#alluarjun | പിന്നിൽ അവരോ? രാംചരണിനെക്കാളും വളരാന്‍ പാടില്ല, അല്ലു അര്‍ജുന് പണി കൊടുത്തത് സ്വന്തം കുടുംബം! സോഷ്യല്‍ മീഡിയ ചര്‍ച്ചകളിങ്ങനെ

#alluarjun | പിന്നിൽ അവരോ? രാംചരണിനെക്കാളും വളരാന്‍ പാടില്ല, അല്ലു അര്‍ജുന് പണി കൊടുത്തത് സ്വന്തം കുടുംബം! സോഷ്യല്‍ മീഡിയ ചര്‍ച്ചകളിങ്ങനെ
Dec 14, 2024 03:34 PM | By Athira V

ഒരു രാത്രി ജയിലില്‍ കിടന്നതിനുശേഷം പുറത്തിറങ്ങിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. പുഷ്പ സിനിമയുടെ റിലീസിനിടെ ഉണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായത്. സിനിമയുടെ സംവിധായകനോ നിര്‍മാതാവിനെയോ തുടങ്ങി ആരെയും ഈ കേസില്‍ ഉള്‍പ്പെടുത്താതെ അല്ലു അര്‍ജുനെ മാത്രം പ്രതിയാക്കുകയും ഒരു ദിവസം ജയിലില്‍ കിടത്തുകയും ചെയ്തു.

ജാമ്യം ലഭിച്ചതിനുശേഷവും നടനെ പുറത്തിറക്കിയില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ഇതിന് പിന്നില്‍ മെഗാസ്റ്റാര്‍ കുടുംബമാണെന്ന ആരോപണവും ഉയരുകയാണ്. അല്ലു അര്‍ജുനെ വളരാന്‍ സമ്മതിക്കാതെ തളര്‍ത്തുക എന്നൊരു ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണവും നടക്കുന്നുണ്ട്.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ മൂത്ത മകനാണ് അല്ലു അര്‍ജുന്‍. ഇദ്ദേഹത്തിന്റെ സഹോദരന്‍ അല്ലു സിരിഷും സിനിമകളില്‍ ശ്രദ്ധേയനാണ് സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അല്ലുവിന്റെ അമ്മാവനാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകന്‍ രാംചരണും തെലുങ്കിലെ പ്രമുഖ നടനാണ്. ഇത്തരത്തില്‍ പ്രമുഖ നടന്മാര്‍ നിറഞ്ഞ താര കുടുംബമാണ് അല്ലു അര്‍ജുന്റെത്.

ആര്യ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതാണ് അല്ലു അര്‍ജുന്‍ കരിയര്‍ മാറ്റിമറിച്ചത്. മലയാളത്തിലും തമിഴിലും അടക്കം സിനിമ റീമേക്ക് ചെയ്ത് വലിയ വിജയമായി മാറി.

സമാന രീതിയില്‍ ഹാപ്പി, ബണ്ണി തുടങ്ങിയ സിനിമകളൊക്കെ തെലുങ്കില്‍ നിന്നും മൊഴിമാറ്റി കേരളത്തില്‍ അടക്കം വലിയ തരംഗമായി മാറി. ഇതോടെ അല്ലു അര്‍ജുന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് വളര്‍ന്നു.

ഏറ്റവും ഒടുവില്‍ പുഷ്പ എന്ന സിനിമയിലൂടെ വേറിട്ട അവതരണം കാഴ്ചവച്ച് വീണ്ടും പ്രേക്ഷക പ്രശംസ നേടാന്‍ അല്ലുവിന് സാധിച്ചു. പുഷ്പയുടെ രണ്ടാം ഭാഗം കൂടി വരുന്നതോടെ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും മറികടക്കുമെന്ന നിലയിലായി.

പ്രീറിലീസിന് തന്നെ പുഷ്പ വിജയമായിരുന്നു. അതിനാല്‍ സിനിമയെ തകര്‍ക്കുക എന്നൊരു ഗൂഢലക്ഷ്യം പിന്നണിയില്‍ നടന്നുവെന്നാണ് ആരോപണം.

