(moviemax.in) തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു.
ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റിരുന്നുവെന്നും, പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റിയെന്നുമാണ് വിവരം.
ഇവിടെ ചികില്‍സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും.
വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്. പബ്ലിസിസ്റ്റ് സുരേഷാണ് തന്‍റെ എക്‌സ് പേജിൽ രംഗരാജുവിന്‍റെ മരണവാർത്ത സ്ഥിരീകരിച്ചത്.
#Telugu #actor #VijayaRangaraju #passed #away