---
title: "പെണ്‍കുട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനേക്കാള്‍ ഇഷ്ടം സംസാരിച്ച്‌ വീഴ്ത്താനാണ് - ജി പി "
english_title: "Girl talk and boy talk on our lively bulletin boards!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24090/girl-talk-and-boy-talk-on-our-lively-bulletin-boards"
published_at: "2022-02-02T20:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa98cd81cb3_Untitled-1.jpg"
keywords: []
---

# പെണ്‍കുട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനേക്കാള്‍ ഇഷ്ടം സംസാരിച്ച്‌ വീഴ്ത്താനാണ് - ജി പി 

> **Lead Summary:** **അ**വതാരകനായും നടനായും മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ഇപ്പോള്‍ തന്നെ കുറിച്ച്‌ വരുന്ന ഗോസിപ്പുകളെ കുറിച്ച്‌ മനസ്സ് തുറക്കുകയാണ് ജിപി ഒരു അഭിമുഖത്തില്‍.

## Article Content

**അ**വതാരകനായും നടനായും മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ഇപ്പോള്‍ തന്നെ കുറിച്ച്‌ വരുന്ന ഗോസിപ്പുകളെ കുറിച്ച്‌ മനസ്സ് തുറക്കുകയാണ് ജിപി ഒരു അഭിമുഖത്തില്‍.

**ജിപിയുടെ വാക്കുകള്‍**

*'ഞാനൊരു വായ് നോക്കിയല്ല. പക്ഷെ എനിക്ക് പെണ്‍കുട്ടികളെ ഇംപ്രസ് ചെയ്യാന്‍ ഇഷ്ടമാണ്. ദൂരെ നിന്നു കൊണ്ട് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം സംസാരിച്ച്‌ വീഴ്ത്താനാണ്. *

*ഞാനൊരു സംസാര പ്രിയനാണ്. അതിനര്‍ത്ഥം ഞാന്‍ പെണ്‍കുട്ടികളോട് മാത്രമേ സംസാരിക്കൂവെന്നല്ല. എനിക്ക് എത്രത്തോളം പെണ്‍ സുഹൃത്തുക്കളുണ്ടോ അത്ര തന്നെ ആണ്‍ പിള്ളേരും സുഹൃത്തുക്കളായുണ്ട്. രണ്ടും തുല്യമാണ്. അത് എന്റെ കോളേജിലൊന്നും അധികം കണ്ടിട്ടില്ല. *

*അതുകൊണ്ട് തന്നെ ആണ്‍കുട്ടികള്‍ പലപ്പോഴും ഇത്തരം വിശേഷണങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ അതേക്കുറിച്ച്‌ ചിന്തിക്കാറില്ല. നല്ല കാര്യം എന്തെന്നാല്‍ ആ കുട്ടികളൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. അവരില്‍ പലരുടേയും കല്യാണമൊക്കെ കഴിഞ്ഞു പോയി. *

*പക്ഷെ എനിക്ക് ഇപ്പോഴും അവരുമായി സൗഹൃദമുണ്ട്. ഇടയ്ക്ക് കാണാറുമുണ്ട്. ആ സൗഹൃദം എനിക്ക് വിശദീകരിക്കാന്‍ സാധിക്കില്ല. ഒരു പെണ്‍കുട്ടിയെ കാണുമ്ബോല്‍ വായ് നോക്കാന്‍ അല്ല, മറിച്ച്‌ ഒരു ബന്ധമുണ്ടാക്കിയെടുക്കാനാണ് ഞാന്‍ നോക്കാറുള്ളത്. *

*എനിക്കതിലാണ് താല്‍പര്യം. എന്റെ കൂടെ ഗോസിപ്പുകളിലൊക്കെ പേര് വന്ന പെണ്‍കുട്ടികളുമായൊക്കെ ഞാനിപ്പോഴും നല്ല സൗഹൃദത്തിലാണ്. ഉദാഹരണത്തിന് ഡി ഫോറിന്റെ സമയത്ത് പേളി മാണി, പ്രിയാ മണി, മിയ തുടങ്ങിയ പേരുകള്‍ മലയാളക്കരയില്‍ ഒരുപാട് കേട്ടിരുന്നു. *

*പക്ഷെ ഞാനിപ്പോഴും അവരൊക്കെയായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരുടെയൊക്കെ കല്യാണവും കഴിഞ്ഞു. അവരൊക്കെ ഇന്നും എന്റെ നല്ല സുഹൃത്തുക്കളാണെന്നതാണ് എന്റെ ഈശ്വരാനുഗ്രഹം. *

*മിയയെയൊക്കെ ഞാനിപ്പോഴും കാണാറുണ്ട്. വീട്ടില്‍ പോകാറുണ്ട്. ഞാന്‍ ഈയടുത്ത് അവളുടെ വീട്ടില്‍ പോയി വ്‌ളോഗ് ചെയ്തിരുന്നു. അതൊരു ഭാഗ്യമാണ്. അതെന്റെ ക്യാരക്ടറിന്റെ ഭാഗമാണ്'.***
**

### Related Links & Sources
- [Original Story Source](https://moviemax.in/news/24090/girl-talk-and-boy-talk-on-our-lively-bulletin-boards)