Nov 10, 2024 01:37 PM

(moviemax.in) പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹൻലാല്‍ . യാത്രകള്‍ക്കാണ് പ്രണവ് മോഹൻലാല്‍ അധികവും തന്റെ സമയം ചെലവഴിക്കാറുള്ളത്. ഇപ്പോഴിതാ പ്രണവ് മോഹൻലാല്‍ സ്‍പെയ്‍നില്‍ പോയതിനെ കുറിച്ച് അമ്മ സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മകന്റെ യാത്രയുടെ സൂചനകള്‍ സുചിത്ര വെളിപ്പെടുത്തിയത്. സിനിമകള്‍ ഒരുപാട് മകൻ ചെയ്യണമെന്നില്ലേയെന്ന് ചോദിക്കുകയായിരുന്നു രേഖാ മേനോൻ.


ചിലപ്പോഴും തോന്നും ഒരു വര്‍ഷം സിനിമ രണ്ടെണ്ണമെങ്കിലും ചെയ്യണം എന്ന് മറുപടി പറയുകയായിരുന്നു സുചിത്ര മോഹൻലാല്‍. പറ്റില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞാൻ മിക്കപ്പോഴും കഥ കേള്‍ക്കാറുണ്ട്.

പക്ഷേ അതില്‍ ചോയിസ് അവന്റേതാണ്. തീരുമാനം എടുക്കേണ്ടത് അവൻ തന്നെയാണ്. അവന് ഇഷ്‍ടപ്പെട്ട സിനിമയാണ് ചെയ്യുന്നത്. അവൻ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ ചെയ്യും. അവന് അത് ഒരു ബാലൻസിംഗാണ്. അവന് അത് ഒരു സ്വഭാവമാണ്.

ഇപ്പോള്‍ അവൻ സ്‍പെയിനില്‍ പോയിട്ടാണുള്ളത്. അവിടെ ഏതോ ഒരു ഫാമില്‍ എന്തോ ജോലി ചെയ്യുന്നുണ്ട്. എനിക്കറിയില്ല ശരിക്കും എന്താണ് എന്ന്. പൈസ കിട്ടില്ല. അതൊരു അനുഭവമാണ്.

താമസവും ഭക്ഷണം അവര്‍ നല്‍കും. ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കാനായിരിക്കും എന്നും പറയുന്നു സുചിത്ര മോഹൻലാല്‍. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. എന്നാല്‍ അവന് ഇഷ്‍ടമുള്ളതാണ് ചെയ്യുക. അതാണ് അവന്റെ രീതി എന്നും പറയുന്നു സുചിത്ര മോഹൻലാല്‍.


#PranavMohanlal's #mother #Suchitra #revealed #interview #she #went #Spain.

Next TV

Top Stories