മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു നടനാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് അങ്ങോട്ട് മമ്മൂട്ടി യുഗം എന്ന് വേണമെങ്കിൽ പറയാവുന്ന തരത്തിൽ നിരവധി സിനിമകളിൽ വേഷമിട്ടു.
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മമ്മൂട്ടിക്ക് ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
അടുത്തിടെ എം. ടി വാസുദേവൻ നായരെ കുറിച്ച് മമ്മുട്ടി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. എം.ടിയുടെ കടുത്ത ആരാധകനാണ് താൻ എന്നും അദ്ദേഹം തനിക്ക് ഗുരുതുല്യനാണ് എന്നുമാണ് മമ്മൂട്ടിയുടെ വാക്കുകൾ.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എം.ടി. വാസുദേവൻ നായർ.
‘എം.ടി ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ല. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്.
എന്റെ സിനിമാപ്രവേശത്തിന് മുമ്പ് കണ്ണാടിക്കുമുന്നിൽ നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിൻ്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു.
വളരെക്കാലം എൻ്റെ സംസാരശൈലിയിൽ പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു.
ജീവിതത്തോടുള്ള സമരമാണ് ചന്തുവിനെ മികച്ച യോദ്ധാവാക്കിതീർത്തത് എന്ന് തോന്നിയിട്ടുണ്ട് ’മമ്മൂട്ടിയുടെ വാക്കുകൾ.
#person #who #so #many #great #roles #acting #career #Mammootty