( moviemax.in ) ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിവാദത്തിനുശേഷം ഉദ്ഘാടനങ്ങൾക്കും പൊതുപരിപാടികൾക്കും പോകുന്ന നടിമാരുടെ വസ്ത്രധാരണമാണ് ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന ഒരു വിഷയം.
അടുത്തിടെ ഒരു ഓൺലൈൻ മീഡിയയ്ക്കെതിരെ പ്രതികരിച്ച് യുവനടി എസ്തർ അനിൽ എത്തിയിരുന്നു. നടിമാരുടെ വീഡിയോ പകർത്തുമ്പോൾ ക്യാമറമാൻ വെക്കുന്ന ആംഗിളുകളെ വിമർശിച്ചായിരുന്നു അന്ന് എസ്തറിന്റെ കമന്റ്. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയകളെ ട്രോളി നടി മാളവിക മേനോനും എത്തിയിരുന്നു.
ഇവരാണ് ആ ചേട്ടന്‍മാര്‍... ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍ എന്നാണ് തന്റെ വീഡിയോ പകർത്താനെത്തിയ ഓൺലൈൻ മീഡിയക്കാരുടെ വീഡിയോ പകർത്തി പങ്കുവെച്ച് മാളവിക കുറിച്ചത്. താൻ വിഡിയോ എടുക്കാൻ ക്യാമറ ഓൺ ചെയ്തപ്പോൾ അവരിൽ പലരും ഓടിയൊളിച്ചുവെന്നും തന്നെപ്പോലുള്ള ആർട്ടിസ്റ്റുകളെ പല ആംഗിളിൽ ഷൂട്ട് ചെയ്ത് വീഡിയോ ഇടുന്നവരുടെ ധൈര്യം ഇത്രയേയുള്ളൂവെന്നും മാളവിക വീഡിയോയിൽ പറഞ്ഞിരുന്നു.
സംഭവം വൈറലാവുകയും ചർച്ചയാവുകയും ചെയ്തതോടെ നടി വിശദീകരണവുമായി എത്തിയിരുന്നു. ഞാൻ ആ സ്റ്റോറി ഒരു തമാശയായി ഇട്ടതാണ്. എന്റെ വീഡിയോ പകർത്താൻ വന്ന അവരെ ഞാൻ ഒന്ന് ഷൂട്ട് ചെയ്യാമെന്ന് കരുതി. പക്ഷെ എല്ലാവരെയും കിട്ടിയില്ല. ഫോൺ എടുത്തപ്പോൾ എല്ലാവരും ഓടി. ഇത്ര പേടി ഉള്ളവരാണോ ഞങ്ങളുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്നത്. അവരെല്ലാം പാവങ്ങളൊക്കെയാണ്. അവർ അവരുടെ ജോലി ചെയ്യുന്നു.
അവരെക്കൊണ്ട് പോസിറ്റീവും നെഗറ്റീവും എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു തമാശയ്ക്കാണ് വീഡിയോ എടുത്തത്. നമ്മൾ ഓരോ പരിപാടിക്ക് വേണ്ടി ആ സാഹചര്യത്തിന് ചേരുന്ന വസ്ത്രം ധരിച്ചുപോകുന്നു. ഇവർ അത് ഷൂട്ട് ചെയ്ത് അവർക്ക് തോന്നുന്ന ക്യാപ്‌ഷൻ കൊടുത്ത് പോസ്റ്റ് ചെയ്യുന്നു. ആളുകൾ ആ വീഡിയോയ്ക്ക് താഴെ വന്ന് അവർക്ക് തോന്നുന്ന കമന്റ് ഇടുന്നു. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാവർക്കും അവരവരുടെ ജോലി പ്രധാനമാണ്. എനിക്കും അതുപോലെ തന്നെ. കമന്റ് ഇടുന്നവർ അത് അറിയുന്നില്ല. ഒരു പണിയും ഇല്ലാത്തവരാണ് കമന്റ് ഇടാനായി ഇരിക്കുന്നത്. അല്ലാതെ ജോലിയും അതിന്റെ ടെൻഷനുമായി ജീവിക്കുന്നവരൊന്നും ഇതിന് വേണ്ടി ഇരിക്കില്ല. ഈ കമന്റുകൾ ഒന്നും വായിക്കാതിരിക്കുകയാണ് വേണ്ടത്. ഞാൻ ഇപ്പോൾ ഇതൊന്നും വായിക്കാൻ പോകാറില്ലെന്നാണ് മാളവികയുടെ വിശദീകരണം.
