Feb 15, 2025 08:36 PM

(moviemax.in) ഉദയനാണ് താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിലെ ഡയലോ​ഗ് അനുകരിച്ച് സലിംകുമാറിന്റെ മകനും നടനുമായ ചന്തു.

'പൈങ്കിളി' എന്ന ചിത്രം പ്രദർശനത്തിന് എത്തിയതിന് പിന്നാലെയായിരുന്നു ചന്തുവിന്റെ പ്രതികരണം. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്ന ഡയലോ​ഗ് അനുകരിച്ചാണ് ചന്തു മറുപടി പറഞ്ഞത്.

ചന്തുവിന്റെ തിരിച്ചു വരവാണോ എന്നായിരുന്നു ചോദ്യം. ഇതിന് ചന്തുവിന്റെ മറുപടി ഇങ്ങനെ; എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ. എന്റെ ആദ്യത്തെ വരവ് തന്നെ അച്ഛന്റെ മേൽവിലാസത്തിലായിരുന്നു.

താരങ്ങൾ ഉണ്ടാകുന്നത് ഇതുപോലുള്ള അഭിനേതാക്കൾ ഇതുപോലെ പെർഫോം ചെയ്തു വരുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ​ഗോപുവാണ് താരം.

'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമയാണ് പൈങ്കിളി. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചന്തു സലീംകുമാറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

#chandusalimkumar #response #painkili

Next TV

Top Stories










News Roundup