(moviemax.in) മാർക്കോ സിനിമയിലെ ഗായകനെ മാറ്റിയ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയായിരിക്കുകയാണ് റാപ് ഗായകൻ ഡാബ്‌സി
മാർക്കോയിലെ ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദവുമായി ചേരുന്നില്ലെന്ന് ആരാധകർ വിമർശിച്ചിരുന്നു.
ഇതിനെ തുടർന്ന് അണിയറപ്രവർത്തകർ ഡാബ്സിയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിട്ടു, ഇതാണ് വിവാദങ്ങൾക്കു കാരണമായി തീർന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗായകൻ പ്രതികരണവുമായി രംഗത്തെത്തിയത്.
'മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല.ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല.
അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്.അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി". - ഡബ്സി പറഞ്ഞു.
പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കൂടെ നിന്നവര്‍ക്ക് നന്ദി എന്നും ഡബ്സി കൂട്ടിച്ചേർക്കുകയും ചെയ്തു.
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'മാർക്കോ'. കെ.ജി.എഫ് സംഗീത സംവിധായകൻ രവി ബസ്റുറാണ് മാർക്കോയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.
#objection #Dabzee #reacts #Marco #controversy