കൂടാതെ ഓൺലൈൻ മീഡിയക്കാർ മൂലം തനിക്കുണ്ടായിട്ടുള്ള ഗുണങ്ങളും മാളവിക വെളിപ്പെടുത്തിയിരുന്നു. പക്ഷെ നടിയുടേത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽമീഡിയയിലെ ഒരു വിഭാഗത്തിന്റെ വാദം. അതുകൊണ്ട് തന്നെ മാളവികയുടെ വിശദീകരണത്തിന് താഴെയും വിമർശിച്ചുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരട്ടത്താപ്പ്... അത്രേ ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുകയുള്ളു.
നാളെ ഉദ്ഘാടനങ്ങൾക്ക് വീണ്ടും ഈ പറഞ്ഞ നീലയും പച്ചയും കുയിലുകൾ വരണ്ടേ എന്നാൽ അല്ലേ അടുത്ത ഉദ്ഘാടനത്തിന് റീച് കണ്ട് കടയുടമങ്ങൾ വിളിക്കുകയുള്ളു. ഒരു കാര്യം മനസിലാക്കണം താങ്കളുടെ വീഡിയോസ് അനാവശ്യമായ രീതിയിൽ പോസ്റ്റ് ചെയ്യുന്നവർ എല്ലാവരും നീലക്കുയിൽ അല്ല. അനാവശ്യ വീഡിയോകൾ എടുക്കുന്നത് എല്ലാം നീലകുയിലും അല്ല. ഈ പൊക്കി പിടിക്കുന്ന വീഡിയോയെന്ന് പറയുന്നത് നിങ്ങൾ എന്ത് തരം വസ്ത്രം ധരിച്ചാലും ക്യാമറ പൊക്കി പിടിക്കാതെ തന്നെ കാണേണ്ടത് കാണാം.
രണ്ട്, മൂന്ന് വർഷമായില്ലേ... കട ഉദ്ഘാടനങ്ങൾക് പോയി തുടങ്ങിയിട്ട് എന്നിട്ടും വീഡിയോകൾ വരുമ്പോൾ പ്രതികാരിക്കാത്തത് എന്ത്?. എന്നിട്ട് ആരൊക്കെയോ ചെയ്ത കാര്യങ്ങൾ എല്ലാം ആ മൂന്ന് പിള്ളേരുടെ തലയിലേക്ക്... അല്ലേ?. ആര് എന്ത് വീഡിയോ എടുത്താലും അത് അവസാനം നീലക്കുയിലിന്റെ പേരിലാകും അല്ലങ്കിൽ അങ്ങനെയാക്കും നിങ്ങൾ.
നിങ്ങളെ മോശം രീതിയിൽ എടുക്കുന്ന വേറെ എത്ര മീഡിയകളുണ്ട് ഇവിടെ. അവരുടെ വീഡിയോസ് സ്റ്റോറികളും റീൽസുമായി നിങ്ങൾ ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ ഇടാറില്ലേ?. അപ്പോൾ അവരുടെ ചാനൽസ് നോക്കി വീഡിയോ എടുക്കാൻ പാടില്ലെന്ന് പറയാത്തത് എന്ത്?. ഇപ്പോഴും നിങ്ങൾ പറയുന്നില്ല... ഉണ്ടോ?. ഇത് മാളവികയുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ചതാണ്.
എന്തേ ഇത്ര ലേറ്റായി?. മാളവിക ഒരു കാര്യം മനസിലാക്കണം ആ വീഡിയോയിലുള്ള ഒന്ന്, രണ്ട് ആളുകൾ മാളവികയുടെ ഒരു ഉദ്ഘാടന പരുപാടികൾക്കും വരാത്തവരാണ്. എന്തായാലും ഉദ്ഘാടനങ്ങൾ ഒരുപാട് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്നിങ്ങനെയായിരുന്നു നടിയെ വിമർശിച്ച് വന്ന കമന്റുകൾ.
#netizens #slams #actress #malavikacmenon #her #latest #socialmedia #post