വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രമുഖ നടിക്കെതിരെ ഉന്നയിച്ച വിമർശനം കഴിഞ്ഞ ദിവസമാണ് ചർച്ചയായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി അഞ്ച് ലക്ഷം രൂപ ചോദിച്ചതിനെതിരെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്.
കലോത്സവത്തിലൂടെ വളർന്ന് വന്ന ഈ നടി പണത്തിനോടുള്ള ആർത്തി കാണിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പിന്നാലെ വി ശിവൻകുട്ടിക്കെതിരെ വ്യാപക വിമർശനം വന്നു. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നാണ് ഉയർന്ന് വന്ന ചോദ്യങ്ങൾ.
സിനിമ രംഗത്തെ തിരക്കുകൾ കുറച്ച് നൃത്ത മേഖലയിലേക്ക് ശ്രദ്ധ കൊടുത്ത നിരവധി നടിമാരുണ്ട്. ശോഭനയുടെ പേരാണ് നർത്തകിമാരെന്ന് കേൾക്കുമ്പോൾ മിക്ക സിനിമാ പ്രേക്ഷകരുടെയും മനസിൽ വരിക.
അതേസമയം മന്ത്രി വിമർശിച്ച നടി ഇവരല്ലെന്ന് വ്യക്തമാണ്. കലോത്സവങ്ങളിലൂടെ ഉയർന്ന് വന്ന നർത്തകിയോ നടിയോ അല്ല ശോഭന. നൃത്തപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ശോഭന അന്താരാഷ്ട്ര വേദികളിൽ നിരവധി ഡാൻസ് ഷോകൾ ചെയ്തിട്ടുണ്ട്.
ചെന്നെെയിൽ നിരവധി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്. നൃത്തത്തിൽ തന്റേതായ പരീക്ഷണങ്ങൾ നടത്തുന്ന ആളാണ് ശോഭന. അതേസമയം നൃത്തം പഠിക്കുമ്പോൾ പഴയ സമ്പ്രാദായം പിന്തുടരുന്നതാണ് നല്ലതെന്ന് ശോഭന അഭിപ്രായപ്പെടാറുണ്ട്.
ഇതേക്കുറിച്ച് ഒരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരാൾ ചുരുങ്ങിയത് പതിനഞ്ച് വർഷമെങ്കിലും ഡാൻസ് പരിശീലിക്കേണ്ടതുണ്ട്. എന്നാൽ പോലും നല്ല ഡാൻസറാകുമെന്ന് പറയാൻ പറ്റില്ല. ചിലർക്ക് 20 വർഷം പരിശീലിച്ചാലും ചേരില്ല. അതേസമയം ചിലർക്ക് രണ്ട് വർഷം പരിശീലിച്ചാലും പെർഫോം ചെയ്യാം.
നിങ്ങളുടെ സ്റ്റെെൽ കിട്ടാനും മൂവ്മെന്റിന്റെ ഫിലോസഫി കിട്ടാനും പിഴവുകൾ മനസിലാക്കാനും സമയം വേണമെന്ന് ശോഭന ചൂണ്ടിക്കാട്ടി.
തെറ്റിപ്പോകാതെ പഠിക്കാൻ പറ്റില്ല. നൃത്തം സയൻസല്ല. കലാരൂപമാണ്. എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കണം. അനുഭവവും ഭാഗ്യവും മുതിർന്നവരുടെ അനുഗ്രഹവും വേണം. നല്ല ഗുരുവും വേണം.
ചുവടുകളുടെ ഫിലോസഫി മനസിലാക്കണം. അതിനാൽ ചുരുങ്ങിയത് 15 വർഷമെങ്കിലും ഒരു ഗുരുവിന് കീഴിൽ പരിശീലനം നേടേണ്ടതുണ്ടെന്നും ശോഭന വ്യക്തമാക്കി.
മെന്ററാകാമോ എന്ന് നിരവധി പേർ എന്നോട് ചോദിച്ചിട്ടുണ്ട്. പറ്റില്ല, സമയമില്ലെന്ന് ഞാൻ പറയും. ഓക്കെ പറഞ്ഞ് അവർ പോകും. പഴയ കാലത്ത് ഗുരുവിന്റെ ചുവടുകൾക്കായി ഞങ്ങൾ കാത്തിരിക്കും. മെന്റർ ചെയ്യാമോ, മാസ്റ്റർ ക്ലാസ് ചെയ്യാമോ എന്ന് ചോദിക്കുന്നവരുണ്ട്. ഇത് കുക്കിംഗ് അല്ല.
പഠിപ്പിക്കുന്നയാളുമായി ഗുരു ശരിക്കും കണക്ട് ആയില്ലെങ്കിൽ മാസ്റ്റർ ക്ലാസ് കൊണ്ട് കാര്യമില്ല. മുമ്പൊരിക്കൽ നടി കുട്ടി പത്മിനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.
90 കളുടെ അവസാനത്തോടെയാണ് സിനിമകൾ കുറച്ച് ശോഭന പൂർണമായും നൃത്തത്തിലേക്ക് പ്രാധാന്യം നൽകിയത്. അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭനയിപ്പോൾ. കൽകി 2898 എഡി ആണ് ശോഭനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
#shobana #shared #her #reaction #when #approached #her #mentoring #dance