Jan 24, 2025 09:00 PM

( moviemax.in ) സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി സംവിധായകൻ ബി ഉണ്ണികൃഷ്ണന്‍. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഫി മസ്തിഷ്‌ക രക്തസ്രാവത്തിനുള്ള ചികിത്സയിലാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രോഗം ഉടന്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.








#Shafi #suffered #brain #haemorrhage #BUnnikrishnan #said #that #his #condition #remains #critical

Next TV

Top Stories










News Roundup