നടൻ സൂര്യയുടേയും കുടുംബത്തിന്റേയും ചുമതലയിലുള്ള എൻജിഒയാണ് അഗരം ഫൗണ്ടേഷൻ. നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസം അടക്കം നിരവധി സന്നദ്ധപ്രവർത്തനങ്ങൾ അഗരം വഴി സൂര്യയും കുടുംബവും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ സൂര്യയും കാർത്തിയും സഹോദരി ബ്രിന്ദയും ശിവകുമാറുമെല്ലാം കുടുംബസമേതം എത്തിയിരുന്നു. കഴിഞ്ഞ വർഷം മുതൽ സൂര്യയും കുടുംബവും മുംബൈയിലാണ് താമസം.
മക്കളുടെ വിദ്യാഭ്യാസം, ജ്യോതികയുടെ പുതിയ സിനിമാ പ്രോജക്ടുകൾ എല്ലാമാണ് മുംബൈയിലേക്ക് സൂര്യ കുടുംബസമേതം താമസം മാറിയതിന് കാരണം. മാത്രമല്ല ജ്യോതിക ഏറെക്കാലം ജീവിച്ചൊരു സിറ്റി കൂടിയാണ് മുംബൈ. ഇരുവരുടെയും മക്കളായ ദിവ്യയും ദേവും പഠിക്കുന്നതും മുംബൈയിലാണ്.
അഗരം ഫൗണ്ടേഷന്റെ ഓഫീസ് ഉദ്ഘാടനത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്. അതിൽ മക്കൾക്കൊപ്പമുള്ള സൂര്യയുടെ ഒരു വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയും ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്.
മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം നടന്നുപോകുന്ന സൂര്യയാണ് വീഡിയോയിലുള്ളത്. ബ്രൗൺ നിറത്തിലുള്ള പാന്റും വൈറ്റ് ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സൂര്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബ്ലൂ ജീൻസും വൈറ്റ് ഷർട്ടുമായിരുന്നു ദേവിന്റെ വേഷം. നീല നിറത്തിലുള്ള ചുരിദാറിൽ സിംപിൾ ലുക്കിലാണ് ദിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അച്ഛനും മക്കളും നടന്നുപോകുന്നത് പോലെയല്ല. സൂര്യ തന്റെ ഇളയ സഹോദരങ്ങൾക്കൊപ്പം നടന്ന് പോകുന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
അമ്പതിനോട് അടുത്തിട്ടും സൂര്യ തന്റെ ഫിറ്റ്നസും സൗന്ദര്യവും നിലനിർത്തുന്നത് കണ്ട് അത്ഭുതം തോന്നുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. ചിലർ ദിവ്യയും ദേവും വലിയ കുട്ടികളായി എന്നും ഇരുവരുടേയും കുട്ടിക്കാലത്തെ രൂപം മനസിലുള്ളതിനാൽ വലുതായ ദിയയേയും ദേവിനേയും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും കമന്റുകളുണ്ട്. ഏറ്റവും കൂടുതൽ കമന്റുകൾ ദിയയെ കുറിച്ചാണ്.
ദിയയ്ക്ക് നഗ്മയുടെ ഛായയാണ് കൂടുതലെന്നും ഒരു നിമിഷം നഗ്മയാണോയെന്ന് തോന്നിപ്പോയെന്നും കമന്റുകളുണ്ട്. ദിയയുടെ വസ്ത്രധാരണത്തെ പ്രശംസിച്ചും കമന്റുകളുണ്ട്. താരപുത്രിയായിരുന്നിട്ടും എക്സ്പോസ്ഡായി വസ്ത്രം ധരിക്കാതെ മാന്യമായ വസ്ത്രം ധരിച്ച് എത്തിയതിനായിരുന്നു ദിയയെ പ്രശംസിച്ച് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. അച്ചടക്കവും ലാളിത്യവുമുള്ള രീതിയിൽ പെരുമാറാൻ മക്കളെ പഠിപ്പിച്ചതിന് സൂര്യയേയും ജ്യോതികയേയും പുകഴ്ത്തിയും കമന്റുകളുണ്ട്.
മുംബൈ പോലൊരു മെട്രോ സിറ്റിയിലാണ് ജീവിക്കുന്നതെങ്കിൽ കൂടിയും ദിയയും ദേവും അവിടെയുള്ള ജീവിത രീതികളിൽ ആകൃഷ്ടരായല്ല വളരുന്നതെന്ന് ഇരുവരുടേയും പുറത്ത് വരുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്.
മക്കളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് സൂര്യയും ജ്യോതികയും. അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമെ മക്കൾക്കൊപ്പം ഇരുവരും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളു.
അതേസമയം റെട്രോയാണ് സൂര്യയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു.
#socialmedia #praising #suriya #jyothika #mature #parenting #latest #video