'സര്‍, നമുക്കൊന്ന് ചുംബിച്ചാലോ?'; ഉദിത് നാരായണനെ പരിഹസിച്ച് പാപ്പരാസികള്‍

'സര്‍, നമുക്കൊന്ന് ചുംബിച്ചാലോ?'; ഉദിത് നാരായണനെ പരിഹസിച്ച് പാപ്പരാസികള്‍
Feb 18, 2025 01:08 PM | By Athira V

( moviemax.in ) സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികമാരെ അനുവാദമില്ലാതെ ചുംബിച്ച് ഗായകന്‍ ഉദിത് നാരായണന്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗായകനെ പാപ്പരാസികള്‍ പരിഹസിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

'ദ റോഷന്‍സ്' എന്ന ഡോക്യുമെന്ററി പരമ്പരയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പാപ്പരാസികളില്‍ ഒരാള്‍ 'നമുക്കൊന്ന് ചുംബിച്ചാലോ' എന്ന് ഉദിത് നാരായണനോട് ചോദിക്കുകയായിരുന്നു. ഇതുകേട്ട് ഒന്നും പറയാതെ അദ്ദേഹം നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.

ലൈവ് സംഗീത പരിപാടിക്കിടെ സെല്‍ഫിയെടുക്കാനെത്തിയ ആരാധികയെ ഉദിത് അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. സംഭവം ചര്‍ച്ചയായതോടെ ഗായകന്റെ പഴയ വീഡിയോകളും പുറത്തുവന്നു.

ഗായികമാരായ ശ്രേയാ ഘോഷാല്‍, അല്‍ക്ക യാഗ്നിക് തുടങ്ങിയവരെ ഉദിത് ചുംബിക്കുന്ന രംഗങ്ങളായിരുന്നു അവ.

ഇതിന് പിന്നാലെ വിശദീകരണവുമായി ഉദിത് രംഗത്തെത്തിയിരുന്നു. ഗായകര്‍ മാന്യതോടെ പെരുമാറുന്ന വ്യക്തികളാണെന്നും ആരാധകര്‍ ചിലപ്പോള്‍ ഉന്മാദികളെപ്പോലെയാണെന്നും ഉദിത് പ്രതികരിച്ചിരുന്നു.

ലപ്പോഴും ഗായകര്‍ ചില സ്‌നേഹപ്രകടനങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അതിന്റെ പേരില്‍ ഇത്ര വലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്താണ് അര്‍ഥമുള്ളതെന്നും ഉദിത് പ്രതികരിച്ചിരുന്നു.


#paparazzi #tease #uditnarayan #makes #first #public #appearance #after #controversy

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup