തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ആരാധക വൃന്ദം അനുഷ്ക ഷെട്ടിക്കുണ്ട്. സൂപ്പർതാര ചിത്രങ്ങളിലെ നായികയായി പിന്നീട് സൂപ്പർതാരമായി വളർന്ന നടിയാണ് അനുഷ്ക.
തെലുങ്കിലും തമിഴിലും തുടരെ ഹിറ്റ് സിനിമകൾ അനുഷ്കയ്ക്ക് ലഭിച്ചു. കത്തനാർ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്ന് വരികയാണ് അനുഷ്ക. സിനിമാ നടിയാകണമെന്ന് ആഗ്രഹിച്ച് താരമായ ആളല്ല അനുഷ്ക. യോഗ പരിശീലകയായിരുന്നു നടിയാകുന്നതിന് മുമ്പ് അനുഷ്ക. നടൻ നാഗാർജുന ഒരിക്കൽ അനുഷ്കയെ കാണാനിടയായി.
നാഗാർജുനയാണ് അനുഷ്കയെ സിനിമാ ലോകത്തേക്ക് കൊണ്ട് വരുന്നത്. നാഗാർജുന നിർമ്മിച്ച നായകനായെത്തിയ സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയയായിരുന്നു തുടക്കം. സമ്മിശ്ര പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. വീണ്ടും അനുഷ്കയ്ക്ക് നാഗാർജുന അവസരം നൽകി.
ഡോൺ ആയിരുന്നു ഇവരുടെ രണ്ടാമത്തെ സിനിമ. പൂർണ പരാജയമായിരുന്നു ഈ സിനിമ. പിന്നീട് രഗഡ എന്ന സിനിമയിലും അനുഷ്കയെ നാഗാർജുന നായകനാക്കി. എന്നാൽ ഈ സിനിമയും പരാജയപ്പെട്ടു. അനുഷ്ക നായികയായെത്തുന്ന സിനിമകൾ തുടരെ പരാജയപ്പെട്ടെങ്കിലും നാഗാർജുന ഇത് കാര്യമാക്കിയില്ല.
നടിക്ക് വീണ്ടും അവസരങ്ങൾ നൽകി. രഗഡയ്ക്ക് ശേഷം തമരുഗം എന്ന സിനിമയിൽ അനുഷ്കയെ നടൻ നായികയാക്കി. പക്ഷെ ഈ ചിത്രവും വിജയിച്ചില്ല. എന്നിട്ടും ഈ കൂട്ടുകെട്ട് അവസാനിച്ചില്ല.
സാെകഡ ചിന്നി നയന, ഊപിരി, കെഡി എന്നീ നാഗാർജുനയുടെ സിനിമകളിൽ അനുഷ്ക അതിഥി വേഷത്തിലെത്തി. നാഗാർജുനയ്ക്കൊപ്പം ഹിറ്റ് സിനിമകളിലല്ലെങ്കിലും മറ്റ് താരങ്ങളുടെ സിനിമകളിൽ അനുഷ്ക തിളങ്ങി.
തമിഴിലും തരംഗമായി. അരുന്ധതി എന്ന സിനിമയോടെ അനുഷ്ക ഷെട്ടിയുടെ കരിയർ ഗ്രാഫ് തന്നെ മാറി. സൂപ്പർതാര പദവിയിലേക്ക് അനുഷ്ക വന്നു.
ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ അനുഷ്ക അറിയപ്പെട്ടു. എന്നാൽ ബാഹുബലിക്ക് ശേഷം തുടരെ സിനിമകൾ അനുഷ്ക ഷെട്ടി ചെയ്തില്ല. വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ താരം ചെറിയ ഇടവേളയെടുത്തു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് അനുഷ്ക.
ഗാട്ടി എന്ന തെലുങ്ക് ചിത്രം റിലീസിനൊരുങ്ങുന്നുണ്ട്. നടിയുടെ വണ്ണം കരിയറിൽ വില്ലനാവുന്നെന്ന് ഒരു ഘട്ടത്തിൽ സംസാരമുണ്ടായിരുന്നു. സെെസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്ക ഷെട്ടി ശരീര ഭാരം കൂട്ടുകയുണ്ടായി. കേന്ദ്ര കഥാപാത്രമായ ഈ സിനിമയിൽ നടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
അനുഷ്കയുടെ തീരുമാനത്തെ ഏവരും അഭിനന്ദിച്ചു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം അനുഷ്കയ്ക്ക് വണ്ണം കുറയ്ക്കാൻ കഴിയുന്നില്ലെന്ന് ഗോസിപ്പുകൾ വന്നു. അന്ന് നടി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഇടവേളയെടുത്തപ്പോഴും അനുഷ്കയുടെ താരമൂല്യം നിലനിന്നു. തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം അനുഷ്കയ്ക്ക് നൽകുന്നുണ്ട്. സ്വീറ്റി എന്നാണ് അനുഷ്കയുടെ യഥാർത്ഥ പേര്. സിനിമയിലേക്ക് വന്നപ്പോൾ പേര് മാറ്റുകയായിരുന്നു. ജയസൂര്യയാണ് അനുഷ്കയുടെ മലയാള ചിത്രം കത്തനാരിലെ നായകൻ.
#Repeated #failure #first #second #time #yet #Nagarjuna #leaves #AnushkaShetty