---
title: "'ജയറാമിന് വാട്ടര്‍ ബോട്ടിലില്‍ മൂത്രം ഒഴിക്കേണ്ടി വന്നു, വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കാന്‍ പോയി' -വെളിപ്പെടുത്തി കമല്‍"
english_title: "#Jayaram #urinate #water #bottle #thought #water #went #drink #Kamal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266028/jayaram-urinate-water-bottle-thought-water-went-drink-kamal"
published_at: "2025-01-26T19:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67963eb25f4f3_kamal.jpg"
keywords: []
---

# 'ജയറാമിന് വാട്ടര്‍ ബോട്ടിലില്‍ മൂത്രം ഒഴിക്കേണ്ടി വന്നു, വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കാന്‍ പോയി' -വെളിപ്പെടുത്തി കമല്‍

> **Lead Summary:** കമല്‍ സംവിധാനം ചെയ്ത ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കൃഷ്ണകുടിയൊരു പ്രണയകാലത്ത്. ഇന്നും ആരാധകരുള്ള സിനിമ.

## Article Content

കമല്‍ സംവിധാനം ചെയ്ത ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കൃഷ്ണകുടിയൊരു പ്രണയകാലത്ത്. ഇന്നും ആരാധകരുള്ള സിനിമ.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് കമല്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഷൂട്ട് ചെയ്യേണ്ടി വന്ന അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്.

സിനിമ സെറ്റില്‍ ഒരുകാലത്ത് താരങ്ങള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ച എത്തിക്കുന്നതാണ് കമലിന്റെ തുറന്ന് പറച്ചില്‍. 

''കൃഷ്ണകുടിയിലൊരു പ്രണയകാലം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മറക്കാനാകാത്തൊരു അനുഭവമുണ്ടായി. ജയറാമാണ് നായകന്‍. അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് കൃഷ്ണകുടി റെയില്‍വെ സ്റ്റേഷന്റെ സെറ്റ് ഇട്ടത്.

അതൊരു ചെറിയ റെയില്‍വെ സ്റ്റേഷനാണ്. നമ്മള്‍ സെറ്റിട്ട് വലുതാക്കി. ട്രെയിന്‍ ഒരാഴ്ചയ്ക്ക് വാടകയ്ക്ക് എടുത്തതാണ്. വീട്ടിലെ കാര്‍ ഓടിക്കുന്നത് പോലെയാണ് ട്രെയിന്‍ ഓടിക്കുന്നത്.'' കമല്‍ പറയുന്നു.

''ആ ഭാഗത്തൊന്നും അന്ന് ഷൂട്ടിംഗ് നടന്നിരുന്നിരുന്നില്ല. അതിനാല്‍ ഷൂട്ടിംഗ് നടക്കുന്നുവെന്ന് അറിഞ്ഞ് വണ്ടി വിളിച്ച് ആളുകള്‍ ഷൂട്ടിംഗ് കാണാന്‍ വന്നിരുന്നു. ഭയങ്കര ആള്‍ക്കൂട്ടമാണ്.

ജയറാമും മഞ്ജു വാര്യരും ബിജു മേനോനുമൊക്കെയുണ്ട്. മഞ്ജു വാര്യര്‍ അന്ന് തിളങ്ങി നില്‍ക്കുകയാണ്. റെയില്‍വെ സ്‌റ്റേഷന്‍ നിറയെ ആളുകളാണ്. ഷോട്ട് എടുക്കുമ്പോള്‍ ആള്‍ക്കൂട്ടത്തെ മാറ്റുക എന്നതൊരു ജോലിയാണ്.

റോപ്പ് കെട്ടിയാണ് നിര്ത്തുന്നത്. ഇന്നത്തേത് പോലെ ബൗണ്‍സേഴ്‌സില്ല അന്ന്. പൊലീസിനെയാണ് നിര്‍ത്തുക. പൊലീസ് ആളുകളോട് മാറാന്‍ പറയുമ്പോള്‍ അവരുടെ സ്വഭാവം മാറും.

അതിനാല്‍ അസിസ്റ്റന്റുമാരുടേയും പ്രൊഡക്ഷനിലെ പിള്ളേരുടേയുമൊക്കെ ജോലിയാണ് ആളുകളെ മാറ്റുക എന്നത്. അങ്ങനെ ആളെ മാറ്റിയാണ് ഓരോ ഷോട്ടും എടുക്കുന്നത്.

