#divyaunni | കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? തീരാ വിവാദത്തില്‍ മറുപടിയുമായി ദിവ്യ ഉണ്ണി

#divyaunni | കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? തീരാ വിവാദത്തില്‍ മറുപടിയുമായി ദിവ്യ ഉണ്ണി
2024-11-27T10:33:00 | By Athira V

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു ദിവ്യ ഉണ്ണി. കുസൃതിക്കാരിയായും ടോംബോയ് ആയുമെല്ലാം ദിവ്യ ഉണ്ണി നിറഞ്ഞു നിന്നു. മലയാളത്തിലെ വലിയ സംവിധായകരുടെ നായികയായിരുന്നു ദിവ്യ ഉണ്ണി. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചു. ജയറാം-ദിവ്യ ഉണ്ണി കോമ്പോ അക്കാലത്ത് വലിയ ഹിറ്റുകള്‍ സമ്മാനിച്ചതാണ്.

പിന്നീട് അഭിനയത്തില്‍ നിന്നും പി്ന്മാറുകയായിരുന്നു ദിവ്യ ഉണ്ണി. താരം ഇപ്പോള്‍ ടെക്‌സസിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ കുടുംബവും നൃത്ത വിദ്യാലയുമൊക്കെയായി തിരക്കിലാണ് ദിവ്യ ഉണ്ണി. സിനിമ വിട്ടുവെങ്കിലും കല ഉപേക്ഷിച്ചിട്ടില്ല ദിവ്യ ഉണ്ണി. നൃത്ത വേദികളില്‍ സജീവമായി തന്നെയുണ്ട്. ഇപ്പോഴിതാ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുമായി കേരളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ദിവ്യ ഉണ്ണി.

ഇതിനിടെ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ദിവ്യ ഉണ്ണിയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോക്ക് താഴെ വന്ന കമന്റുകളില്‍ മിക്കതും ദിവ്യ ഉണ്ണി-കലാഭവന്‍ മണി വിവാദത്തെക്കുറിച്ചുള്ളതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പമുള്ള പ്രണയ രംഗം അഭിനയിക്കാന്‍ ദിവ്യ ഉണ്ണി നിരസിച്ചുവെന്ന കഥ കാലങ്ങളായി പ്രാചരത്തിലുള്ളതാണ്. ഇപ്പോഴും ആളുകള്‍ അത് മറന്നിട്ടില്ലെന്നാണ് കമന്റ് ബോക്‌സ് കാണിച്ചു തരുന്നത്.

ഇതിനിടെ ഇപ്പോഴിതാ വണ്‍ ടു ടോക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ''ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഞാന്‍ അതിന് വ്യക്തത നല്‍കിയിരുന്നു. അന്നു തന്നെ ഞാന്‍ പറഞ്ഞതാണ് ആദ്യമായും അവസാനമായും അതേക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് ഇതായിരിക്കുമെന്ന്.

അതിന്റെ ഉത്തരം ഒരിക്കല്‍ പറഞ്ഞിരുന്നതാണ്. എനിക്ക് അറിയാം, അദ്ദേഹത്തിനും അറിയാം. മണിച്ചേട്ടനെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് നീതിയല്ല. ആളുകള്‍ പലതും പറയും. ഹിന്ദിയില്‍ ഒരു പാട്ടുണ്ട് ലോഗോം കാ ഹേ കെഹ്ന എന്ന്. ആളുകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. നമ്മള്‍ എന്തിനാണ് അവരെ ഫീഡ് ചെയ്യുന്നത്.'' എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.

ഞാന്‍ ഇന്നലേയും കൂടെ ഒരു പോസ്റ്റ് വായിച്ചു. നമുക്ക് എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിയ്ക്ക് ഇടണം. അങ്ങനെ അത് ചാവും. നമ്മള്‍ ഭക്ഷണം കൊടുക്കുന്നത് കൊണ്ടാണ് വളരുന്നത് എന്ന്. ഞാനും പട്ടിണിയ്ക്ക് ഇട്ടേക്കുവാണെന്നും താരം പറയുന്നു. അതേസമയം കമന്റുകള്‍ കാണുമ്പോള്‍ തനിക്ക് ദുഖം വരാറില്ലെന്നും ദിവ്യ ഉണ്ണി പറയുന്നുണ്ട്.

''ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച് സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാല്‍ നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മള്‍ നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാന്‍ അതെക്കുറിച്ച് അഭിപ്രായം പറയാനില്ല'' എന്നായിരുന്നു മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞത്.

മണിച്ചേട്ടന്‍ പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ല എന്നും ദിവ്യ ഉണ്ണി അഭിപ്രായപ്പെട്ടിരുന്നു.

ദിവ്യ ഉണ്ണി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു കല്യാണ സൗഗന്ധികം. ചിത്രത്തില്‍ ദിവ്യ ഉണ്ണിയുടെ മുറച്ചെറുക്കന്റെ വേഷത്തിലാണ് കലാഭവന്‍ മണി അഭിനയിച്ചത്. ചിത്രത്തിലെ ഒരു പാട്ടില്‍ മണിയുടേയും ദിവ്യയുടേയും പ്രണയ രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് ദിവ്യ പറഞ്ഞുവെന്നും അതോടെ ആ രംഗം ഒഴിവാക്കിയെന്നുമാണ് ഇന്നും പ്രചരിക്കുന്ന കഥ. കാലമിത്ര കഴിഞ്ഞിട്ടും പഴയ കഥ ആളുകള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്.

Content Highlight: #Did #KalabhavanMani #say #you #will #not #act #with #DivyaUnni #responded #controversy

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup