ഒരു കാലത്ത് മലയാളത്തിൽ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിരവധി സിനിമകൾ റിലീസ് ചെയ്യാറുണ്ടായിരുന്നു. അത്തരത്തിലുള്ള സിനിമകളിലൂടെ കുട്ടിക്കാലം മുതൽ മലയാളികളുടെ മനസിൽ കയറി കൂടിയ പ്രതിഭയാണ് യുവനടൻ കളിദാസ് ജയറാമെന്ന കണ്ണൻ. അച്ഛനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാവില്ലല്ലോ... അച്ഛൻ ജയറാമിനെ പോലും സൈഡാക്കിയ പ്രകടനമായിരുന്നു ആദ്യ ചിത്രത്തിൽ തന്നെ കാളിദാസ് കാഴ്ചവെച്ചത്.
രണ്ടാമത് ബാലതാരമായി ചെയ്ത സിനിമയിലും ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് അഭിനയിച്ചത്. എന്റെ വീട് അപ്പുവിന്റെയും എന്നായിരുന്നു സിനിമയുടെ പേര്. ഈ സിനിമയിലൂടെ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടി. ശേഷം അഭിനയത്തിൽ നിന്നും പിന്മാറി കാളിദാസ് പഠനത്തിന്റെയും മറ്റും തിരക്കിലായി.
പിന്നീട് രണ്ടാം വരവ് യുവ നായകനായിട്ടായിരുന്നു. പൂമരമായിരുന്നു നായകനായി കാളിദാസ് ആദ്യം മലയാളത്തിൽ ചെയ്ത സിനിമ. രണ്ടാം വരവിൽ കാളിദാസിന് ഭാഗ്യമിരുന്നിരുന്നത് തമിഴ് സിനിമാ മേഖലിയലായിരുന്നു. മലയാളത്തിൽ നിരവധി നായക വേഷങ്ങൾ ചെയ്തുവെങ്കിലും ഒന്നും ഹിറ്റായില്ല. പക്ഷെ കാളിദാസ് തമിഴിൽ ചെയ്ത സഹനടൻ വേഷങ്ങൾ അടക്കം ഹിറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമകളിലാണ് കണ്ണന്റെ ശ്രദ്ധ മുഴുവൻ.
രജിനിയാണ് അവസാനമായി കാളിദാസ് നായക വേഷം ചെയ്ത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ. അതേസമയം പോർ, ഇന്ത്യൻ 2, രായൻ എന്നിവയാണ് കാളിദാസിന്റെ ഏറ്റവും പുതിയ റിലീസ്. വിവാഹ തിയ്യതി അടുത്തതിനാൽ ഷൂട്ടിങിന് ഇടവേള നൽകി വിവാഹം ക്ഷണിക്കുന്നതിന്റെയും മറ്റും തിരക്കിലാണ് കാളിദാസ്.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇൻവിറ്റേഷൻ ലെറ്റർ നൽകിയാണ് വിവാഹത്തിന് എത്തേണ്ട അതിഥികളെ കാളിദാസും കുടുംബവും ക്ഷണിച്ച് തുടങ്ങിയത്. മകളുടെ വിവാഹത്തെക്കാൾ അതിഗംഭീരമായാണ് ജയറാം മകന്റെ വിവാഹം നടത്താൻ പോകുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്. കാരണം അതിഥികളിൽ ഭൂരിഭാഗവും വിവിഐപികളാണ്. ചെന്നൈയിൽ നിന്നുള്ള മോഡലായ താരിണി കലിംഗരായരാണ് കാളിദാസിന്റെ വധു.
ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണ്. റിപോർട്ടുകൾ പ്രകാരം 30 വയസുകാരനാവാൻ പോകുന്ന കാളിദാസിന്റെ വധുവിന്റെ പ്രായം 24 ആണ്. താരിണി തമിഴ്നാട് സ്വദേശിനിയായതുകൊണ്ട് തന്നെ വിവാഹം ചെന്നൈയിലാകാനാണ് സാധ്യത. മകളുടെ വിവാഹത്തിന് സൂപ്പർ സ്റ്റാറുകൾ അടക്കം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. അച്ഛനും മകനും തമിഴ്നാട്ടിലും തെലുങ്കിലും ഒരുപാട് സൗഹൃദങ്ങൾ ഉള്ളതിനാൽ സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്താനുള്ള സാധ്യതയുണ്ട്.
സോഷ്യൽമീഡയിയിൽ സജീവമായ കാളിദാസ് വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ഉടനടി അപ്ഡേറ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയേയും കുടുംബത്തേയും വിവാഹത്തിന് ക്ഷണിക്കാൻ പോയതിന്റെ ചിത്രങ്ങളും പങ്കിട്ടിരുന്നു,. പോസ്റ്റിന് താഴെ നിരവധി പേർ ആശംസകൾ നേർന്ന് എത്തിയപ്പോൾ ആരാധകരിൽ ചിലർ നമ്മളെ ഒന്നും വിളിക്കില്ല അല്ലേ... എന്ന് ചോദിച്ച് പരിഭവം പറഞ്ഞ് എത്തിയിരുന്നു.
പൊതുവെ ഇത്തരം കമന്റുകളോടൊന്നും സെലിബ്രിറ്റികൾ പ്രതികരിക്കാറില്ല. എന്നാൽ ആരാധകന്റെ പരിഭവത്തിന് കൃത്യമായ മറുപടി കാളിദാസ് നൽകി. എല്ലാവരെയും ഉറപ്പായും വിളിക്കും എന്നാണ് കാളിദാസ് മറുപടിയായി കുറിച്ചത്. നടന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു പ്രതികരണമുണ്ടായത് ആരാധകരെയും അമ്പരപ്പിച്ചു.
ആരാധകന്റെ പരാതിയെ പരിഗണിച്ച കാളിദാസിന് കമന്റിന് താഴെ പ്രശംസകളും ലൈക്കും വന്ന് നിറയുകയാണ്. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല... റിപ്ലൈ തന്നല്ലോ... വലിയ മനസിന് നന്മകൾ നേരുന്നു എന്നാണ് നടിന്റെ റിപ്ലൈയ്ക്ക് മറുപടിയായി കുറിച്ചത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. വിവാഹം കാണാനായി ആരാധകരും ആകാംഷയിലാണ്.
#kalidasjayaram #responded #to #a #fans #question #about #marriage #invitation