്നിവയെ കുറിച്ചും കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും ചോദിച്ചപ്പോൾ ആരാധ്യയുടെ മറുപടി ഇങ്ങനെ... എക്സ്റ്റന്റ് ലെവലിൽ സ്റ്റോക്കിങ് കിട്ടിയിട്ടില്ലെങ്കിലും സ്റ്റോക്കിങ് അനുഭവങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെ ലൈഫിലും ഉണ്ടായിട്ടുണ്ടാകുമെന്ന് കരുതുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ കിട്ടാറുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല. നെഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. നെഗറ്റീവ് പക്ഷെ നോക്കാറില്ല. സാരി സിനിമ ഷൂട്ടിങ് അനുഭവം വളരെ നല്ലതായിരുന്നു.
ഓരോ മോമന്റും ഞാൻ എന്റെ കയ്യിൽ കൊണ്ടുനടക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമാ അവസരം വന്നത്. അതിനാൽ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം.
#Households #difficult #accommodate #I #don't #take #seriously' #AradhyaDevi