(moviemax.in)അഡ്ജസ്റ്റുമെന്റുകള്ക്ക് വഴങ്ങിയാലേ സിനിമയില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് കൊല്ലം തുളസി. ്അത് എല്ലാവര്‍ക്കും അറിയാം. നിഷേധിച്ചിട്ട് കാര്യമില്ലെന്നും കൊല്ലം തുളസി പറഞ്ഞു.
സിനിമയില്‍ എല്ലാ കാലത്തും ഓരോ പുഴുക്കുത്തുകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതൊക്കെ അവസാനിക്കുമെന്നും നല്ല സിനിമ മാത്രമേ എല്ലാ കാലത്തും നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
''സിനിമയ്ക്ക് ഓരോ കാലഘട്ടങ്ങളുണ്ട്. സിനിമയുടെ രസതന്ത്രം എടുത്തു നോക്കിയാല്‍ അത് കാണാം. ഖുശ്ബു, സില്‍ക്ക് സ്മിത, അതുപോലെ മലയാള സിനിമ തളര്‍ന്നു പോയപ്പോള്‍ ഉത്തേജിപ്പിക്കാന്‍ വന്ന ഷക്കീല പോലെയുള്ളവര്‍ വന്നിട്ടുണ്ട്.
ഷക്കീലയെ പോലുള്ളവര്‍ ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ധര്‍മ്മച്യുതി സംഭവിച്ചു. മലയാള സിനിമ. നിര്‍മ്മാതാക്കളുടെ നട്ടെല്ല് വളയാന്‍ തുടങ്ങി. അതോടെ മലയാള സിനിമയുടെ പോക്ക് വല്ലാതായി.
അങ്ങനെ വന്നപ്പോള്‍ അതാത് കലത്തായി ചില ഗ്രൂപ്പുകളും താല്‍പര്യങ്ങളും ടേസ്റ്റുകളുമുണ്ടായി. കെഎസ് ഗോപാലന്റെ സിനിമ ഒരുകാലത്ത് തരംഗമായിരുന്നു.
അങ്ങനെ ഓരോ കാലത്തും ഓരോന്ന് കൊണ്ടു വരും. അതൊക്കെ വന്നു പോകും. നല്ല സിനിമകള്‍ എന്നും നിലനില്‍ക്കും. നല്ല പാട്ടുകള്‍ എന്നും കേള്‍ക്കും.
നല്ല സംവിധായകരെ എന്നും ഓര്‍ക്കും. പത്തും പന്ത്രണ്ടും ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കുന്ന സംവിധായകരുണ്ടായിരുന്നു. അവന്‍ 13 ദിവസമെടുത്തെങ്കില്‍ ഞാന്‍ 12 ദിവസം കൊണ്ട് തീര്‍ക്കുമെന്ന് പറയുന്നവര്‍.
അത്തരം ഇയാംപാറ്റകളൊക്കെ വരും പോകും.അതിനേക്കാളൊക്കെ ശക്തമാണ് സിനിമ. ലോകത്തിലെ ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമ. സിനിമ വിചാരിച്ചാല്‍ ആളുകളെ മാറ്റാന്‍ സാധിക്കും. വിപ്ലവങ്ങളുണ്ടാക്കാന്‍ സാധിക്കും.
അത്ര ശക്തമായ മാധ്യമത്തെ വ്യഭിചരിക്കാന്‍ ഇടയ്ക്ക് കുറച്ചു പേര്‍ വരും. അവര്‍ അങ്ങനെ തന്നെ പോവുകയും ചെയ്യും.'
' എന്നാണ് കൊല്ലം തുളസി പറയുന്നത്. സിനിമയില്‍ അവസരം ലഭിക്കാന്‍ നടിമാരോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെടുന്നതിനെക്കുറിച്ചും കൊല്ലം തുളസി സംസാരിക്കുന്നുണ്ട്.''ഞാന്‍ കേട്ടിട്ടുണ്ട്.
ഒന്നുമല്ലാതിരുന്ന നടിയെ, ഞാന്‍ ലക്ഷങ്ങളും കോടികളും മുടക്കി നായികയാക്കികൊണ്ടു വന്നാല്‍ എനിക്കെന്താണ് പ്രയോജനം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്.
അതാകും അയാളുടെ ലക്ഷ്യം. ഇതെല്ലാം ഈ സിനിമാ രംഗത്ത് നടന്നിട്ടുള്ള സംഭവങ്ങളാണ്. ഒന്നും നിഷേധിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളവരേ വളര്‍ന്നിട്ടുള്ളൂ, വളരാന്‍ സമ്മതിച്ചിട്ടുള്ളൂ. അത് പരമമായ സത്യമാണ്.
എല്ലാം എല്ലാവര്‍ക്കും അറിയാം'' എന്നാണ് കൊല്ലം തുളസി പറയുന്നത്.
#Only #those #who #give #adjustments #grow #cinema #Kollam #Tulsi