ഗർഭിണിയായ ഭാര്യയെ ചതിച്ചവനല്ലേ, ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഒഴിവാക്കിയോ? അന്‍ഷിത-അർണവ് ജോഡി പിരിഞ്ഞു?

ഗർഭിണിയായ ഭാര്യയെ ചതിച്ചവനല്ലേ, ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഒഴിവാക്കിയോ? അന്‍ഷിത-അർണവ് ജോഡി പിരിഞ്ഞു?
Feb 14, 2025 12:58 PM | By Athira V

(moviemax.in) ചെല്ലമ്മ എന്ന തമിഴ് സീരിയയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് അന്‍ഷിതയും അര്‍ണവും. മലയാളിയായ അന്‍ഷിത കൂടെവിടെ അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ തമിഴിലാണ് നടി സജീവമായിരിക്കുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് തമിഴ് സീസണ്‍ 8 ല്‍ അന്‍ഷിതയും അര്‍ണവും മത്സരിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതെല്ലാം അവസാനിച്ച് ഇരുവരും വേര്‍പിരിഞ്ഞെന്നാണ് പുതിയ കഥകള്‍.

സീരിയലില്‍ അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി നില്‍ക്കുന്ന സമയത്താണ് അന്‍ഷിതയ്ക്കും അര്‍ണവിനുമെതിരെ നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്ത് വരുന്നത്. ഗര്‍ഭിണിയായ തന്നെ ചതിച്ച് അര്‍ണവ് മറ്റൊരു പ്രണയത്തിലേക്ക് പോയെന്നും തന്റെ ജീവിതം തകര്‍ത്തത് അന്‍ഷിതയുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ നടി വെളിപ്പെടുത്തി. ഇതോടെ താരങ്ങള്‍ക്ക് വലിയ തോതില്‍ വിമര്‍ശനം നേരിടേണ്ടതായിട്ടും വന്നു.


ഭാര്യയുമായിട്ടുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച അര്‍ണവ് പിന്നീട് അന്‍ഷിതയുടെ കൂടെയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരും ബിഗ് ബോസിലേക്ക് പോകുന്നത്. സീസണിന്റെ തുടക്കത്തില്‍ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിണക്കത്തിലേക്ക് നീങ്ങി. അര്‍ണവ് മൂന്നാമത്തെ ആഴ്ച ബിഗ് ബോസില്‍ നിന്നും പുറത്താവുകയും അന്‍ഷിത അവസാനഘട്ടത്തിലേക്ക് പോവുകയും ചെയ്തു.

മത്സരത്തിന് ശേഷം താരങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്നും കാര്യങ്ങള്‍ നല്ല രീതിയിലല്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ, അര്‍ണവിനൊപ്പം എടുത്ത ഫോട്ടോകള്‍ അന്‍ഷിത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ താരങ്ങള്‍ വ്യക്തത വരുത്തിയിട്ടില്ല.

ഇതിനിടെ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്റെ പ്രണയം അവസാനിച്ചതിനെ കുറിച്ച് അന്‍ഷിത സംസാരിച്ചിരുന്നു. 'ഞാന്‍ ഈ സീസണിലേക്ക് വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. എന്നാല്‍ ഈ സീസണിന്റെ മൂന്നാം ആഴ്ച മുതല്‍ എന്റെ ജീവിതം ചെറുതായി മാറാന്‍ തുടങ്ങി. അത് എനിക്ക് മനസ്സിലായി.

ബിഗ് ബോസ് ഹൗസില്‍ കയറുന്നതിന് മുമ്പ്, ഞാന്‍ എപ്പോഴും ആരോടാണോ യാചിക്കുകയും കരയുകയും ചെയ്തത്, അവന്‍ ഇപ്പോള്‍ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്,' എന്നാണ് നടി പറഞ്ഞത്. നടി ഉദ്ദേശിച്ചത് അര്‍ണവിനെയാണെന്ന് ആരാധകര്‍ പറഞ്ഞെങ്കിലും അത് വ്യക്തമാക്കാന്‍ നടി ശ്രമിച്ചില്ല.

അന്‍ഷിത സൂചിപ്പിച്ചത് പ്രകാരം ബിഗ് ബോസിന്റെ മൂന്നാം ആഴ്ചയില്‍ നിന്നും അര്‍ണവാണ് മത്സരത്തില്‍ നിന്നും പുറത്തായത്. അത് മുതല്‍ അദ്ദേഹം മറ്റൊരാളുമായി പ്രണയത്തിലായെന്നാണോ നടി പറയാതെ പറഞ്ഞതെന്ന് ആരാധകരും തിരിച്ച് ചോദിച്ചു.

എന്തായാലും അര്‍ണവിനൊപ്പം എടുത്ത ഫോട്ടോകള്‍ അന്‍ഷിത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. എന്നാല്‍ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ഫോട്ടോകളിലും വീഡിയോകളിലും അര്‍ണവ് ഉണ്ട്. ഈ വാര്‍ത്ത വ്യാപകമായതോടെ നടിയെ വിമര്‍ശിച്ചും ചിലരെത്തി. സ്വന്തം ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവളെ ചതിച്ചവനാണ്. അങ്ങനൊരാള്‍ നിന്നെയും ചതിക്കുമെന്ന് ചിന്തിക്കണമായിരുന്നു എന്നാണ് വിമര്‍ശനത്തോടെ ചിലര്‍ നടിയോട് പറയുന്നത്.

#serial #actress #anshitha #deleted #rmored #boyfriend #arnav #boyfriend

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall