ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം - മാർട്ടിൻ ജോസഫ് ചിത്രം വരുന്നു

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം - മാർട്ടിൻ ജോസഫ് ചിത്രം വരുന്നു
Jan 22, 2025 07:55 PM | By VIPIN P V

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്.

ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി അടുത്തിടെ ചിത്രീകരണം ആരംഭിച്ച 'മിറാഷ്' എന്ന ചിത്രമാണ് ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന ആദ്യ ചിത്രം.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് മാർട്ടിൻ ജോസഫ്- ഷെയ്ൻ നിഗം ചിത്രം രചിച്ചിരിക്കുന്നത്. ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ഛായാഗ്രഹണം- പി എം ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹൻ, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#ShaneNigam #MartinJoseph #filmfeaturing #JeethuJoseph

Next TV

Related Stories
പോക്സോ കേസ്: മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ

Jan 22, 2025 07:51 PM

പോക്സോ കേസ്: മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ

കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ‌കൂർ ജാമ്യ അപേക്ഷ കേരള ഹൈക്കോടതി...

Read More >>
മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ! 'ബെസ്റ്റി' വരുന്നു ഈ വെള്ളിയാഴ്ച്...

Jan 22, 2025 04:45 PM

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ! 'ബെസ്റ്റി' വരുന്നു ഈ വെള്ളിയാഴ്ച്...

ഔസേപ്പച്ചൻറെ സംഗീതവും ഷിബു ചക്രവർത്തിയുടെ വരികളും ഇഴചേർന്നൊരുക്കിയ ഗാനങ്ങൾ പ്രേക്ഷകർ ശ്രദ്ധ...

Read More >>
നെടുമുടി വേണു ആട്ടിന്‍തോലിട്ട ചെന്നായ, ദിലീപ് കൊടുംവിഷം അവനെ സൂക്ഷിക്കണം; തിലകന്റെ പ്രസ്താവനയെ പറ്റി അഷ്‌റഫ്

Jan 22, 2025 04:14 PM

നെടുമുടി വേണു ആട്ടിന്‍തോലിട്ട ചെന്നായ, ദിലീപ് കൊടുംവിഷം അവനെ സൂക്ഷിക്കണം; തിലകന്റെ പ്രസ്താവനയെ പറ്റി അഷ്‌റഫ്

തിലകന്‍ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പിന്നീട് സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും അഷ്‌റഫ് പറയുന്നു...

Read More >>
ശരീരത്ത് തൊടാതിരിക്കാൻ സാഗർ മാക്സിമം ശ്രമിച്ചു, വീട്ടുകാരോട് അനുവാദം വാങ്ങി; പണി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് മെർലെറ്റ്

Jan 22, 2025 02:50 PM

ശരീരത്ത് തൊടാതിരിക്കാൻ സാഗർ മാക്സിമം ശ്രമിച്ചു, വീട്ടുകാരോട് അനുവാദം വാങ്ങി; പണി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് മെർലെറ്റ്

പണിയുടെ അവസരം വന്നപ്പോൾ തന്നെ ഞാൻ വീട്ടുകാരെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു....

Read More >>
ക്ലാസിക്ക് ബ്ലോക്ക് ബസ്റ്റർ; 'രേഖാചിത്രം' 50 കോടി ബോക്സ്ഓഫീസിൽ

Jan 22, 2025 01:02 PM

ക്ലാസിക്ക് ബ്ലോക്ക് ബസ്റ്റർ; 'രേഖാചിത്രം' 50 കോടി ബോക്സ്ഓഫീസിൽ

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വൻ വിജയം നേടിയ ചിത്രം 2025 മലയാള സിനിമയുടെ മുഖവുര ഗംഭീരമാക്കി ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ്...

Read More >>
രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല; തിലകന് വിലക്ക് നേരിടാൻ കാരണം

Jan 22, 2025 12:01 PM

രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല; തിലകന് വിലക്ക് നേരിടാൻ കാരണം

സോഹന്‍ റോയി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രത്തിലേക്ക് തിലകനെ നേരത്തെ കാസ്റ്റ്...

Read More >>
Top Stories