Nov 3, 2024 02:45 PM

സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ് ധ്യാൻ ശ്രീനിവാസൻ. അടുത്ത കാലത്തായി ഒന്നിന് പിറകെ ഒന്നായി ധ്യാനിന്റെ സിനിമകൾ റിലീസ് ചെയ്യുകയാണ്. നടന്റെ കരിയർ ​ഗ്രാഫ് ഇതിനോടകം ചർച്ചയായിട്ടുണ്ട്. പുറത്തിറങ്ങുന്ന പല സിനിമകളും പരാജയപ്പെട്ടെങ്കിലും ധ്യാനിന്റെ ജനപ്രീതി നിലനിൽക്കുന്നു.

നടൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാ​ഗം സിനിമകളും ചെയ്യാൻ ധ്യാൻ തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സിനിമാ കരിയറിനെ താൻ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷൻ കൊണ്ട് ഈ രം​ഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാൻ പറയുന്നു.

പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ് താൻ ചെയ്യാറെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. പ്രിവിലേജുകളൊന്നുമില്ല.

ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ്. പ്രൊഫഷണലാണെങ്കിൽ പാഷനില്ലെങ്കിൽ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീർത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്.

ഇത്രയും ആൾക്കാരുമായുള്ള റിലേഷൻഷിപ്പാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷൻ മാനേജർക്കൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഈ പ്രൊഡക്ഷൻ ഹൗസിനോടൊപ്പം രണ്ടും മൂന്നും സിനിമകൾ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങൾ വരുമ്പോൾ എന്നെ പരി​ഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചി‌ട്ടില്ല.

ബാധിച്ചിട്ടുണ്ടെങ്കിൽ താൻ ഇൻഡസ്ട്രിയിലേ ഉണ്ടാകില്ലായിരുന്നെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ഇന്നേ വരെ ആരോടും സിനിമ ചോദിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ആൾ‌ക്കാർ വിളിക്കുന്നു. പോയി ചെയ്യുന്നു. വിളിച്ചില്ലെങ്കിലും ഇനി ജീവിക്കാനുള്ള സാമ്പത്തികം മുന്നോട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ ചിരിയോടെ പറഞ്ഞു.

പിതാവ് ശ്രീനിവാസനെക്കുറിച്ചും ധ്യാൻ സംസാരിച്ചു. ഫിലിം മേക്കർ, നടൻ, എഴുത്തുകാരൻ എന്നീ നിലകളിൽ നമ്മൾ ഇത്രയും ബഹുമാനിക്കുന്ന വേറൊരാളില്ല. അച്ഛനും കൂടിയാകുമ്പോൾ ബഹുമാനം കൂടും.

എപ്പോഴും അങ്ങനെയാണ് പുള്ളിയെ കാണുന്നത്. അതിന്റെ അകൽച്ചയുണ്ട്. ഇത്രയും വലിയ ആളെ അച്ഛാ എന്ന് വിളിക്കാൻ പറ്റില്ലല്ലോ. പറ്റും, പക്ഷെ ഞങ്ങൾ വിളിക്കാറില്ല. ഞങ്ങൾ തമ്മിൽ അങ്ങനെ അച്ഛാ മോനെ വിളിയൊന്നും ഇല്ല. അച്ഛാ എന്ന് അവസാനം വിളിച്ചതെപ്പോഴെന്ന് എനിക്കോർമ്മയില്ല.

നേരെ വന്ന് നിൽക്കുകയാണെങ്കിൽ പോലും സുഖമാണോ കഴിച്ചോ എന്നൊന്നും ജീവിതത്തിൽ ഞാൻ ചോദിച്ചിട്ടില്ല. കെട്ടിപ്പിടിച്ചിട്ടില്ല. അങ്ങനെയൊരു ഫോർമൽ ബന്ധമല്ല. ചേട്ടനോടും അങ്ങനെ തന്നെയാണ്.

ബുദ്ധിജീവികൾ ചിലപ്പോൾ അങ്ങനെയായിരിക്കുമെന്നും ധ്യാൻ പറഞ്ഞു. ഇന്റിമസി കുറവാണ്. പുള്ളിക്ക് പുള്ളിയുടെ അച്ഛനിൽ നിന്ന് കിട്ടിയിട്ടില്ല. കിട്ടത്തത് കൊണ്ട് തന്നില്ല എന്നല്ല. സൗഹൃദപരമായാണ് അച്ഛൻ സംസാരിക്കാറെന്നും ധ്യാൻ പറഞ്ഞു.



#dhyansreenivasan #opens #up #about #his #equation #father #says #he #is #not #expressive

Next TV

Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-