അവിടെ ടോയ്‌ലറ്റുണ്ടായിരുന്നില്ല. വാഷ്‌റും മറ്റ് സൗകര്യമൊന്നുമില്ല. അങ്ങനെയിരിക്കെ ജയറാമിന് മൂത്രമൊഴിക്കാന്‍ മുട്ടി. ഒരു രക്ഷയുമില്ലാത്ത അവസ്ഥ. അവിടെ ആകെയുള്ളത് സ്‌റ്റേഷന്‍ മാസ്റ്ററുടെ കിളിക്കൂടു പോലൊരു മുറിയാണ്. അതില്‍ അദ്ദേഹം ഇരിക്കുന്നുണ്ട്.

ഞങ്ങള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറി സെറ്റിടുകയായിരുന്നു. മൊത്തം സെറ്റാണ്. അതിനാല്‍ ഒന്നും ചെയ്യാനാകില്ല. അവസാനം ജയറാം സ്‌റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തി. സ്‌റ്റേഷന്‍ മാസ്റ്ററോട് ജയറാം അപേക്ഷിച്ചു, ഒന്ന് മാറിത്തരണം എനിക്ക് മൂത്രമൊഴിക്കണം.

ജനലൊക്കെ അടച്ചു തരാമോ? അന്ന് മിനറല്‍ വാട്ടറിന്റെ ബോട്ടിലിൽ ജയറാം കാര്യം സാധിച്ചു. ശേഷം കുപ്പി അവിടെ വച്ചിട്ട് പോന്നു. അത് കഴിഞ്ഞ് ആരോ അത് വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കാന്‍ പോയി.

ഭാഗ്യത്തിന് ആരോ കണ്ടു. ജയറാമിനോട് ഇത് പറഞ്ഞതും അദ്ദേഹം ഓടിച്ചെന്ന് അരുതെന്ന് പറഞ്ഞു. ഇന്ന് പറയുമ്പോള്‍ ചളിപ്പാണെങ്കിലും അതായിരുന്നു അന്നത്തെ അവസ്ഥ. കാരവനൊന്നും ഇല്ലാത്ത കാലത്തെ പ്രശ്‌നമാണ്. ഇന്നാണെങ്കില്‍ ഇത്തരം അവസ്ഥകളൊന്നുമില്ല.'' എന്നാണ് കമല്‍ പറയുന്നത്.

ജയറാമിനോട് ഞാന്‍ കാറെടുത്ത് ഹോട്ടലില്‍ പോയി വരാന്‍ പറഞ്ഞതായിരുന്നു. മഞ്ജുവൊക്കെ അങ്ങനെയായിരുന്നു ചെയ്തിരുന്നത്. ജയറാം പക്ഷെ സമയം കളയണ്ട എന്ന് കരുതി ചെയ്തതാണ്.

പിറ്റേന്ന് മുതല്‍ ജയറാം കാറെടുത്ത് പോയിത്തുടങ്ങി. കാരവനൊന്നുമില്ലാത്ത കാമാണ്. ഞങ്ങളൊക്കെ ആ ബുദ്ധിമുട്ട് അനുഭവിച്ചതാണ് ഇന്നിപ്പോള്‍ കാരവന്‍ പ്രശ്‌നത്തെപ്പറ്റിയൊക്കെ പറയുന്നുണ്ടല്ലോ. അതുകൊണ്ട് പറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.

മരത്തില്‍ തുണി കെട്ടി മറിച്ച് ഡ്രസ് മാറിയിട്ടുണ്ട് അങ്ങനെ. ശോഭനയൊക്കെ അങ്ങനെ ഡ്രസ് മാറിയിട്ടുണ്ട്. മഴയെത്തും മുമ്പേ എന്ന സിനിമയുടെ ചിത്രീകരണം ധോണി എന്ന സ്ഥലത്താണ് നടന്നത്. അവിടെ വേറൊരു സൗകര്യമില്ലായിരുന്നു.

ഭാഗ്യത്തിന് അവിടെ ഞങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ആള്‍ക്കൂട്ടമുണ്ടായിരുന്നില്ല. ഞാനിവിടെ നിന്നു തന്നെ മാറ്റിക്കോളാം എന്ന് ശോഭന തന്നെ പറഞ്ഞു. ശോഭനയും ആയയും ഡാന്‍സ് മാസ്റ്ററും ഉണ്ടായിരുന്നു. അവര്‍ രണ്ടു പേരും ബെഡ് ഷീറ്റ് വച്ച് മറക്കുകയും ശോഭന ഡ്രസ് മാറി വരികയുമായിരുന്നുവെന്നും അ്‌ദ്ദേഹം പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/266028/jayaram-urinate-water-bottle-thought-water-went-drink-kamal)