(moviemax.in) സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്ന ഒരു വ്യക്തിയാണ് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതനായ ഉണ്ണികണ്ണൻ മംഗലം ഡാം.
കഴിഞ്ഞ കുറച്ച് നാളുകളായി തമിഴ് സൂപ്പർ താരം വിജയിയെ നേരിട്ട് കാണമെന്ന ആഗ്രഹവുമായാണ് ഉണ്ണിക്കണ്ണൻ നടക്കുന്നത്. അതിനായി പലവഴികളിലൂടെ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അവസാന മാർഗം എന്നോണം കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയായി ഉണ്ണികണ്ണൻ യാത്ര നടത്തി.
യാത്ര ഫലം കണ്ടുവെന്നും തന്റെ ദൈവമായ വിജയിയെ കണ്ടുവെന്നും ഒപ്പം സമയം ചിലവഴിച്ചുവെന്നും ഉണ്ണികണ്ണൻ തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ആഗ്രഹം സാധിച്ചെടുക്കാൻ കഠിനപ്രയത്നം നടത്തിയ ഉണ്ണികണ്ണനെ ആദ്യം അഭിനന്ദിച്ചത് നടൻ ബാലയാണ്.
ചെന്നൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ഒരു വാച്ചും ഉണ്ണികണ്ണന് സമ്മാനമായി ബാല നൽകി. വിജയിയെ കണ്ട അനുഭവം ഉണ്ണികണ്ണൻ ബാലയോട് വിവരിച്ചു.
ബാല സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോ വൈറലാണ്. പത്ത് കൊല്ലം മുമ്പ് എന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഒരാളെ കണ്ടു. അയാൾ എന്റെ പടത്തിൽ ഒരു ചെറിയ വേഷം അഭിനയിക്കുന്നുണ്ട്.
വർഷങ്ങളായി ഫോൺ വിളിക്കാറുണ്ട്. അതിലൂടെ ഉണ്ടായ ബന്ധമുണ്ട്. എന്റെ ഫ്ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. സിനിമാ ഭ്രാന്തനെന്നോ സിനിമയെ സ്നേഹിക്കുന്ന വ്യക്തിയെന്നോ വിശേഷിപ്പിക്കാം.
ആ വ്യക്തിക്ക് ഒരു ആഗ്രഹമെ ഉണ്ടായിരുന്നുള്ളു. നമുക്ക് ഒരു ആഗ്രഹമുണ്ടെങ്കിൽ അതിൽ സത്യമുണ്ടെങ്കിൽ ആ ആഗ്രഹം നേടിയെടുക്കാൻ ലോകം മുഴുവൻ നമുക്കൊപ്പം നിൽക്കുമെന്ന് പറയുന്നത് പോലെ ആ വ്യക്തിയുടെ വലിയൊരു ആഗ്രഹം ഇന്നലെ സാധിച്ചു.
വാർത്ത ചാനലുകളിലൊക്കെ അത് വന്നിരുന്നു. ഉണ്ണികണ്ണനെ കുറിച്ചാണ് ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു നടൻ വിജയിയെ കാണണമെന്നത്. അതും ഇന്നലെ സാധിച്ചു.
വിജയ് സാറിനെ കണ്ടശേഷം ഉണ്ണിക്കണ്ണൻ ആദ്യം വിളിച്ചത് എന്നെയായിരുന്നു. ഇപ്പോൾ എന്റെ ചെന്നൈയിലെ വീട്ടിൽ ഉണ്ണിക്കണ്ണൻ വന്നു. ഒരു ആക്ടര്‍ മാത്രമല്ല സൂപ്പര്‍സ്റ്റാര്‍, സൂപ്പര്‍ പൊളിറ്റ്ഷ്യന്‍, നല്ലൊരു മനുഷ്യന്‍ എല്ലാമാണ് വിജയ് സാര്‍.
അദ്ദേഹത്തിന്‍റെ സെക്യൂരിറ്റിയുടെ അടുത്തുപോലും ചെല്ലാന്‍ ആര്‍ക്കും പറ്റില്ല. സ്നേഹവും ആത്മാര്‍ഥതയും കൊണ്ട് ഉണ്ണിക്കണ്ണന് അത് സാധിച്ചു.
ഈ സമയത്ത് വിജയിയെ ഉണ്ണികണ്ണൻ കണ്ടുവെന്നതിനാലാണ് അത്ഭുതം. രാഷ്ട്രീയപ്രവർത്തനവും മറ്റുമെല്ലാമായി അദ്ദേഹം തിരക്കിലാണ്.
അതുകൊണ്ട് തന്നെ ഉണ്ണികണ്ണൻ ഫോൺ വിളിച്ച് വിവരം പറഞ്ഞപ്പോൾ സത്യമല്ലേയെന്നാണ് ഞാൻ ചോദിച്ചത്. പിന്നെ ഇത് നടക്കാന്‍ ദൈവത്തിന്‍റെ അനുഗ്രഹമുണ്ട് എന്നായിരുന്നു ബാലയുടെ പ്രതികരണം.
രാത്രി ബാല ചേട്ടന്‍ വിളിച്ചു. ചെന്നൈയിലുണ്ട് കാണണമെന്ന് പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഒരു അനിയനെ പോലെ ഇടയ്ക്ക് വിളിക്കും. ഒരു വാച്ച് ഗിഫ്റ്റ് തന്നു എന്നാണ് ഉണ്ണിക്കണ്ണന്‍ ബാലയുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
മാത്രമല്ല ഫോണിലുള്ള ഒരു ഫോട്ടോയും ഉണ്ണികണ്ണൻ ബാലയെ കാണിച്ചു. പക്ഷെ അത് കാമറയിൽ ഉണ്ണികണ്ണൻ കാണിച്ചിട്ടില്ല. അതേസമയം വിജയിക്കൊപ്പം ഉണ്ണികണ്ണൻ നിന്നെടുത്ത ഫോട്ടോ എന്നതരത്തിൽ ഒരു ഫോട്ടോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആ ഫോട്ടോ ഉണ്ണികണ്ണനും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. പക്ഷെ ആ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നുള്ള ആരോപണവുമുണ്ട്.
അതിനുള്ള മറുപടി ഉണ്ണികണ്ണൻ ഇതുവരെ നൽകിയിട്ടില്ല. പാലക്കാട് നിന്നും ചെന്നൈയിലേക്ക് കാല്‍നടയാത്ര നടത്തി 35-ാം ദിവസമാണ് ഉണ്ണിക്കണ്ണന്‍ മംഗലംഡാം വിജയ്‍യെ കണ്ടത്. വിജയിയുടെ പുതിയ സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് താൻ കണ്ടതും സംസാരിച്ചതുമെന്നാണ് ഉണ്ണിക്കണ്ണന്‍ പറഞ്ഞത്.
Read more at: https://malayalam.filmibeat.com/features/actor-bala-gave-a-gift-to-unnikannan-who-returned-after-meeting-actor-thalapathy-vijay-125509.html

#Bala #asked #miracle #true #because #Unnikannan #seen #vijay #this #time