റിലീസ് ചെയ്ത ആദ്യ ദിവസം ആളുകള്‍ കൂടിയതും തിരക്കിനിടയില്‍ ഒരു സ്ത്രീ മരണപ്പെട്ടതും ഒക്കെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആണെങ്കിലും ഇതിനു പിന്നാലെ നടന്നപ്രശ്‌നങ്ങള്‍ കരുതിക്കൂട്ടി ചെയ്തതാണ്.

ഒടുവില്‍ അല്ലു അര്‍ജുന്റെ അറസ്റ്റിലേക്കും റിമാന്‍ഡിലേക്ക് ഒക്കെ എത്തിയ പ്രശ്‌നമായി ഇത് മാറി. തന്റെ ഭാര്യ മരിക്കാന്‍ കാരണം അല്ലു അര്‍ജുന്‍ അല്ല എന്ന് പ്രസ്താവിച്ച് മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതൊക്കെ സൂചന നല്‍കുന്നത് അല്ലുവിനെതിരെ ആരോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്.

'അല്ലുവിന്റെ കാര്യത്തില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഫ്രസ്‌ട്രേഷന്‍ കാരണം സ്വന്തം കുടുംബക്കാര് തന്നെ കൊടുത്ത പണിയാണിത്. രാംചരണ്‍ മാത്രമേ വളരാന്‍ പാടുള്ളൂ എന്നുള്ള അഹങ്കാരം.

രാംചരണ്‍ കേരളത്തില്‍ ഒന്നും ഈ ജന്മത്തില്‍ അല്ലുവിനെപ്പോലെ മാര്‍ക്കറ്റ് കിട്ടില്ല. 2009 സമയത്തൊക്കെ അല്ലു എന്ന് പറഞ്ഞാല്‍ ആണ്‍പിള്ളേര്‍ക്കും പെണ്‍പിള്ളേര്‍ക്കും ജീവനായിരുന്നു. അദ്ദേഹത്തിന്റെ ആര്യ, ഹാപ്പി സിനിമകളും അതിലെ പാട്ടുകളും തരംഗമായിരുന്നു. ഇതിനു പിന്നില്‍ മെഗാ ഫാമിലി ആണെന്ന് കുറെപേര്‍ പറയുന്നുണ്ട്.

അവരെ കുറ്റം പറയാന്‍ പറ്റില്ല, ചീരുവിന്റെയ്യും, പവന്‍ കല്യാണിന്റെയും കയ്യിലിരുപ്പ് അങ്ങനെ ആണ്. ഉദയ് കിരണിന്റെ അടക്കം ഉദാഹരണങ്ങള്‍ ഉണ്ട്. എത്രയൊക്കെ സ്വന്തമാണ് എന്ന് പറഞ്ഞാലും പെങ്ങളുടെ മകന്‍, ചരണിനേക്കാള്‍ റീച്ച് ഉണ്ടാക്കുന്നത് അപ്പനും, ചിറ്റപ്പനും അത്ര സുഖിക്കുന്നില്ലന്ന് നേരത്തെ തന്നെ ടോളിവുഡ് മൂവി പ്രൊഫൈല്‍സില്‍ കണ്ടിട്ടുണ്ട്. എന്തായാലും വീണ് കിട്ടിയൊരു ചാന്‍സ് കൃത്യമായി ഉപയോഗിച്ചു. പക്ഷെ ഇതുകൊണ്ട് അല്ലുവിനും, പുഷ്പക്കുമൊക്കെ ഗുണമേ ഉണ്ടാകൂ.' എന്നാണ് ഒരാള്‍ പറയുന്നത്.

#AlluArjun #should #not #grow #bigger #than #Ramcharan #his #own #family #gave #him #work #How #about #socialmedia #discussions

Next TV

Related Stories
'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

Oct 16, 2025 12:19 PM

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ...

Read More >>
പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

Oct 15, 2025 04:28 PM

പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ പങ്കജ് ധീര്‍...

Read More >>
ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി,  ഭീഷണി അയച്ചത് ഇമെയിൽ വഴി

Oct 15, 2025 03:09 PM

ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി, ഭീഷണി അയച്ചത് ഇമെയിൽ വഴി

സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി....

Read More >>
വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

Oct 13, 2025 03:24 PM

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59'...

Read More >>
ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Oct 13, 2025 01:08 PM

ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall