---
title: "ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നീണ്ടു പോകുന്നതിനെതിരെ പരിഹാസവുമായി താരം"
english_title: "The actor joked against the prolongation of the verdict on the anticipatory bail application"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24477/the-actor-joked-against-the-prolongation-of-the-verdict-on-the-anticipatory-bail-application"
published_at: "2022-02-04T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd34173753c_aswathi.jpg"
keywords: []
---

# ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നീണ്ടു പോകുന്നതിനെതിരെ പരിഹാസവുമായി താരം

> **Lead Summary:** ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നീണ്ടു പോകുന്നതിനെതിരെ പരിഹാസവുമായി നടി അശ്വതി. ദിലീപ് പ്രാര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ കുറിപ്പ് നടി ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ ന്യായീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രംഗത്തുവന്നു?.

## Article Content

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നീണ്ടു പോകുന്നതിനെതിരെ പരിഹാസവുമായി നടി അശ്വതി. ദിലീപ് പ്രാര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ കുറിപ്പ് നടി ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ ന്യായീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രംഗത്തുവന്നു?.

ഇതോടെ താന്‍ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനല്‍ ചര്‍ച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രംഗത്തുവന്നു. അശ്വതി പോസ്റ്റില്‍ പറയുന്നതിങ്ങനെ: ”എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേല്‍ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ ഒരു മുറീല്‍ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ.

അല്ലേല്‍ ആരൊക്കെയാണ് അത് റെക്കോര്‍ഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയില്‍ വച്ചു തരിക എന്ന് പറയാന്‍ പറ്റുലാ. കര്‍ത്താവേ ഞാന്‍ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ?” അശ്വതിയുടെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ നേരത്തെ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ച കാര്യങ്ങള്‍ക്ക് സമാനമാണ്.

ദിലീപ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് ശാപ വാക്കുകള്‍ മാത്രമാണെന്നുമാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഇതിനെ തള്ളി ഇന്ന് പ്രോസിക്യൂഷന്‍ രംഗത്തുവന്നിരുന്നു. ഒരാള്‍ക്ക് പണി കൊടുക്കുമെന്നത് ശാപ വാക്കുകളായി കാണാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.അതേസമയം ദിലീപിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നും കുറിപ്പിന്റെ പൊരുള്‍ മറ്റൊന്നാണെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24477/the-actor-joked-against-the-prolongation-of-the-verdict-on-the-anticipatory-bail-application)