---
title: "#surabhilakshmi |   'എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല, പത്ത് ലക്ഷം ചോദിച്ചാൽ പോത്തൻ തരും' - സുരഭി ലക്ഷ്മി"
english_title: "#surabhilakshmi #says #friendship #cinema  #different."
publisher: "moviemax.in"
canonical_url: "https://moviemax.in/news/258591/surabhilakshmi-says-friendship-cinema-different"
published_at: "2024-12-24T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a56cf2733f_surabhi.jpg"
keywords: []
---

# #surabhilakshmi |   'എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല, പത്ത് ലക്ഷം ചോദിച്ചാൽ പോത്തൻ തരും' - സുരഭി ലക്ഷ്മി

> **Lead Summary:** ** ** റെെഫിൾ ക്ലബിൽ പ്രേക്ഷകരുടെ കൈയടി നേടിയ കഥാപാത്രങ്ങളിലൊന്നാണ് സുരഭി ലക്ഷ്മിയുടേത്. അനുരാ​ഗ് കശ്യപ്, വാണി വിശ്വനാഥ്, വിജയരാഘവൻ, ദിലീഷ് പോത്തൻ തുടങ്ങി വലിയ താര നിര അണിനിരന്നു. ദിലീഷും സുരഭിയും ഒരുമിച്ച് പഠിച്ചവരാണ്.

## Article Content

** ** റെെഫിൾ ക്ലബിൽ പ്രേക്ഷകരുടെ കൈയടി നേടിയ കഥാപാത്രങ്ങളിലൊന്നാണ് സുരഭി ലക്ഷ്മിയുടേത്. അനുരാ​ഗ് കശ്യപ്, വാണി വിശ്വനാഥ്, വിജയരാഘവൻ, ദിലീഷ് പോത്തൻ തുടങ്ങി വലിയ താര നിര അണിനിരന്നു. ദിലീഷും സുരഭിയും ഒരുമിച്ച് പഠിച്ചവരാണ്.

സിനിമകളിൽ ഇവർ റെെഫിൾ ക്ലബിന് മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുരഭി ലക്ഷ്മി. സൗ​ഹൃദവും സിനിമയും വേറെയാണെന്ന് സുരഭി പറയുന്നു. 

എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും. വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ട്.

സൗഹൃദം വേറെ, സിനിമ വേറെ. ഇപ്പോൾ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം ടുട്ടൂ എന്ന് പറഞ്ഞാൽ പോത്തൻ ഇടും. തിരിച്ച് ഇടണമെന്ന് പറഞ്ഞാൽ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും.

എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല. ഒരേ ക്ലാസിൽ പഠിച്ച രണ്ട് പേർ ഒരേ വർഷം ദേശീയ അവാർഡ് വാങ്ങിയത് ചരിത്രത്തിലുണ്ടോ എന്നെനിക്ക് അറിയില്ല.

ഒരാൾ മികച്ച നടിക്കുള്ള അവാർഡ് വാങ്ങുന്നു. അതേ ക്ലാസിൽ പഠിച്ചയാൾ മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാർഡ് വാങ്ങുന്നു. രണ്ട് പേരും കരിയറിൽ തങ്ങളുടേതായ പാതയിൽ മുന്നോട്ട് പോകുകയായിരുന്നെന്നും സുരഭി പറഞ്ഞു.

പോത്തൻ മാക്ബത്ത് നാടകം ചെയ്യുന്ന സമയത്ത് ലേഡി മാക്ബത്ത് ആയി അഭിനയിച്ചത് ഞാനാണ്. പക്ഷെ സിനിമയെടുക്കുമ്പോൾ ആ ക്യാരക്ടറിന് അനുയോജ്യമായ ആളെ തെരഞ്ഞെടുക്കും. അതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും സുരഭി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/258591/surabhilakshmi-says-friendship-cinema-different)