---
title: "#nayanthara | സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കിയത് ചിമ്പു? വിശ്വാസം ഇല്ലാതായെന്ന് നയന്‍താര; ആ പ്രണയത്തകര്‍ച്ചയ്ക്ക് പിന്നില്‍"
english_title: "#Did #Chimpu #get #rid #private #pictures? #Nayantara #says #faith #gone #Behind #that #love #affair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251070/did-chimpu-get-rid-private-pictures-nayantara-says-faith-gone-behind-that-love-affair"
published_at: "2024-11-22T15:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67405acd47eb4_chimbu.jpg"
keywords: []
---

# #nayanthara | സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കിയത് ചിമ്പു? വിശ്വാസം ഇല്ലാതായെന്ന് നയന്‍താര; ആ പ്രണയത്തകര്‍ച്ചയ്ക്ക് പിന്നില്‍

> **Lead Summary:** **തെന്നി**ന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയാണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താരയുടെ സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളുടേതാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നയന്‍താരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നത്തെ വിമര്‍ശകരെ പോലും ഇന്ന് തന്റെ ആരാധകരാക്കി മാറ്റാന്‍ നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്.

## Article Content

**തെന്നി**ന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയാണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താരയുടെ സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളുടേതാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നയന്‍താരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നത്തെ വിമര്‍ശകരെ പോലും ഇന്ന് തന്റെ ആരാധകരാക്കി മാറ്റാന്‍ നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ചാണ് നയന്‍താര തമിഴിലേക്കും തെലുങ്കിലേക്കും എത്തുന്നത്. തെന്നിന്ത്യയാകെ കയ്യിലെടുത്ത ശേഷം ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നയന്‍താര. ഷാരൂഖ് ഖാന്റെ നായികയായി ജവാനിലൂടെയായിരുന്നു നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി. ബോളിവുഡിലും വിജയം ആവര്‍ത്തിക്കാനും നയന്‍താരയ്ക്ക് സാധിച്ചു.

കരിയറിലെ വിജയ പരാജയങ്ങള്‍ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതത്തിലെ സംഭവങ്ങളും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നയന്‍താരയോളം പൊതു സമൂഹം വിചാരണ ചെയ്‌തൊരു നായികയുണ്ടാകില്ലെന്ന് പറയാം. തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലും കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിന്റെ പേരിലുമൊക്കെ നയന്‍താര വിചാരണ നേരിട്ടിട്ടുണ്ട്. നയന്‍താര പ്രണയങ്ങളില്‍ വലിയ വിവാദമായി മാറിയതായിരുന്നു ചിമ്പുവുമായുള്ളത്.

ഒരുകാലത്ത് തമിഴിലെ ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു നയന്‍താരയും ചിമ്പുവും. 2006 ല്‍ പുറത്തിറങ്ങിയ വല്ലവന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പാപ്പരാസികളുടെ സ്ഥിരം ഇരകളായിരുന്നു ഇരുവരും. എന്നാല്‍ മാസങ്ങളുടെ ആയുസ് മാത്രമേ ആ പ്രണയ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണം എന്തെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം പുറത്ത് വന്ന തന്റെ ഡോക്യുമെന്ററിയില്‍ ചിമ്പുവുമായുള്ള പ്രണയത്തകര്‍ച്ചയുടെ കാരണമായി നയന്‍താര പറഞ്ഞത് തങ്ങള്‍ക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവും നയന്‍താരയും പിരിയാന്‍ കാരണം പുറത്തായ ചില ഇന്റിമേറ്റ് ചിത്രങ്ങളാണ്. ചിമ്പുവും നയന്‍താരയും ചുംബിക്കുന്ന ചിത്രങ്ങള്‍ അക്കാലത്ത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ചിത്രങ്ങള്‍ പുറത്താകാന്‍ കാരണം ചിമ്പു ആണെന്നായിരുന്നു നയന്‍താര കരുതിയത്. ഇതോടെയാണ് താരം പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്.

അതേസമയം ഇപ്പോഴിതാ നടന്‍ ധനുഷുമായുള്ള വിവാദത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് നയന്‍താര. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ രംഗങ്ങള്‍ ഉപയോഗിക്കാനുള്ള എന്‍ഒസി ധനുഷ് നല്‍കിയില്ലെന്ന് നയന്‍താര തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ സിനിമാലോകത്തു നിന്നും നയന്‍താരയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ധനുഷിന്റെ മുന്‍നായികമാരും നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നയന്‍താരയും ധനുഷും ഒരേ വേദി പങ്കിട്ടത് ചര്‍ച്ചയായി മാറുകയാണ്. തങ്ങളുടെ പൊതു സുഹൃത്തിന്റെ കല്യാണത്തിന് നയന്‍താരയും ധനുഷും വന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.

നയന്‍താരയ്‌ക്കൊപ്പം ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുമുണ്ടായിരുന്നു. ഒരേ നിരയില്‍ തന്നെയായിരുന്നു ഇരുവരും ഇരുന്നിരുന്നത്. എന്നാല്‍ പരസ്പരം മുഖത്ത് നോക്കാന്‍ പോലും നയന്‍താരയും ധനുഷും തയ്യാറായില്ല. അതേസമയം കഴിഞ്ഞ ദിവസമാണ് നയന്‍താരയുടേയും വിക്കിയുടേയും പ്രണയകഥ പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/251070/did-chimpu-get-rid-private-pictures-nayantara-says-faith-gone-behind-that-love-affair)