'ദേശീയ അവാർഡിനായി ആ​ഗ്രഹിച്ചു, അതിനൊരു പ്രത്യേക കാരണവുമുണ്ട്' - സായ് പല്ലവി

'ദേശീയ അവാർഡിനായി ആ​ഗ്രഹിച്ചു, അതിനൊരു പ്രത്യേക കാരണവുമുണ്ട്' - സായ് പല്ലവി
Feb 18, 2025 12:32 PM | By Athira V

( moviemax.in ) ഗാര്‍ഗിയിലെ അഭിനയത്തിന് സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അവസാനനിമിഷം വരെ കരുതിയവരാണ് ഒട്ടുമിക്ക ആരാധകരും. എന്നാല്‍പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോന്‍ സ്വന്തമാക്കി.

ധനുഷിനൊപ്പം അഭിനയിച്ച തിരുച്ചിട്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നിത്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ താൻ എല്ലായ്പ്പോഴും ദേശീയ അവാർഡ് ആ​ഗ്രഹിച്ചിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. എന്നാൽ അതിന് ഒരു പ്രത്യേക കാരണമുണ്ടെന്നും അവർ പറയുന്നു.

'മുത്തശ്ശി സമ്മാനിച്ച സാരി ധരിക്കണമെന്നും അതിനായാണ് താന്‍ എല്ലായിപ്പോഴും ദേശീയ അവാര്‍ഡ് ആഗ്രഹിച്ചിരുന്നതെന്നുമാണ് നടി പറയുന്നത്. എനിക്കെപ്പോഴും ദേശീയ അവാര്‍ഡ് വേണമായിരുന്നു. കാരണം എനിക്ക് 21 വയസായപ്പോള്‍ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു.


എന്നിട്ട് കല്ല്യാണത്തിന് ധരിച്ചോളൂവെന്ന് പറഞ്ഞു. ആ സമയത്ത് അവര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആ സമയം ഞാന്‍ എന്റെ ആദ്യ സിനിമ പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. 24 വയസിനോടടുക്കുമ്പോഴാണ് ഞാന്‍ പ്രേമത്തില്‍ അഭിനയിക്കുന്നത്.' -സായ് പല്ലവി പറഞ്ഞു.


പിന്നീട് ഏതെങ്കിലും വലിയ അവാര്‍ഡ് കിട്ടുമെന്ന് കരുതി. ദേശീയ അവാര്‍ഡായിരുന്നു ആ സമയത്തെ വലിയ അവാര്‍ഡുകളിലൊന്ന്. അതിനാല്‍ എനിക്ക് സാരി എപ്പോഴും ദേശീയ അവാർഡുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. 'സ്‌ക്രീനില്‍ എന്റെ കഥാപാത്രത്തിന് തോന്നുന്നത് ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മതി. അതാണ് എന്റെ ജോലി. ബാക്കിയെല്ലാം ബോണസായി വരുന്നതാണ്.'- നടി കൂട്ടിച്ചേര്‍ത്തു.

നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തണ്ടേൽ അടുത്തിടെയാണ് റിലീസായത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ചന്ദു മൊണ്ടേട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.





#saipallavi-reveals #she #wanted #national #award #wear #saree #gifted #her #granny

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall