സ്വപ്നത്തിലേക്ക് കുതിക്കുന്നവർക്കൊരു പ്രചോദനമായി ഖോ ഖോ

സ്വപ്നത്തിലേക്ക് കുതിക്കുന്നവർക്കൊരു പ്രചോദനമായി ഖോ ഖോ
2021-10-04T21:49:00 | By Truevision Admin

സ്പോര്‍ട്സ് ഡ്രാമ എന്നതിലുപരി കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുക കൂടി ചെയ്യുന്ന ചിത്രമാണ് ഖൊ ഖൊ. കാണുന്നവരെ കണ്ണീർ അണിയിക്കും നിമിഷങ്ങൾ, അതെ സമയം ഒരു സ്പോർട്സ് താരത്തിന്റെ വീറും വാശിയും കാണാം.സ്വപ്‌നങ്ങളെ പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് ചെറു നൊമ്പരവും സ്വപ്‌നത്തിലേക്ക് കുതിക്കുന്നവര്‍ക്ക് പ്രചോദനവുമാകുന്ന ഹൃദ്യമായ ചലച്ചിത്രം എന്ന് ഒറ്റവാക്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം.

പ്രധാന കഥാപാത്രങ്ങളെ ഈ കളിയുമായി ബന്ധിപ്പിക്കുകയും വൈകാരിക നിമിഷങ്ങളെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുകയുമാണ് സംവിധായകൻ. അല്പമെന്ന് പിഴച്ചാല്‍ കണ്ണീര്‍ സീരിയലിന്റെ നിലവാരത്തിലേക്ക് വീണ് പോകാമായിരുന്ന ചിത്രത്തെയാണ് ആഖ്യാന മികവിനാല്‍ നിരാശപ്പെടുത്താത്ത ഒരു സ്‌പോര്‍ട്‌സ് ഡ്രാമായായി സംവിധായകന്‍ രാഹുല്‍ റിജി നായര്‍ മാറ്റിയത്.


ജീവിതത്തിൽ ആഗ്രഹം സാധിക്കാതെ തോറ്റുപോകുന്നവന്റേയും സ്വപ്‌നങ്ങളെ പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവന്റേയും അടയാളപ്പെടുത്തലുകൾ ഖൊ ഖൊ യിൽ ഉണ്ട്. അങ്ങനെ ഉള്ളവരാൽ മറ്റുള്ളവർ അറിയപ്പെടുമ്പോൾ അത്‌ നൽകുന്ന സന്തോഷവും ഇവിടെ വരച്ചിടുന്നു. ജീവിതം ഖോ ഖോ കളിയ്ക്ക് സമർപ്പിച്ച അധ്യാപികയും അവളിൽ നിന്ന് ലഭിച്ച ഊർജ്ജവുമാണ് ആ കുട്ടികളെ ഉന്നതിയിൽ എത്തിക്കുന്നത്.വിജയിക്കുന്നവന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥകളെ തേടിയെത്തുന്നവര്‍ക്കുള്ളതല്ല ഈ സിനിമ.തന്റെ തോൽവി മനസ്സിലാക്കി മറ്റുള്ളവരുടെ വിജയത്തിലേക്കുള്ള ഒരു പാതയായ അതിനെ തിരഞ്ഞെടുത്ത അധ്യാപികയുടെ കഥ. കഥയിലെ ചില സംഭാഷണങ്ങൾ പ്രേക്ഷകർക്ക് തന്നെ ഒരേസമയം സന്തോഷം പകരുന്നതും ഊർജ്ജം നൽകുന്നതുമാണ്.


കെഎസ്ആർടിസി ബസ് ഡ്രൈവർ ആയിരുന്ന അച്ഛന് സംഭവിച്ച കൈ അബദ്ധം ആയിരിക്കാം പൊലിഞ്ഞത് നിരവധി ജീവനാണ്.അതെ തുടർന്ന് നാഷണൽ ഗെയിംസ് എന്ന ആഗ്രഹം സാധിക്കാതെ പോയ സ്പോർട്സ് താരം, അതേ നാട്ടിൽ സ്പോർട്സ് അധ്യാപികയായി എത്തുന്നു.കുട്ടികളിലെ കഴിവിനെ മനസ്സിലാക്കി ഖോ ഖോ പരിശീലിപ്പിക്കാൻ തുടങ്ങുന്നു. അപകടത്തെ തുടർന്ന് ആളുകൾ നിന്നുണ്ടാകുന്ന നെഗറ്റീവ് ആയിട്ടുള്ള സമീപനങ്ങൾ അവളെ മാനസികമായി തളർത്തുന്നുണ്ടെങ്കിലും അച്ഛൻ കൂടെയുണ്ട് എന്ന വിശ്വാസം അവളെ ഉയരങ്ങളിലേക്ക് അടുപ്പിക്കുന്നു.

ദേശീയ അവാർഡ് നേടിയ സംവിധായകൻ രാഹുൽ റിജി നായർ ഖോ ഖോ ഗെയിം സീക്വൻസുകൾ ആധികാരികതയോടും റിയലിസത്തോടും കൂടി പിടിച്ചെടുക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.മനസ്സറിഞ്ഞ് ആഗ്രഹിച്ചാൽ ഒന്നും സാധിക്കാതെ പോവില്ല എന്ന് തെളിയിക്കുന്നിടത്താണ് ഖോ ഖോ എന്ന ചിത്രത്തിന്റെ വിജയം.

Content Highlight: Kho Kho as an inspiration to those who jump into the dream

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup