#bobychemmanur | പിൻഭാ​ഗം കൂടുതലാ...; 'കുന്തിദേവിയുടെ കഥയിൽ അവരെ കുറിച്ച് വിവരണമുണ്ട്; ഹണിയുടെ ആകാരവടിവ് കണ്ടിട്ട് പറഞ്ഞതാണെന്ന് തോന്നിയെങ്കിൽ...'

#bobychemmanur |  പിൻഭാ​ഗം കൂടുതലാ...; 'കുന്തിദേവിയുടെ കഥയിൽ അവരെ കുറിച്ച് വിവരണമുണ്ട്; ഹണിയുടെ ആകാരവടിവ് കണ്ടിട്ട് പറഞ്ഞതാണെന്ന് തോന്നിയെങ്കിൽ...'
Dec 27, 2024 06:35 AM | By Athira V

സോഷ്യൽ മീഡിയയുടെ താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന ബോബിയെ ബോചെ എന്നാണ് ആരാധകർ വിളിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട് വിവാദമായിട്ടുണ്ട്. തന്റെ ബിസിനസിന്റെയും ബ്രാന്റിന്റെയും വളർച്ചയ്ക്ക് സോഷ്യൽമീഡിയയേയും ആളുകളെയും എങ്ങനെ പ്രയോചനപ്പെടുത്തമെന്ന് കൃത്യമായി ബോച്ചെയ്ക്ക് അറിയാം.

എന്നാൽ ചിലപ്പോഴൊക്കെ അതിര് വിട്ട വാക്കുകളുടെയും പ്രവൃത്തിയുടേയും പേരിൽ എയറിൽ കയറിയിട്ടുമുണ്ട്. അത്തരത്തിൽ അടുത്തിടെ ബോച്ചെ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വൈറലായിരുന്നു. വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഒരു പൊതുവേദിയിൽ വെച്ച് ബോബി ചെമ്മണ്ണൂർ താരത്തിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.


ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്.

പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ.

മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓർമ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഒരുപാട് പേരെ സഹായിക്കുന്നുണ്ട്.

സത്പ്രവൃത്തികൾ ചെയ്യുന്നുണ്ട് എന്നതൊക്കെ അംഗീകരിക്കുന്നു. എന്നാൽ ഇതിന്റെ എല്ലാം മറവിൽ നടത്തുന്ന സ്ത്രീ വിരുദ്ധതയും ധ്വയാർത്ഥ പദ പ്രയോഗങ്ങളും അംഗീകരിക്കാൻ കഴിയുന്നതല്ല.


ചാരിറ്റി ചെയ്യുന്നത് കൊണ്ട് ഒരു ഹീറോയായി ഇയാളെ അംഗീകരിക്കുന്നവർക്കാണെകിൽ ഇതെല്ലാം ഒരു ഹീറോയുടെ ഹീറോയിസം മാത്രം എന്നാണ് പലരും വിമർശിച്ച് പറഞ്ഞത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹണി റോസിനെ കുന്തിദേവിയുമായി ഉപമിച്ചത് എന്നതിനുള്ള വിശദീകരണം നൽകിയിരിക്കുകയാണ് ബോച്ചെ.

കഴിഞ്ഞ ദിവസം ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. കുന്തിദേവിയുടെ കഥ വായിച്ചാൽ നമുക്ക് അതിൽ അവരെ കുറിച്ചുള്ള വിവരണം കാണാം. അവരുമായി ബന്ധപ്പെട്ട കഥകളും കാണാം. ആ ഒരു തീം എടുത്തിട്ടാണ് ഇവിടെ ഹ​ണി റോസിനെ കുന്തിദേവിയായി ചിത്രീകരിച്ചത്.

പക്ഷെ പലരും ഹണി റോസിന് (കൈകൊണ്ട് ആം​ഗ്യം കാണിക്കുന്നു) പിൻഭാ​ഗം കൂടുതലുള്ളതുകൊണ്ടാണ് അങ്ങനെ ഞാൻ വിളിച്ചതെന്ന് പറഞ്ഞു. പലരും പലതും പറഞ്ഞു. അങ്ങനെ പലതും എടുക്കാനുള്ള ഓപ്ഷനുണ്ട് ഞാൻ ഒരു ജെമിനിയാണ്. ഈ നക്ഷത്രക്കാർ ഡ്യൂയൽ ക്യാരക്ടറുള്ളവരായിരിക്കും. ഇന്നത്തെ മൂഡ് വേറെ നാളത്തെ മൂഡ് വേറെ എന്നിങ്ങനെയായിരിക്കും. ഓരോ ദിവസവും വ്യത്യസ്ത വ്യക്തിയായിരിക്കും. എപ്പോഴും രണ്ട് ഓപ്ഷനുണ്ടാകും.

കുന്തിദേവിയെ വർണിക്കുന്നതും അവരുടെ കഥയുമായി ബന്ധപ്പെടുത്തിയും എടുക്കാം അല്ലാതെ ആകാരവടിവ് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെന്നും ചിന്തിക്കാം. ആവശ്യക്കാർക്ക് ആവശ്യമുള്ളതൊക്കെയുണ്ട്. ആരെയും വിഷമിപ്പിക്കരുത് എന്നത് മാത്രമെ ഉദ്ദേശമുള്ളു എന്നാണ് ബോച്ചെ പറഞ്ഞത്. ശേഷം തന്റെ ഓഫീസ് ജീവനക്കാരെ കുറിച്ചും ബോച്ചെ വാചാലനായി.

പ്രപ്പോസൽസ് എനിക്ക് ഇഷ്ടം പോലെ വരാറുണ്ട്. ഇഷ്ടമാണെന്ന് പലരും പറയാറുണ്ട്. ഇഷ്ടങ്ങൾ പലവിധമുണ്ടല്ലോ. ഡേറ്റിങിനും പോകാറുണ്ട്. കളങ്കമില്ലാത്തതുകൊണ്ടാണ് എല്ലാം തുറന്ന് സംസാരിക്കാൻ കഴിയും. ഞാൻ സ്റ്റാഫുമായും ഫ്രണ്ട്ലിയാണ്. സാർ, മുതലാളി എന്നൊന്നും വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. വീണ്ടും അത് ആവർത്തിച്ച് വിളിക്കുന്നവർക്ക് ഓഫീസിൽ ഫൈനിട്ടിട്ടുണ്ട്.

#bobychemmanur #reacted #honey #rose #related #controversy #video #goes #viral

Next TV

Related Stories
#Identity | 2025 തുടക്കം ഗംഭീരമാക്കാൻ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' എത്തുന്നു; ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസ്

Dec 27, 2024 03:40 PM

#Identity | 2025 തുടക്കം ഗംഭീരമാക്കാൻ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' എത്തുന്നു; ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസ്

ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ്...

Read More >>
#laljose | അങ്ങനെ ഞങ്ങൾ പിരിഞ്ഞു, എനിക്ക് എന്തിന് ദേഷ്യം?, കൊള്ളാവുന്ന വേറൊരാൾ വന്നപ്പോൾ....; ചാക്കോച്ചനെപ്പറ്റി ലാൽ ജോസ്

Dec 27, 2024 11:18 AM

#laljose | അങ്ങനെ ഞങ്ങൾ പിരിഞ്ഞു, എനിക്ക് എന്തിന് ദേഷ്യം?, കൊള്ളാവുന്ന വേറൊരാൾ വന്നപ്പോൾ....; ചാക്കോച്ചനെപ്പറ്റി ലാൽ ജോസ്

പതിനെട്ട് വർഷം പിന്നിട്ടിട്ടും സുകുവിനേയും താരയേയും പയസിനേയും റസിയയേയും മുരളിയേയും ഒന്നും മലയാളികൾ...

Read More >>
#Marco | 'മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

Dec 27, 2024 08:18 AM

#Marco | 'മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് പരാതി...

Read More >>
#Bineeshbastin | ഭക്ഷണത്തിന് കൊതിച്ച ബാല്യം, ബിനീഷ് ബീഡി വില്‍ക്കാന്‍ പോകുമായിരുന്നു, അമ്മച്ചിയ്ക്ക് കൂന് വന്നതിന്റെ കാരണം

Dec 27, 2024 08:07 AM

#Bineeshbastin | ഭക്ഷണത്തിന് കൊതിച്ച ബാല്യം, ബിനീഷ് ബീഡി വില്‍ക്കാന്‍ പോകുമായിരുന്നു, അമ്മച്ചിയ്ക്ക് കൂന് വന്നതിന്റെ കാരണം

മലയാളത്തില്‍ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സജീവമായതോടെയാണ് ബിനീഷ്...

Read More >>
#ManmohanSingh | 'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

Dec 27, 2024 01:11 AM

#ManmohanSingh | 'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

ഇന്ത്യയുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലുളള ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു....

Read More >>
Top Stories










News Roundup