---
title: "ജോർജ്ജുകുട്ടിയും കുടുംബവും ഏപ്രിലിലെത്തും; 'ദൃശ്യം 3' റിലീസ് തീയതി പ്രഖ്യാപിച്ച് ജീത്തു ജോസഫ്!"
english_title: "Jeethu Joseph announces the release date of 'Drishyam 3'!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/335011/jeethu-joseph-announces-the-release-date-of-drishyam-3"
published_at: "2026-01-06T16:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ce9e4f2f01_MOVIE22.jpg"
keywords: []
---

# ജോർജ്ജുകുട്ടിയും കുടുംബവും ഏപ്രിലിലെത്തും; 'ദൃശ്യം 3' റിലീസ് തീയതി പ്രഖ്യാപിച്ച് ജീത്തു ജോസഫ്!

> **Lead Summary:** **[[moviemax.in]]** ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സിനിമയുടെ റിലീസ് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

## Article Content

**[[moviemax.in]]** ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സിനിമയുടെ റിലീസ് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ജീത്തു ജോസഫ് സിനിമയുടെ റിലീസ് വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തിയത്. ഏപ്രിൽ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. 'ദൃശ്യം' വലിയ രീതിയിൽ പ്രേക്ഷകരെ സ്വാധീനിച്ച സിനിമയാണെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും കൂടുതൽ പ്രതീക്ഷകൾ വെക്കാതെ ഏപ്രിലിൽ വന്ന് സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ഈ ഭാഗത്തിലും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഡിസംബർ ആദ്യവാരത്തോടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് (അജയ് ദേവ്ഗൺ നായകൻ) ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് തീരുമാനം. എന്നാൽ ഇതിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

> ദൃശ്യം 3 കൂടാതെ ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന 'വലതുവശത്തെ കള്ളൻ' എന്ന ചിത്രവും ജനുവരി 30-ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. "ദൃശ്യം മാത്രമല്ല, ഞാൻ മറ്റു സിനിമകളും ചെയ്യുന്നുണ്ട്" എന്ന് തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/335011/jeethu-joseph-announces-the-release-date-of-drishyam-3)